Movlog

Kerala

ഇനി 1600 അല്ല 5000 രൂപ പെൻഷൻ ലഭിക്കും.പുതിയ പദ്ധതിയിൽ ജൂൺ 22 മുതൽ അപേക്ഷിക്കാം – വിശദ വിവരങ്ങൾ

കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പിലാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്ക് ജൂൺ 22 മുതൽ അപേക്ഷ സ്വീകരിക്കും. 2019 സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരം പദ്ധതിയിൽ അംഗമായ എല്ലാ കർഷകർക്കും 60 വയസ്സിനുശേഷം കുറഞ്ഞത് 5000 രൂപ വീതം പെൻഷൻ നൽകാൻ ആണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. കൃഷിയിൽ നിന്ന് അകന്നു പോയ യുവജനങ്ങളെ ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ അംശാദായ ത്തിന്റെയും വർഷത്തിനും അടിസ്ഥാനത്തിലായിരിക്കും പെൻഷൻ ലഭിക്കുക. 25 വർഷം അംശാദായം അടയ്ക്കുന്നവർക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. ക്ഷേമനിധി ബോർഡിൽ അംഗത്വം പ്രക്രിയ പൂർണ്ണമായാൽ കർഷകർക്ക് സർക്കാർ ഇപ്പോൾ നൽകുന്ന പ്രതിമാസ പെൻഷൻ ബോർഡ് വഴിയായിരിക്കും വിതരണം ചെയ്യുക.

തൃശ്ശൂർ ആസ്ഥാനമാക്കിയാണ് കർഷക ക്ഷേമനിധി ബോർഡിന്റെ ഓഫീസ്. കർഷകർക്ക് നേരിട്ട് സന്ദർശിച്ച് രജിസ്റ്റർ ചെയ്യുവാൻ ആയിട്ടും വീതം അടയ്ക്കുവാൻ, വിവരങ്ങൾ അറിയുവാനുള്ള വെബ്സൈറ്റ് സംവിധാനം ജൂൺ 22 മുതൽ നിലവിൽ വരും. മറ്റു ക്ഷേമനിധികളിൽ അംഗമായവർക്ക് പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയില്ലെന്ന ആക്ഷേപം മുമ്പ് ഉണ്ടായിരുന്നു. എന്നാൽ കർഷകർക്ക് എല്ലാം ആനുകൂല്യം ലഭ്യമാക്കുവാൻ ആയി ഈ തടസ്സം നീക്കി ഇരിക്കുകയാണ്. ഔഷധ സസ്യ കൃഷി, ഉദ്യാന കൃഷി, നഴ്സറി നടത്തിപ്പ്, ഫല വൃക്ഷങ്ങൾ, പച്ചക്കറികൾ, തീറ്റപ്പുല്ല്,വൃക്ഷങ്ങൾ തുടങ്ങി വളർത്തു ഭൂമിയിലുള്ള ഏതുതരത്തിലുള്ള കൃഷിയും ചെയ്യുന്ന കർഷകർ പദ്ധതിയിൽ ഉൾപ്പെടുന്ന വരാണ്.

മത്സ്യം, അലങ്കാര മത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, കാട, കന്നുകാലി, ആട്, പന്നി ഉൾപ്പെടെയുള്ളവയുടെ പ്രജനനവും പരിപാലനവും നടത്തുന്നതിനായും മറ്റു കാർഷിക ഉപയോഗങ്ങൾക്കും പദ്ധതിയിൽ അംഗങ്ങൾ ആവാം .15 ഏക്കർ വരെ സ്ഥലമുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം എങ്കിലും റബർ,കാപ്പി തേയില, ഏലം എന്നീ തോട്ടവിളകൾക്ക് പരമാവധി ഏഴര ഏക്കർ ആണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയിൽ അംഗമാകുവാൻ ആയി വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർ പകർപ്പ്, വയസ്സ് തെളിയിക്കുന്ന രേഖ,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം എന്നിവയാണ് വേണ്ടത്. 100 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ചാണ് അപേക്ഷ നൽകേണ്ടത്. പദ്ധതിയെ സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി അടുത്തുള്ള കൃഷി ഓഫീസിൽ സമീപിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top