Movlog

Kerala

വിവാഹത്തിന് മുമ്പുള്ള ലൈം ഗി കതയെ കുറിച്ചുള്ള മലയാളികളുടെ പൊതു അഭിപ്രായം ഇങ്ങനെ ആണോ ? വീഡിയോ

സെ ക് സ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന ഒരു സമൂഹം ആയിരുന്നു ഈ അടുത്ത കാലം വരെ. ഇന്നും ഒരുപാട് പേർ അങ്ങനെ ഉണ്ടെങ്കിലും ചിലരെങ്കിലും ഇതിനെ കുറിച്ച് തുറന്ന ചർച്ചകൾ നടത്താൻ തയ്യാർ ആയി മുന്നോട്ട് വരുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ പലരും ഇതിനെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട് എങ്കിലും ഇന്നും ഈ വിഷയങ്ങളെ കുറിച്ച് രഹസ്യമായും മടിയോടെയും പറയുന്നവരാണ് പല ആളുകളും. എന്തോ നിഗൂഢമായ ഒരു സംഭവം ആയിട്ടാണ് ഈ വിഷയങ്ങളെ ചിലർ കണക്കാക്കുന്നത്.

മാറ്റങ്ങൾ അനിവാര്യമാണ്. അതിന് പലപ്പോഴും ഗുണകരമാകുന്നത് തുറന്ന ചർച്ചകൾ ആണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ ഉണ്ടാവുമ്പോൾ മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. ഈ വിഷയങ്ങളെ കുറിച്ച് വിശാലമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സ്കൂളുകളിൽ ലൈം ഗി ക വി ദ്യാ ഭ്യാസം വേണം എന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി പറഞ്ഞത് വലിയ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികൾ വരെ പ്രണയബന്ധങ്ങളിൽ അകപ്പെടുന്ന ഈ കാലഘട്ടത്തിൽ ലൈം ഗി ക വി ദ്യാ ഭ്യാസം അനിവാര്യമാണ്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടു കൊണ്ട് വിദ്യാർഥികൾക്ക് നല്ല രീതിയിലുള്ള ബോധവൽക്കരണം നൽകണമെന്നാണ് ലൈം ഗി ക വിദ്യാഭ്യാസം സ്കൂളുകളിൽ ഉൾപ്പെടുത്തണമെന്നതുകൊണ്ട് വനിതാ കമ്മീഷൻ ഉദ്ദേശിച്ചത്. എന്നാൽ വനിതാ കമ്മീഷന്റെ നിർദേശത്തിന് കീഴിൽ അങ്ങേയറ്റം മോശമായ പ്രതികരണങ്ങളും പരിഹാസങ്ങളും ആയിരുന്നു ലഭിച്ചത്.

സാക്ഷരത കേരളം എന്ന് അഹങ്കരിക്കുന്ന മലയാളികൾ അയക്കുന്ന മോ ശം കമന്റുകൾ തീർത്തും ലജ്ജാവഹമായിരുന്നു. സ്കൂളുകളിൽ ഒരു പ്രസ വ വാ ർഡ് കൂടി വേണമെന്നും പ്രാക്ടിക്കൽ നൽകി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ കൊടുക്കണം തുടങ്ങി നിലവാരമില്ലാത്ത കമന്റുകൾ ആയിരുന്നു വനിതാ കമ്മീഷന്റെ വാർത്തകൾക്ക് കീഴിൽ എത്തിയത്. എങ്ങനെ ലൈം ഗി ക മാ യി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതാണ് ലൈം ഗി ക വി ദ്യാ ഭ്യാ സം എന്ന് കരുതുന്ന ഒരു വിഭാഗം ആളുകളാണ് ഇത്തരത്തിൽ കമന്റുകൾ പങ്കുവയ്ക്കുന്നത്.

യഥാർത്ഥ ലൈം ഗി ക വിദ്യാഭ്യാസം കിട്ടാത്തത്തിന്റെ സകല ന്യൂനതകളും നമ്മുടെ സമൂഹത്തിലുണ്ട്. സെ ക് സ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ വല്ലാത്ത മനോഭാവമാണ് ഓരോ ആളുകളിലും ഉണ്ടാക്കുന്നത്. വിവാഹം കഴിച്ചു മാത്രം ചെയ്യുന്ന ഒരു കാര്യമായിട്ടാണ് ഇന്നും സെ ക്സിനെ സമൂഹം കണക്കാക്കുന്നത്. വിവാഹത്തിനു മുമ്പ് സെ ക്സ് ചെയ്യുന്നത് മഹാപാപം ആയിട്ടാണ് ഇന്നും ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. അമ്മയും അച്ഛനും ഉമ്മ വെക്കുന്നത് നല്ലതും എന്നാൽ കാമുകിയെ ഉമ്മ വെക്കുന്നത് തെറ്റും ആയിട്ടാണ് ആളുകൾ നോക്കികാണുന്നത്.

മതപരമായി വിവാഹത്തിന് ശേഷം മാത്രമേ ലൈം ഗി ക ത യിൽ ഏർപ്പെടാൻ പാടുള്ളൂ എന്ന് കരുതുന്ന ഒരു വിഭാഗം ഉണ്ട്. എന്നാൽ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം പോലും ഇല്ലെന്നും അത് തീർത്തും വ്യക്തിപരമായ താല്പര്യം ആണെന്നും, ശരി എന്നോ തെറ്റെന്നോ കരുതേണ്ട വിഷയമല്ല എന്ന് പ്രതികരിക്കുന്നവരുമുണ്ട്. പരസ്പര സമ്മതത്തോടെ ലൈം ഗി ക തയിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും വിവാഹം അതിന് ഒരു മാനദണ്ഡം അല്ലെന്നും കരുതുന്നവരും ഉണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും ഇന്നും ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ചിരുന്നാൽ അതിനെ മോശമായ രീതിയിൽ കാണുകയും സ ദാ ചാ ര പോ ലീസ് ചമഞ്ഞ് അവരെ ആ ക്ര മി ക്കു ക യും ചെയ്യുന്ന ഒരു സമൂഹം ഇപ്പോഴും ഉണ്ട്. ചെറിയ പ്രായം മുതൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വേർതിരിച്ചു കാണുകയും പെൺകുട്ടികളോട് സംസാരിക്കുന്നത് ഒരു തെറ്റായി കാണും ചെയ്യുന്നതാണ് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. സെ ക്സ് പോസിറ്റീവ് ആയ ഒരു സമൂഹം രൂപപ്പെടുമ്പോൾ തന്നെ ഒരുപാട് കുറ്റകൃത്യങ്ങൾ ഇല്ലാതാവുന്നു. അങ്ങനെ ഒരു മാറ്റം നമ്മുടെ സമൂഹത്തിൽ അനിവാര്യമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top