Movlog

Kerala

ലോക്ക്ഡൗൺ നു സമാനം – പുറത്തിറങ്ങിയാൽ പിടിവീഴും – കർശന നിയന്ത്രണങ്ങൾ, ഒഴിവാക്കിയ കാര്യങ്ങൾ ഇതാണ് !

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുകയാണ്. ഹൃദയഭേദകമായ കാഴ്ചകൾ ആണ് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നായി എത്തുന്നത്. മോർച്ചറികൾ നിറഞ്ഞ് മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായി കൂട്ടി വെക്കുന്നതും, ആശുപത്രികളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ദൗർലഭ്യം ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്. ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ലോകജനത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ അഞ്ചു ദിവസത്തേക്ക് കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തുന്നത്.

മെയ് 4 മുതൽ മെയ് 9 വരെയാണ് രോഗവ്യാപനം തടയാൻ വേണ്ടി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തില്ല നിയന്ത്രണങ്ങൾ ആയിരിക്കും ഈ ദിവസങ്ങളിൽ ഉണ്ടാവുക. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. അവശ്യ വസ്തുക്കൾ ഒഴികെയുള്ള ഒരു വ്യാപാരവ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല. അനാവശ്യമായ യാത്രകൾ പൊതുജനങ്ങൾ ഒഴിവാക്കണം. പോലീസ് പരിശോധനയും ശക്തമാക്കും.

പാൽ, പച്ചക്കറി, മൽസ്യം, പലവ്യഞ്ജനം തുടങ്ങി ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം ആണ് തുറന്നു പ്രവർത്തിക്കാൻ പാടുള്ളത്. പരമാവധി ഹോം ഡെലിവറി സേവനങ്ങളെ ഉപയോഗപ്പെടുത്തണം. പച്ചക്കറി, മീൻമാർക്കറ്റുകളിലെ കച്ചവടക്കാർ ഇരട്ട മാസ്കുകളും കയ്യുറയും ഉപയോഗിച്ച് പരമാവധി 2 മീറ്റർ അകലം പാലിക്കേണ്ടതുണ്ട്. ആശുപത്രികൾ, ടെലികോം, മാധ്യമ സ്ഥാപനങ്ങൾ, പത്രവിതരണം,പാൽ, ഐടി ,ജലവിതരണം, വൈദ്യുതി തുടങ്ങിയ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. ഈ കാലയളവിൽ വിവാഹ, സംസ്കാരചടങ്ങുകൾ കർശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്തുവാൻ പാടുള്ളൂ. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഉണ്ടാകില്ല, ഹോം ഡെലിവറി പാർസൽ സംവിധാനം പ്രവർത്തിക്കാം. തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ പ്രവർത്തിക്കാൻ പാടില്ല. ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങൾ എന്നിവ അത്യാവശ്യത്തിനു മാത്രം ആണ് നിരത്തിലിറങ്ങുന്നത് എന്ന് പോലീസ് പരിശോധിക്കും. സ്വകാര്യസ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ തിരിച്ചറിയൽകാർഡ് കയ്യിൽ കരുതുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top