Movlog

Faith

അടയ്ക്ക രാജുവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി ഭാര്യ മോളിയും മക്കളും ! എന്നാൽ ഇപ്പോൾ

കോളിളക്കം സൃഷ്‌ടിച്ച അഭയ കേസിൽ സിസ്റ്റർ അഭയയ്ക്ക് നീതി ലഭിച്ചത് അടക്ക രാജു എന്ന നന്മ മരത്തിന്റെ മൊഴിയൊന്ന് കൊണ്ട് മാത്രമാണ്. സിസ്റ്റർ അഭയ സംഭവ ദിവസം മോഷ്ടിക്കാൻ മഠത്തിൽ എത്തിയ രാജു ഫാദർ തോമസ് കോട്ടൂരിനെയും, ഫാദർ ജോസ് പുതൃക്കയിലിനെയും മഠത്തിൽ കണ്ടെന്നായിരുന്നു മൊഴി നൽകിയത്. പോലീസുകാർ അദ്ദേഹത്തിനെ കള്ളനായി മുദ്ര കുത്തിയപ്പോഴും കോടികൾ വാഗ്ദാനം ചെയ്‌ത്‌ മൊഴി മാറ്റിപ്പറയുവാൻ ആയി പലരും അദ്ദേഹത്തെ സമീപിച്ചപ്പോഴും അടക്ക രാജു തന്റെ മൊഴിയിൽ ഉറച്ചു നിന്നു. വർഷങ്ങളോളം അനുഭവിക്കേണ്ടി വന്ന അദ്ദേഹം പിടിച്ചു നിന്നത് ഭാര്യ മോളി നൽകിയ തിരിച്ചറിവിൽ ആയിരുന്നു. നമ്മുടെ മകൾക്ക് ആയിരുന്നു ഇങ്ങനെ വന്നതെങ്കിലോ എന്ന് ഭാര്യ രാജുവിനോട് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിൽ തട്ടിയതാണ് മൊഴിയിൽ ഉറച്ചു നിൽക്കാൻ കരുത്ത് നൽകിയതെന്ന് അടക്ക രാജു പറയുന്നു.

മനസ്സിൽ നന്മ കാത്തുസൂക്ഷിക്കുന്ന ഒരാൾ ആയിരുന്നിട്ടു പോലും ദുശീലത്തിനു അടിമയായിരുന്നു രാജു. വീട്ടിലെത്തിയ രാജു ഭാര്യയ്ക്കും മക്കൾക്കും പേടി സ്വപ്നം ആയിരുന്നു . ലിവർ സിറോസിസ് എന്ന രോഗം ബാധിച്ച്‌ ഒരു വർഷം മാത്രമേ രാജു ജീവിച്ചിരിക്കുള്ളൂ എന്ന് ഡോക്ടർമാർ വിധി എഴുതിയതായിരുന്നു. എന്നിട്ടും അവസാനിപ്പിക്കാത്തതിനാൽ രാജുവിന്റെ ഭാര്യ പിണങ്ങി ജോലി ചെയ്ത ഇടത്തു മക്കളെയും കൂട്ടി താമസിക്കാൻ പോയിരുന്നു. ഭാര്യ മോളി പോയതിനെ തുടർന്ന് ഭക്ഷണമോ മരുന്നോ കഴിക്കാൻ തയ്യാറാവാതെ രാജു രോഗാവസ്ഥയിൽ ആയപ്പോൾ വീണ്ടും മടങ്ങി എത്തുകയായിരുന്നു രാജുവിന്റെ ഭാര്യ.

അമിതമായപ്പോൾ സംശയരോഗവും ഉണ്ടായിരുന്നു എന്ന് രാജുവിന്റെ ഭാര്യ വെളിപ്പെടുത്തി. മകനെ പ്രസവിച്ചു മുപ്പതു ദിവസം കഴിഞ്ഞപ്പോൾ വന്നു ഒരുപാട് വഴക്കുണ്ടാക്കുകയും ചെയ്തെന്നു രാജുവിന്റെ ഭാര്യ. എന്നാൽ ഇന്ന് അദ്ദേഹത്തെ കുറിച്ച് ഓർത്തു അഭിമാനിക്കുകയാണ് രാജുവിന്റെ ഭാര്യ. അച്ഛൻ ഡ്രിങ്ക്സടിച്ചു വന്നു അടിയുണ്ടാക്കുന്നത് നാണക്കേടായി കരുതിയ മക്കൾക്ക് ഇന്ന് അച്ഛനെ കുറിച്ചോർത്ത് അഭിമാനമാണ്. തന്റെ മക്കളെയും ഭാര്യയെയും സ്നേഹിക്കാൻ ഇപ്പോൾ ഒരുപാട് ആളുകൾ ഉണ്ടെന്ന സന്തോഷത്തിലാണ് രാജുവും. ഒരുപാട് ആളുകൾ അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുന്നുണ്ട് എന്നും ദിവസേന ഒരുപാട് ഫോൺ കോളുകൾ അദ്ദേഹത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top