Movlog

Kerala

റേഷൻ കാർഡിന് 1000 രൂപ സഹായം ! അടിയന്തരമായി കിട്ടുന്ന അഞ്ച് സഹായങ്ങൾ

കോവിഡ് മഹാമാരിയുടെയും ലോക്ക് ഡൗണിന്റെയും കനത്ത മഴയും ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ നിരവധി ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഒരു വർഷമായി സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് ആണ് എല്ലാ മാസവും നൽകുന്നത്. ജൂൺ മാസം മുതൽ ഈ സൗജന്യ ഭക്ഷ്യ കിറ്റ് വീണ്ടും തുടരാൻ ആണ് സർക്കാരിന്റെ തീരുമാനം. മെയ് മാസത്തിലെ ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സാധനങ്ങൾ തന്നെ ആവും ജൂൺ മാസത്തിലും നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യത. ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ വരുംദിവസങ്ങളിൽ വരുന്നതായിരിക്കും.

സാമൂഹ്യ സുരക്ഷാ പെൻഷൻ ആയ വർധിപ്പിച്ച 1600 രൂപ വൈകാതെ തന്നെ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് എത്തും എന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്. ഇതിന്റെ നടപടിയെടുക്കാൻ ആരംഭിക്കുവാൻ ആയുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. പെൻഷൻ തുക വർദ്ധിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇരുപതാം തീയതി നടക്കുന്ന സത്യപ്രതിജ്ഞയുടെ അന്ന് ഇതിനെ കുറിച്ചുള്ള തീരുമാനം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ ലോക്ക് ഡൗൺ സമയത്ത് ബിപിഎൽ കാർഡുടമകൾക്ക് ആയിരം രൂപയുടെ ഒറ്റതവണ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ബിപിഎൽ അഥവാ എ വൈ കാർഡ് ഉടമകൾക്ക് ആണ് ഈ ആനുകൂല്യം ലഭിച്ചത്.

എന്നാൽ കോവിഡ് രണ്ടാംഘട്ടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ 1000 രൂപ വിതരണം ചെയ്യാൻ ഉള്ള നടപടികൾ സർക്കാർ ആരംഭിച്ചിരിക്കുകയാണ്. അതുപോലെ ക്ഷേമനിധി ബോർഡ് അംഗങ്ങൾ ആയിട്ടുള്ള ആളുകൾക്കും ഈ ഒരു തുകയുടെ വിതരണം ഉണ്ടാകും എന്നും അറിയിപ്പുണ്ട്. കഴിഞ്ഞ തവണത്തെ പോലെ പൊതു ജനങ്ങളുടെ കൈകളിലേയ്ക്ക് നേരിട്ട് ആയിരിക്കും ഈ തുക എത്തുക. സഹകരണ സംഘങ്ങൾ വഴി ആയിരിക്കും ഇത്തവണ വിതരണം ചെയ്യുക. ഇതിനായി ക്ഷേമനിധി ഫണ്ട് ഉപയോഗിക്കുമെന്നും ഫണ്ട് ഇല്ലാത്തവർക്ക് സർക്കാർ സഹായം ചെയ്യും എന്നുമാണ് മുഖ്യമന്ത്രി അറിയിക്കുന്നത്.

വായ്പകൾ എടുത്തവർക്ക് ആശ്വാസമേകുന്ന ഒരു അറിയിപ്പാണ് മുഖ്യമന്ത്രി നൽകുന്നത്. ബാങ്ക് വായ്പകൾ എടുത്തിട്ടുള്ള ആളുകൾക്ക് പ്രത്യേകിച്ചും കുടുംബശ്രീ വഴിയും സഹകരണ സംഘങ്ങൾ വഴിയും വായ്പകൾ എടുത്തിട്ടുള്ളവർക്ക് മൊറട്ടോറിയം ഏറ്റവും കുറഞ്ഞത് ആറു മാസം എങ്കിലും പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി. സാമൂഹ്യനീതി വകുപ്പിലെയും വനിതാ ശിശുക്ഷേമ വകുപ്പിലെയും അങ്കണവാടി ജീവനക്കാർക്ക് ഉൾപ്പെടെയുള്ളവർക്ക് താൽക്കാലിക ജീവനക്കാർക്കും ലോക്ക് ഡൗൺ കാലത്തെ ശമ്പളം മുടങ്ങാതെ കൊടുക്കുവാനും തീരുമാനമായിട്ടുണ്ട്. വസ്തുനികുതി, ടൂറിസം, ലൈസൻസ് പുതുക്കൽ തുടങ്ങിയവയ്ക്കുള്ള സമയവും ദീർഘിപ്പിക്കാൻ ആണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top