Movlog

Kerala

ജൂൺ മാസം ലോക്ക് ഡൗൺ ഇനി പുതിയ രീതി.ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് 2 ലക്ഷം രൂപയുടെ സഹായം ലഭിക്കും.

സംസ്ഥാനത്തു ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ്. 60 ലക്ഷത്തോളം വരുന്ന ആളുകളാണ് സാമൂഹിക ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത്. എല്ലാമാസവും 1600 രൂപ ആയിരിക്കും പെൻഷൻ തുകയായി ലഭിക്കുക. ഈ തുക വർധിപ്പിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങിക്കുന്ന 47 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ആയിട്ട് 728 കോടി രൂപ സംസ്ഥാന സർക്കാർ നീക്കിവെച്ചിട്ടുണ്ട്. ഇന്നുമുതൽ അതിന്റെ വിതരണം ആരംഭിക്കും. ജൂൺ 5 വരെ ഇതിന്റെ വിതരണം സ്ഥാനത്ത് തുടരും.

യാസ് ചുഴലിക്കാറ്റിനെ പ്രഭാവത്തെ തുടർന്ന് കേരളത്തിലെ പലയിടങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ഇടുക്കി കലാകുട്ടി ഡാമിൽ രണ്ട് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഇതിനു പുറമേ മൂഴിയാർ, മണിയാർ, അരുവിക്കര ഡാമുകളിലും ഷട്ടർ തുറന്നിട്ടുണ്ട്. നദിക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെ തുടർന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ബിഐഎസ് ഹോൾ മാർക്കിംഗ് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. അതിന്റെ തീയതി ഇപ്പോൾ വീട്ടിൽ ഇരിക്കുകയാണ്. സ്വർണാഭരണങ്ങൾക്ക് ഹോൾമാർക്ക് നിർബന്ധമാക്കുന്നത് 2021 ജൂൺ 15 വരെ നീട്ടി ഇരിക്കുകയാണ്. ജൂൺ ഒന്നിന് തന്നെ സ്കൂളുകളിലും കോളേജുകളിലും പുതിയ അധ്യയനവർഷം ആരംഭിക്കും. കോവിഡ് വ്യാപനം പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈൻ തന്നെയാവും ക്ലാസുകൾ. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് നിലവിൽ ജൂണിൽ തുറക്കുക. പുതിയതായി സ്കൂളിൽ അഡ്മിഷൻ ചേർക്കാൻ നോക്കുന്ന രക്ഷിതാക്കൾ സ്കൂളിൽ പോയി ചേർക്കേണ്ടതില്ല. സ്കൂളിലെ പ്രധാന അധ്യാപകനെ വിളിച്ച് അഡ്മിഷൻ എടുക്കാൻ സാധിക്കുന്നതാണ്. സമ്പൂർണ്ണ എന്ന വെബ്സൈറ്റ് വഴി അഡ്മിഷൻ എടുക്കാവുന്നതാണ്.

1250 രൂപ വിലമതിക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. 27 ലക്ഷത്തോളം വരുന്ന സ്കൂൾ കുട്ടികൾക്കായി ഇതിന്റെ വിതരണം നടക്കുകയാണ്. ചില ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 330 രൂപവരെ ബാങ്കുകൾ കട്ട് ചെയ്തതായി കണ്ടുവരുന്നുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന പദ്ധതിയുടെ ഭാഗമായി എടുത്തിരിക്കുന്ന തുകയാണ്. എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുവാൻ വേണ്ടിയാണ് ഈയൊരു തുക ബാങ്ക് ഈടാക്കുന്നത്. എല്ലാവർഷവും മെയ് മാസത്തോടെ ഈ തുക ഈടാക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ആണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. വാക്സിൻ എടുത്ത് വരും രോഗബാധിതർ ആവാനുള്ള സാധ്യതകൾ ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഈ ഒരു സാഹചര്യത്തിൽ ലോക് ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും ജൂൺ മാസം ആദ്യ ആഴ്ച വരെയെങ്കിലും ലോക്ക് ഡൗൺ നീട്ടാനുള്ള സാധ്യതകളേറെയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top