Movlog

Kerala

വിസ്മയയുടെ നിര്യാണത്തിൽ കിരണിന്റെ അയൽവാസികളും മകളും പ്രതികരിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനുഷ്യ മനസാക്ഷിയെ കണ്ണീരിൽ നിറയ്ക്കുന്ന വാർത്തകളാണ് നമുക്ക് ചുറ്റിലും അരങ്ങേറുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിരവധി യുവതികൾ ആണ് സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നങ്ങൾ സഹിക്കാൻ ആവാതെ ജീവൻ അവസാനിപ്പിച്ചത്. ഈ വിപത്ത് അവസാനിപ്പിക്കാൻ ശക്തമായ ഒരു ബോധവത്കരണം അനിവാര്യമാണ്. 1961 ൽ സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും മകൾക്കുള്ള സമ്മാനം എന്ന പേരിലും അല്ലാതെയും ഈ സമ്പ്രദായം തുടർന്ന് പോകുന്നുണ്ട്. ഇതിന്റെ പേരിൽ ക്രൂശിക്കുന്ന, കഷ്ടത അനുഭവിക്കുന്ന ഒരുപാട് യുവതികളുമുണ്ട്. മനുഷ്യത്വ രഹിതമായ ഈ പ്രവണത ഇനിയെങ്കിലും അവസാനിച്ചേ മതിയാവു.

കേരളക്കരയെ കരയിച്ച സംഭവം ആയിരുന്നു ശാസ്‌താംകോട്ടയിലെ വിസ്മയയുടെ വിയോഗം. 100 പവൻ സ്വർണവും, ഒരു ഏക്കർ ഇരുപത് സെന്റ് ഭൂമിയും, പത്തു ലക്ഷം വിലമതിക്കുന്ന കാറും സ്ത്രീധനം ആയി നൽകി ആയിരുന്നു വിസ്മയയുടെ വിവാഹം. എന്നാൽ കാറിന് മൈലേജ് പോരാ, കാറിന് പകരം പണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ആയ മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥൻ കിരൺ വിസ്മയയെ പ്രശ്നങ്ങളിലേക്ക് തള്ളി വിട്ടത്. വിസ്മയ വിട പറഞ്ഞതിന് മണിക്കൂറുകൾ മുമ്പ് വരെ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ഭർതൃഗൃഹത്തിൽ ശുചിമുറിയിൽ വിസ്മയ ജീവിതം അവസാനിപ്പിച്ചെന്ന വാർത്തകൾ ആയിരുന്നു പുറത്തു വന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ആരോപിച്ച് വിസ്മയയുടെ കുടുംബവും മുന്നോട്ട് വന്നു.

ഇപ്പോഴിതാ കിരണിന്റെ വീട്ടിലെ അയൽവാസിയും മകളും ആണ് വിസ്മയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്. എപ്പോഴും കാണുമ്പോൾ വളരെ സന്തോഷവതി ആയിട്ടേ വിസ്മയയെ കണ്ടിരുന്നുള്ളൂ എന്ന് അയൽവാസിയായ സ്ത്രീ പറയുന്നു. ഇത്രയും ദുഃഖങ്ങൾ മനസ്സിൽ ഒതുക്കി ആയിരുന്നു ആ കുട്ടി സന്തോഷിച്ചത് എന്ന് അയൽവാസികൾക്ക് അറിയില്ലായിരുന്നു. വിസ്മയ വിടപറയുന്നതിനു ഒരാഴ്ച മുമ്പ് കിരണിന്റെ സഹോദരിയും ആ വീട്ടിൽ ഉണ്ടായിരുന്നു. അയൽവീട്ടിലെ കുട്ടിയും കിരണിന്റെ വീട്ടിലെ സ്ഥിരം സന്ദർശക ആയിരുന്നു. അവർക്കൊപ്പം കളിക്കാൻ വിസ്മയ കൂടുമായിരുന്നു എന്നും അയൽവാസി പറയുന്നു. പ്രതികരണം കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top