Movlog

Health

ആരാധകർ കണ്ണീരിൽ – പ്രമുഖ താരം സിമ്പു ആശുപത്രിയിൽ !

പ്രശസ്ത കോളിവുഡ് താരം ചിമ്പു ആശുപത്രിയിൽ. ഡിസംബർ 11ന് വൈറൽ ഇൻഫെക്ഷനിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു താരത്തിനെ.

കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു ഫലം. “വെന്തു തനിന്ത്ത് കാട്” എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ താരത്തിന് പനിയും തൊണ്ടവേദനയും അനുഭവപ്പെടുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചിമ്പുവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും വൈറൽ ഇൻഫെക്ഷൻ ആണെന്നും ചിമ്പുവിനെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി. ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതോടെ പ്രിയപ്പെട്ട താരത്തിന് പ്രാർത്ഥനകളുമായി ആരാധക ലക്ഷങ്ങൾ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പങ്കുവെക്കുന്നുണ്ട്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന “വെന്തു തനിന്ത്ത കാട്” എന്ന ചിത്രത്തിലെ ടീസർ ഡിസംബർ പത്തിനായിരുന്നു പുറത്തിറങ്ങിയത്.

വേൾസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇശാരി ഗണേശ്, അശ്വിൻ കുമാർ എന്നിവർ നിർമിക്കുന്ന ചിത്രം ആദ്യം “നദികളിലെ നീരാടും സൂര്യൻ” എന്നായിരുന്നു പേരിട്ടത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ഈ ചിത്രത്തിന് മുമ്പ് “വിണ്ണൈത്താണ്ടി വരുവായ”, “അച്ചം എന്പതു മടമായിയട” എന്നീ ചിത്രങ്ങളിലാണ് എ ആർ റഹ്മാൻ- ഗൗതം വാസുദേവ് മേനോൻ- സിമ്പു എന്നീ കൂട്ടുകെട്ട് ഒന്നിച്ചത്. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം വമ്പൻ വിജയം ആയിരുന്നു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത “മാനാട്” എന്ന സിനിമയായിരുന്നു സിമ്പുവിന്റെ ഏറ്റവും പുതിയ റിലീസ്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ചിമ്പുവിനെ കൂടാതെ എസ് ജെ സൂര്യ, കല്യാണി പ്രിയദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇവർക്കു പുറമേ ഭാരതിരാജ, കരുണാകരൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. യുവൻ ശങ്കർ രാജ ആയിരുന്നു ചിത്രത്തിലെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത്.

സുരേഷ് കാമാച്ചി നിർമ്മിച്ച ചിത്രത്തിലൂടെ ആദ്യമായാണ് ചിമ്പുവും വെങ്കട്ട് പ്രഭുവും ഒന്നിക്കുന്നത് എന്ന സവിശേഷതയും ഉണ്ട്. “മാനാട്” എന്ന ചിത്രത്തിന് മുമ്പ് സുശീന്ദ്രൻ സംവിധാനം ചെയ്ത “ഈശ്വരൻ” എന്ന ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത്. നിധി അഗർവാൾ നായികയായ ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയായിരുന്നു. ഇതിന് പുറമേ കന്നഡ ചിത്രമായ് “മുഫ്തി”യുടെ തമിഴ് റീമേക്കായ “പത്ത് തലയിലും” ചിമ്പു ആണ് നായകൻ.

” സില്ലനൊരു കാതൽ” സംവിധായകൻ കൃഷ്ണൻ ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുകൂടാതെ വെങ്കട്ട് പ്രഭു- സിമ്പു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

“മാനാട്” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ “മാനാട് 2″വിൽ ആയിരിക്കും ഇവർ ഒന്നിക്കുന്നത്. ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ സിനിമയായിരുന്നു “മാനാട്”. ഈ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ചിമ്പുവിന് സാധിച്ചു.

ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചിമ്പു. അടുത്തിടെ താരം അഭിനയിച്ച ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു. “മാനാട്” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചിമ്പു. താരത്തിന്റെ പെട്ടെന്നുള്ള രോഗമുക്തി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ താരത്തിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്‌തുവെന്നും വീട്ടിൽ സുഖം പ്രാപിക്കുകയാണ് താരം എന്നും പങ്കു വെക്കുകയാണ് മഹത് രാഘവേന്ദ്ര ട്വിറ്ററിലൂടെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top