Movlog

Kerala

സ്‌കൂൾ തുറക്കൽ വീണ്ടും അടിമുടിമാറ്റം മന്ത്രിയുടെ അറിയിപ്പ്.ക്ലാസുകൾ നടക്കുക ഇങ്ങനെ.ശ്രദ്ധിക്കുക

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ബയോ ബബിൾ മാതൃകയിൽ ആയിരിക്കും. ഇതു സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗരേഖ തയ്യാറാകുമെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണ ജോർജും അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരു വകുപ്പുകളുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രിമാർ. സ്കൂൾ തുറക്കാൻ ഉള്ള മാർഗ്ഗനിർദ്ദേശം അഞ്ചു ദിവസത്തിനകം നൽകുമെന്നാണ് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി അറിയിച്ചത്. ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പായി പിടിഎ യോഗം ചേർത്തും എന്ന് വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുന്നത് ആയിരിക്കും. ആഴ്ചയിൽ മൂന്നു ദിവസം ഒരു ബാച്ച് എന്ന രീതിയിൽ ക്ലാസുകൾ തുടങ്ങാനാണ് ആലോചന.

ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ മാത്രമായിരിക്കും ഇരിക്കുക. ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകും. ഓക്സിജന് അളവ് പരിശോധിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. കൈ കഴുകുവാൻ എല്ലാ ക്ലാസ്സുകളിലും കവാടത്തിലും സോപ്പും വെള്ളവും ഉണ്ടായിരിക്കണം. യാതൊരു കാരണവശാലും കുട്ടികളെ കൂട്ടം കൂടുവാൻ അനുവദിക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്കൂളുകളുടെ മുമ്പിലുള്ള കടകളിൽനിന്ന് ഭക്ഷണം വാങ്ങിക്കുന്നത് ഒഴിവാക്കും. സ്കൂളിലെത്താൻ കുട്ടികൾക്ക് യൂണിഫോം നിർബന്ധം അല്ല. ഇതുകൂടാതെ രക്ഷകർത്താക്കൾക്ക് ഓൺലൈനിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തുന്നതായിരിക്കും. ക്ലാസിനെ വിഭജിക്കുമ്പോൾ അതിന് ചുമതലയുള്ള അധ്യാപകർ കുട്ടികളുമായി ഫോണിൽ ബന്ധപ്പെടേണ്ടതാണ്.

ഭിന്നശേഷിക്കാരായ കുട്ടികളെ ആദ്യഘട്ടത്തിൽ അയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങൾ പോലും ഉള്ള കുട്ടികളെ സ്കൂളിൽ അയക്കരുത്. അടിയന്തര ഘട്ടം ഉണ്ടായാൽ അത് നേരിടാനുള്ള സംവിധാനം എല്ലാ വിദ്യാലയങ്ങളിലും ഒരുക്കും. ഓട്ടോയിൽ വരുന്ന കുട്ടികൾ ഒരു ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും വിശദമായ മാർഗരേഖകൾ തയ്യാറാക്കി ഇരിക്കുകയാണ് ഇപ്പോൾ ഗതാഗതവകുപ്പ്. ഡ്രൈവർമാരും മറ്റു സഹായികളും നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. താപനില എല്ലാ ദിവസവും പരിശോധിച്ച പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. പനിയോ ചുമയോ മറ്റു രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും നിർബന്ധമായും ഉണ്ടായിരിക്കണം.

എല്ലാ കുട്ടികളും കയ്യിൽ സാനിറ്റൈസർ കരുതണം . ഒരു സീറ്റിൽ ഒരു വിദ്യാർത്ഥി എന്ന രീതിയിൽ വേണം യാത്ര ചെയ്യാൻ. നിന്നു കൊണ്ടുള്ള യാത്ര ഒരു കാരണവശാലും അനുവദിക്കരുത്. എല്ലാ കുട്ടികൾ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും പരസ്പരമുള്ള സ്പർശനം ഒഴിവാക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. വാഹനത്തിൽ എ സിയും തുണികൊണ്ടുള്ള സീറ്റ് കവറും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ സ്കൂളധികൃതർ കുട്ടികളെ പ്രേരിപ്പിക്കണം. ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോൾ വാഹനങ്ങൾ അണുനാശിനി ഉപയോഗിച്ച് കഴുകണം. എല്ലാ വിദ്യാർത്ഥികൾക്കും ബസ് സർവീസ് ഉണ്ടാകുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരിക്കുകയാണ്. സ്കൂൾ അധികൃതർ ആവശ്യപ്പെടുകയാണെങ്കിൽ കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവീസ് തുടങ്ങുന്നതായിരിക്കും. നിശ്ചിത നിരക്ക് ഈടാക്കി കൊണ്ടായിരിക്കും ഈ സർവീസ് നടത്തുക എന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ബസ്സുകൾ ആവശ്യം വന്നാൽ സ്വകാര്യ ബസുകളെ ആശ്രയിക്കും. ഇതിനായി സ്വകാര്യ ബസുമായി ദീർഘകാല കരാർ തയ്യാറാക്കും എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top