Movlog

Kerala

പോലീസ് അറിയിപ്പ് .ഇന്ന് മുതൽ പോലീസ് പരിശോധന തുടങ്ങി എട്ടിൻറെ പണി കിട്ടും വീണ്ടും ലോക്ക് ഡൗൺ..?

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുകയാണ്. സംസ്ഥാന സർക്കാരിന്റെയും കേരള പൊലീസിന്റെയും മുന്നറിയിപ്പ് അവഗണിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇലക്ഷൻ കഴിഞ്ഞിട്ട് ലോക്ക് ഡൗൺ ഉണ്ടാകുമോ എന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നു. രാജ്യത്തെ പല ഭാഗങ്ങളിലും ചില മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ലോക്ക് ഡൗൺ ഇതിനോടകം വന്നു കഴിഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിലെ ആറു ജില്ലകളുടെ സാഹചര്യം അതീവ ഗൗരവകരമാണ് എന്ന് കോവിഡ് ദൗത്യ സംഘം അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ കോവിഡ് വ്യാപനത്തിനുള്ള സാഹചര്യം ഏറെയാണ്.

ഇതിനെ തുടർന്ന് സംസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഇരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി നടപ്പിലാക്കുവാൻ ആയി പോലീസ് മേധാവി നിർദേശം നൽകിയിരിക്കുകയാണ്. ക്രമസമാധാന വിഭാഗം എ ഡി ജി പി, മേഖല ഐ ജിമാർ, ഡി ഐ ജി മാർ എന്നിവരെ കൂടാതെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ,ഡിവിഷണൽ ഓഫീസർമാർക്കും, ജോണ് പോലീസ് മേധാവികൾക്കും ആണ് ഇപ്പോൾ അടിയന്തര സന്ദേശം നൽകിയിരിക്കുന്നത്.

മാസ്ക് കൃത്യമായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, എന്നിവ ഉൾപ്പെടെ ഉള്ള നിയന്ത്രണങ്ങൾ കർശനമാക്കി. രോഗവ്യാപനം മെയ് അവസാനം വരെ വെല്ലുവിളി ഉയർത്തുമെന്നും 18 വയസിനു മുകളിലുളള എല്ലാവര്ക്കും വാക്‌സിൻ അനുവദിക്കണം എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരിക്കുകയാണ് ഐ എം എ.മഹാരാഷ്ട്ര, കേരളം, കർണാടകം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ആണ് കേസുകൾ വർധിക്കുന്നത്. വാക്സിന്റെ വരവോടെ സംസ്ഥാനത്തിൽ ആളുകൾ പ്രതിരോധത്തിനോട് വിമുഖത കാണിക്കുന്നതാണ് വ്യാപനത്തിന് ഇടയാക്കിയത്. വൈറസ് നമുക്ക് ചുറ്റുമുണ്ട്. അതിനാൽ എല്ലാവരും ജാഗ്രതയോടെ മുന്നോട്ട് പോവുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top