Movlog

Kerala

ഓണകിറ്റിൽ അടിമുടി മാറ്റം – ഈ ഓണത്തിന് പെൻഷൻ 3200 രൂപ ലഭിക്കും.1000 രൂപ സഹായ വിതരണം ഇങ്ങനെ

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില അറിയിപ്പുകൾ ആണ് സർക്കാർ പുറത്തു വിടുന്നത്. 55 ലക്ഷത്തിലധികം ആളുകൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഓണത്തിനോടനുബന്ധിച്ച് പെൻഷൻ തുക 3200 രൂപ ഒരുമിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതാണ്. കേരളത്തിലെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ ജൂലൈ മാസത്തെ പെൻഷൻ തുക വിതരണം ആരംഭിക്കാൻ പോവുകയാണ്. കോവിഡ് മഹാമാരിയുടെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ പൊതുജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെൻഷനുകൾ ഓഗസ്റ്റ് ആദ്യവാരം തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരുമിച്ച് എത്തുന്നതാണ്.

ഓഗസ്റ്റ് മാസം ആദ്യവാരം തന്നെ വിതരണം ആരംഭിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഓരോ ആൾക്കും രണ്ടുമാസത്തെ പെൻഷൻ തുക ഒരുമിച്ച് ലഭിക്കുന്നതാണ്. ഇതിനായി 1600 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നു പോകുന്നതെങ്കിലും സാധാരണക്കാരുടെ പ്രതിസന്ധികൾ അകറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ് എന്ന് ധനകാര്യ മന്ത്രി അറിയിച്ചു. പെൻഷൻ തുക മുടങ്ങിയവർക്ക് സേവനപെൻഷൻ വെബ്സൈറ്റ് വഴി വിശദ വിവരങ്ങൾ അറിയാൻ സാധിക്കും. എന്താണ് തടസ്സമെന്ന് കാര്യകാരണസഹിതം വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും. യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത ബിപിഎൽ കാർഡുടമകൾക്ക് ഓണത്തിനോടനുബന്ധിച്ച് 1000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

16 ഇനങ്ങൾ അടങ്ങിയ സ്പെഷ്യൽ ഓണം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പണ്ട് കുട്ടികൾക്കായി നൽകിയ ചോക്ലേറ്റും ബിസ്കറ്റും കിറ്റിൽ ഉൾപ്പെടുത്തില്ല. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, ശർക്കര വരട്ടി, സേമിയ, സോപ്പ്, ഉപ്പ്, നെയ്യ്, അണ്ടിപ്പരിപ്പ് തുടങ്ങിയ 15 ഉൽപ്പന്നങ്ങൾ ആയിരിക്കും കിറ്റിൽ ഉണ്ടാവുക. ഓഗസ്റ്റ് ഒന്നിന് ആണ് വിതരണം ആരംഭിക്കുന്നത്. മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് ആയിരിക്കും ആദ്യം വിതരണം ചെയ്യുക. ഓഗസ്റ്റ് 18 ഓടെ വിതരണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top