Movlog

Kerala

കേരളത്തിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചു ! തിയതി കേരളപ്പിറവി ദിനത്തിൽ

മറ്റുള്ള സംസ്ഥാനങ്ങളെ പോലെ അല്പം വൈകി കേരളത്തിലും സ്കൂളുകൾ തുറക്കുവാൻ തീരുമാനം ആയതായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. വരുന്ന നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഒന്നര വർഷമായി അടഞ്ഞു കിടക്കുന്ന സ്കൂൾ വിദ്യാഭ്യാസമാണ് വീണ്ടും തുടങ്ങുവാൻ പോകുന്നത്. വിദ്യാഭ്യാസ ആരോഗ്യ വകുപ്പ്കൾ ചേർന്ന് പ്രവർത്തിച്ചാൽ മാത്രമാണ് പ്രായോഗികമായി സ്കൂളുകൾ തുറക്കുക. എന്നാൽ ഏതെല്ലാം ക്ലാസുകൾ എന്ന് മുതലാണ് കൃത്യമായി നടത്തുവാൻ സാധിക്കുക എന്നുള്ള കാര്യം തീരുമാനം ആയിട്ടില്ല.

ഹൈസ്കൂൾ വിദ്യാഭ്യാസം ആയിരിക്കും ആദ്യ ഘട്ടത്തിൽ മുൻഗണന. കോവിഡ് വാക്സിൻ ആദ്യ ഡോസ് പതിനെട്ടു വയസ്സിനു മുകളിൽ ഉള്ളവർക്ക് ഇതുവരെ 82 ശതമാനം ആയെന്നാണ് കണക്കുകൾ പറയുന്നത്. സെപ്തംബർ അവസാന വാരത്തോടെ ഇനി എടുക്കാൻ ഉള്ള ആളുകളെ കൂടി വാക്സിനേറ്റഡ് ആക്കുക എന്നതാണ് സർക്കാർ ധൗത്യം. ഹയർസെക്കണ്ടറികളും ഹൈസ്കൂളും പിന്നാലെ മാറ്റുകളാസുകളും എന്ന രീതിയിൽ ആണ് പദ്ധതി. എന്നാൽ പരീക്ഷണ അടിസ്ഥാനത്തിൽ പ്രൈമറി ക്ലാസുകൾ തുറക്കാം എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിലപാട്. എന്നാൽ ഇതിനോട് മാതാപിതാക്കൾ അത്ര താല്പര്യം കാണിക്കുന്നില്ല എന്ന റിപ്പോർട്ടുകളും ഉണ്ട്.

കേരളത്തിലെ എല്ലാ വിദ്യാലങ്ങൾക്കും ക്ലാസുകൾ പഴയത് പോലെ ഒരുക്കാൻ ഇതിനോടകം നിർദ്ദേശം നൽകിക്കഴിഞ്ഞു. കോളേജുകൾ തുറക്കുന്നതിനു പിന്നാലെ പുതിയ നിർദ്ദേശം. കോടതിയുടെ അനുവാദം പ്ലസ് വൺ പരീക്ഷകൾ നടത്താൻ ലഭിച്ചതോടെ സർക്കാരിന് കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ ഉള്ള പിന്തുണ ആയി കരുതുന്നു. ഇതോടെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾ കുറയ്ക്കാൻ ആകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

To Top