Movlog

Kerala

മുഖ്യമന്ത്രിയുടെ 30 ആനുകൂല്യങ്ങൾ.വീട്ടമ്മമാർക്കും പെൻഷൻ ലഭിക്കും.എല്ലാവർക്കും ജോലി മിനിമം കൂലി 700

തൊഴിലില്ലായ്മ പരിഹരിക്കുന്നതാണ് പുതിയ സർക്കാരിന്റെ പ്രഥമ കടമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഐടി, ടൂറിസം മേഖലകളെ ശക്തിപ്പെടുത്തി 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ 2500 രൂപ ആക്കി മാറ്റും. വികസനവും ക്ഷേമവും മുൻനിർത്തിയുള്ള നയം തന്നെയാണ് പുതിയ സർക്കാരിന്റെത്. ഒപ്പം കൂടുതൽ ജനക്ഷേമ വികസനപദ്ധതികൾ നടപ്പിലാക്കും. ആഗോളവൽക്കരണ നയങ്ങൾക്കെതിരായ ബദൽ സമീപനം ഉയർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപനത്തിൽ നന്ദി അറിയിച്ചുകൊണ്ട് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ, മത്സ്യത്തൊഴിലാളികൾ, വയോജനങ്ങൾ എന്നിവയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്നതായിരിക്കും. തീരദേശ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുവരുത്തി. മുഖ്യമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ പ്രഥമം ആയിട്ടുള്ളത് 15000 സ്റ്റാർട്ടപ്പ് പദ്ധതി ആരംഭിക്കുന്നതാണ്. പരമ ദരിദ്ര കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകാനും ധാരണയായിട്ടുണ്ട്. മിനിമം കൂലി 700 രൂപയാക്കി സ്ഥിര പെടുത്തും . സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് അഞ്ച് വർഷംകൊണ്ട് 2500 രൂപയിലേക്ക് എത്തിക്കുമെന്നാണ് പ്രധാനപ്പെട്ട പ്രഖ്യാപനം.

അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുവാൻ ആയാണ് 15000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നത്. ഇതിൽ 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതായിരിക്കും. 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വീടിനടുത്ത് തൊഴിലെടുക്കാൻ ആയിട്ട് ഉദ്യോഗാർത്ഥികൾക്ക് അന്തർദേശീയ തൊഴിൽ കമ്പനികളും ആയിട്ട് സംവദിക്കാൻ ആയിട്ടുള്ള പദ്ധതി ആരംഭിക്കുന്നതാണ്. തൊഴിൽ ലഭിക്കുന്നവരുടെ സാമൂഹ്യ സുരക്ഷാ ബാധിത സർക്കാർ ഏറ്റെടുക്കും. കാർഷികമേഖലയിൽ 5ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും തൊഴിൽ സൃഷ്ടിക്കാനാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തും. 30 വിദ്യാഭ്യാസ സ്ഥാപനത്തെ മികച്ച കേന്ദ്രമാക്കി മാറ്റുന്ന അതാണ് ലക്ഷ്യം. പോലീസിനെ കൂടുതൽ ജനസൗഹൃദ മാക്കും. പരമ ദരിദ്രരുടെ പട്ടിക തയ്യാറാക്കി സൂക്ഷ്മ പദ്ധതി നടപ്പിലാക്കും. ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ പരമ ദരിദ്രകുടുംബങ്ങൾക്ക് സഹായമായി അനുവദിക്കാനാണ് തീരുമാനം.

വീട്ടമ്മമാർക്ക് പെൻഷൻ നൽകും. ജപ്തി നടപടികൾ നേരിടുന്ന കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കാനും ഉള്ള നിയമ നടപടികൾ സ്വീകരിക്കും. പ്രവാസികൾക്ക് ഏകോപിത പ്രവാസിക തൊഴിൽ പദ്ധതിയും, പ്രവാസി കമ്പനികളും, സഹകരണ സംഘങ്ങളും ആരംഭിക്കുന്നതായിരിക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കും. മുഴുവൻ പട്ടികജാതി കുടുംബത്തിലും പാർപ്പിടം ഉറപ്പാക്കും. സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമായിട്ട് കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. മുപ്പത് ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം, കൂടുതൽ ശിശുസൗഹൃദ പദ്ധതികൾ, വയോജനങ്ങൾക്ക് പ്രത്യേക പദ്ധതികൾ ആരംഭിക്കുക, സർക്കാർ സർവീസുകളിൽ ഒഴിവ് സമയബന്ധിതമായി നികത്തുക, – വാഹന നയം നടപ്പിലാക്കുക, മതനിരപേക്ഷത സംരക്ഷിക്കുവാൻ ആയിട്ട് സാംസ്കാരിക ഇടപെടലുകൾ, എല്ലാ നഗരങ്ങളിലും മൈതാനം എന്നിവയാണ് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top