Kerala

പോലീസ്കാരുടെ കൂട്ടത്തിൽ നിന്ന് സുഭാഷ് ഒരു നിമിഷം ചിന്തിച്ചു നിന്നിരുന്നേൽ ആ ജീവൻ ഇന്ന് ഉണ്ടാകില്ലായിരുന്നു! ധീരതയ്ക്ക് സല്യൂട്ട് അടിച്ചു നാട്ടുകാർ

സാമൂഹ്യ സേവനവും, സ്വന്തം താല്പര്യങ്ങൾ മറന്ന് സമൂഹത്തിനു വേണ്ടി പണി എടുക്കുന്നതുമായ ഒരു വിഭാഗമാണ് നമ്മുടെ പോലീസ്. അപ്പോൾ ചിലപ്പോൾ ചോദിക്കും അവർക്ക് അതിനുള്ള കൂലി കിട്ടുന്നില്ലേ എന്ന്. പിന്നെ എന്ത് വേണം, അവര് പണം പോലും വാങ്ങാതെ സേവനം ചെയ്യണമോ ? എന്തൊക്കെ ആയാലും മറ്റുള്ളവരെ തമ്മിൽ തെറ്റിപ്പിച്ചു വെട്ടിച്ചും കട്ടും പണമുണ്ടാക്കുന്ന അധികാരികളെക്കാൾ, അതിലേറെ അവരുമായി താരതമ്യം ചെയ്യാൻ തന്നെ പറ്റില്ല നന്മ നിറഞ്ഞ പോലീസ്കാരെ. ചില സാഹചര്യങ്ങളും ആയിരത്തിൽ ഒന്നോ രണ്ടോ പ്രശ്നക്കാർ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പോലീസ് മികച്ചത് എന്ന അഭിപ്രായക്കാരാൻ ആണ് ഞാൻ, അത് കോടിയുടെ നിറം നോക്കി പറയുന്ന ആളുകളുടെ വാക്ക് പോലെ അല്ല.

ഇന്നലെ ഉച്ചയ്ക്ക് കേളകത്ത് നടന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ കണ്ടു, സംഭവം ഇങ്ങനെ ആണ്. കേളകം പോലീസ്‌ പെയ്യാമല എന്ന സ്ഥലത്ത്‌ അയല്‍ക്കാർ തമ്മിലുള്ള തർക്കത്തില്‍ പരാതി കിട്ടിയതിനെതുടർന്ന്‌ സംഭവം അന്വേഷിക്കാനെത്തിയതായിരുന്നു കേളകം പോലീസ്‌. പ്രശ്‌നങ്ങള്‍ മനസിലാക്കി അവരെ കാര്യങ്ങള്‍ അവരെപറഞ്ഞു ബോധ്യപ്പെടുത്തി തിരിച്ചു മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു പോലീസ്‌ സംഘം. അതിനിടെയാണ്‌ സംഭവസ്ഥലത്തുണ്ടായിരുന്ന യുവതി എല്ലാവരും നോക്കിനില്‍ക്കെ 14 കോലോളം അഴമുള്ള 9 കോലോളാം നിറയെ വെള്ളംമുള്ള സമീപത്തെ കിണറ്റിലേക്ക്‌ എടുത്തുച്ചാടിയത്‌.

ഉടന്‍ തന്നെ ഒരു നിമിഷം പോലും പാഴാക്കാതെ സംഘത്തിലുണ്ടായിരുന്ന സിവില്‍ പോലീസ്‌ ഓഫീസർ സുഭാഷ്‌ കിണറ്റിലേക്ക്‌ എടുത്തുച്ചാടി യുവതിയെ സാഹസികമായി കരയ്‌ക്കെത്തിച്ച്‌ കൃതിമ ശ്വാസം നല്‍കി പ്രാണന്‍ നിനിർത്തുകയും തുടർന്ന്‌ ആശുപത്രിയിലെത്തിച്ച്‌ യുവതിയെ രക്ഷിക്കുകയായിരുന്നു..യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഒരുവശത്ത്‌ ചില പോലീസ്‌ ഉദ്യോഗസ്ഥർ
സമൂഹത്തില്‍ മോശമായ ഇടപെടലിലൂടെ പോലീസ്‌ സേനയുടെ വില കളഞ്ഞുകുളിക്കുമ്പോള്‍.

ഒരു നിമിഷം പോലും പാഴാക്കാതെ സ്വന്തം ജീവന്‍ പോലും പണയംവെച്ച്‌ സഹജീവികള്‍ക്കുവേണ്ടി കാക്കിയുടുപ്പിട്ട്‌ കരുതലും കാവലുമാവുന്ന സുഭാഷ്‌മാരെ നമ്മള്‍ നിറമനസോടെ നമ്മൾ അഭിനന്ദിച്ചേ മതിയാവൂ..സുഭാഷിനെപോലുള്ള ധീരന്‌മാരുള്ള നാടിന്റെ കാവലായ്‌ എപ്പോഴും നില കൊള്ളുന്ന കേളകം പോലീസ്‌ സ്‌റ്റേഷഌം സഹപ്രവർത്തകർക്കും ഇത്‌ ഏറെ അഭിമാന മുള്ള നിമിഷമാണ്‌.. ഒരു ജീവനെ മരണക്കയത്തില്‍ നിന്നും ജീവിതത്തിലേക്ക്‌ കൈപിടിച്ചുയർത്തിയ കേളകം സിവില്‍ പോലീസ്‌ സ്‌റ്റേഷനിലെ ഈ ധീരന്‌ നമുക്ക്‌ ഏറെ ആദരവോടെ നല്‍കാം ഒരു നിറഞ്ഞ സല്യൂട്ട്‌.

Click to comment

You must be logged in to post a comment Login

Leave a Reply

To Top