Movlog

Uncategorized

വലം കൈ ത്യജിച്ച് കേരളത്തിന്റെ മരുമകൾ ആയെത്തി…ഇലക്ഷനിൽ പരാജയപ്പെട്ടെങ്കിലും തളരില്ലെന്നു ജ്യോതി

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളക്കര ഒന്നടങ്കം ഉറ്റുനോക്കിയ ഒരു സ്ഥാനാർഥിയുടെ ഫലം ഉണ്ട്. തന്റെ വലതുകൈ ത്യജിച്ചു ജവാനെ രക്ഷിക്കുകയും ആ ജവാന്റെ ഭാര്യയായി കേരളത്തിലേക്ക് എത്തുകയും ചെയ്ത പാലക്കാട് കൊല്ലംകോട് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ സ്ഥാനാർഥി ജ്യോതിയുടെ ഫലം. 1600 പരം വോട്ടുകൾ നേടി ഈ ചത്തീസ്ഗഡ് കാരി. ജ്യോതി ഇലക്ഷനിൽ പരാജയപ്പെട്ടുവെങ്കിലും ഈ തോൽവി തന്നെ തളർത്തിയില്ല എന്നും പ്രതീക്ഷിച്ചത് പോലെയാണ് സംഭവിച്ചതെന്നും ഇതെല്ലം ഒരു അനുഭവം ആയി കാണുന്നു എന്നും ഒരു അഭിമുഖത്തിൽ പറഞ്ഞു .

എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ബ്ലോക്ക് പഞ്ചായത്തിലേക്ക് ആണ് ജ്യോതി മത്സരിച്ചത്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത ഈ സ്ഥലത്ത് എൽഡിഎഫ് ജയിക്കുകയും യുഡിഎഫ് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1600 പരം വോട്ടുകൾ നേടി ജോലി മൂന്നാം സ്ഥാനത്തെത്തി. അത് തന്നെ വലിയ കാര്യം ആയി കാണുന്നു എന്നും ജയിച്ചില്ല എന്ന് കരുതി മാറി നിൽക്കുക ഇല്ല എന്നും ജ്യോതി പറഞ്ഞു. സ്ഥാനങ്ങൾ നേടിയില്ലെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കും എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്നും ജ്യോതി കൂട്ടിച്ചേർത്തു. തനിക്കുവേണ്ടി വോട്ട് ചെയ്തവർക്കും പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

അപരിചിതനായ വികാസ് എന്ന സിഐഎസ്എഫ് ജവാനെ രക്ഷിക്കുന്നതിന് ഇടയിൽ ആണ് ഈ ചത്തീസ്ഗഡ് കാരിയുടെ വലംകൈ നഷ്ടമാവുന്നത്. പിന്നീട് വികാസിന്റെ കൈപിടിച്ച് 2011ൽ കേരളത്തിന്റെ മരുമകളായി ജ്യോതി എത്തി.ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ ജില്ലയിലെ ബെച്ചാലി സ്വദേശിയായ ജ്യോതി വികാസ്നെ കണ്ടുമുട്ടുന്നത് ഒരു ബസ് യാത്രയ്ക്കിടയിൽ ആണ്. ഛത്തീസ്ഗഡിലെ ദുർഗ എന്ന പ്രദേശത്ത് വെച്ച് ടാങ്കർ ലോറിയുമായി ബസ്സിന്റെ വശം കൂട്ടി ഇടിക്കാൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ട ജ്യോതി ,ഇത് അറിയാതെ മുന്നിൽ ഉറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ തള്ളി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെയാണ് ജ്യോതിയുടെ വലതുകൈ അറ്റുപോയത്. തന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വലതുകൈ നഷ്ടമായ ജ്യോതിയെ വികാസ് പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top