Movlog

India

ലോക്ക്ഡൗൺ വീണ്ടും നീട്ടി – പുതിയ തീരുമാനങ്ങൾ ഇങ്ങനെ ! പ്രധാനമന്ത്രി യുടെ പുതിയ നിർദ്ദേശങ്ങൾ !

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടി. ജൂൺ 9 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൌൺ ആണ് ഇപ്പോൾ ഈ മാസം 16 വരെ നീട്ടി ഇരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങൾ എല്ലാം തുടരുന്നതായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ലോക്ക് ഡൗൺ നീട്ടിയ തീരുമാനം എടുത്തത്.

നിലവിൽ സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ആണ്. ഇത് പത്തിന് താഴെ ആയതിനുശേഷം ലോക്ക് ഡൗൺ പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. രണ്ടാം തരംഗത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. എന്നാൽ ഇളവുകളോടെ ആണ് ലോക്ക് ഡൗൺ നീട്ടുന്നത്. വെള്ളിയാഴ്ച മുതൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലും ഇതുപോലെ ലോക്ഡൗൺ നീട്ടിയിരുന്നു. വ്യവസായ സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.

തുണിക്കടകൾ, പുസ്തക വിൽപ്പന കടകൾ, ജ്വല്ലറി, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. തിങ്കൾ മുതൽ വെള്ളിവരെ ബാങ്കുകൾ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കള്ളുഷാപ്പുകളിൽ പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിൽ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചതിനെ തുടർന്നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.

നയം മാറ്റി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ആണ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ എന്ന പ്രധാന തീരുമാനം ആണ് പുറത്ത് വന്നിരിക്കുന്നത്. ജൂൺ 21 മുതൽ ആണ് പുതിയ നടപടികൾ ആരംഭിക്കുക. സ്വകാര്യ ആശുപത്രികൾ വാങ്ങാവുന്ന പണത്തിന്റെ കാര്യത്തിലും തീരുമാനം ഉടൻ പുറത്ത് വരും. പണം നൽകി വാക്സിൻ സ്വകാര്യ ആശുപത്രികളിൽ നിന്ന് സ്വീകരിക്കാനും അവസരം ഉണ്ടാക്കും എന്നും പ്രധാനമന്ത്രി അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top