Movlog

Kerala

വിസ്മയക്ക് നീതി ലഭിക്കുവാൻ കാവ്യ എസ് നായരുടെ പോരാട്ടം ! നിറഞ്ഞ കയ്യടി

കേരളക്കരയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ശാസ്താംകോട്ടയിലെ വിസ്മയയുടെ വിയോഗം. സ്ത്രീധനത്തിന്റെ പേരിൽ അനവധി പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്ന വിസ്മയ മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരം ആയി മാറിയിരിക്കുകയാണ്. വിസ്മയക്ക് നീതി ലഭിക്കണമെന്ന് മലയാളികൾ ഒന്നടങ്കം ആഗ്രഹിക്കുന്നു.

വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിനെ ജാമ്യത്തിലിറക്കാൻ എത്തിയത് അഭിഭാഷകൻ ആളൂർ ആയിരുന്നു. ആളൂരിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സൗമ്യ വധക്കേസ് പോലുള്ള വിവാദപരമായ കേസുകളെല്ലാം ഏറ്റെടുത്ത മലയാളികൾക്കിടയിൽ സുപരിചിതനാണ് ആളൂർ. വിസ്മയ കേസിലും ആളൂരിന്റെ ഇടപെടൽ കാരണം കിരൺ രക്ഷപ്പെടും എന്ന് പലരും കരുതി.

എന്നാൽ ആളൂരിന്റെ പ്രതീക്ഷകളെല്ലാം തകർത്തെറിയുന്ന പ്രകടനമായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായർ കോടതിയിൽ കാഴ്ചവച്ചത്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങളിൽ പെട്ടിരുന്നു വിസ്മയ ഭർതൃവീട്ടിൽ വച്ചായിരുന്നു എല്ലാം അവസാനിപ്പിച്ചത്.

ഈ കേസിലെ പ്രതിയായ കിരണിന് ജാമ്യം ലഭിക്കാൻ വേണ്ടി പല ശ്രമങ്ങളും ആളൂർ നടത്തിയെങ്കിലും കാവ്യ എസ് നായരുടെ മറു വാദത്തിൽ കോടതി കിരണിന് ജാമ്യം നിഷേധിക്കുകയായിരുന്നു. മികച്ച പിന്തുണയാണ് കാവ്യയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്.

അറിയപ്പെടുന്ന മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥനായ കിരൺ കുമാർ ഇത്രയും കാലത്തിനിടയിൽ ഒരു കേസിലും പ്രതിചേർക്കപ്പെട്ടിട്ടില്ല എന്ന വാദം ആയിരുന്നു ആളൂർ കോടതിയിൽ ഉന്നയിച്ചത്. കിരൺ നിരപരാധിയാണെന്നും വിസ്മയയുടെ വിടവാങ്ങലിൽ യാതൊരു ബന്ധവുമില്ലെന്നും ആളൂർ വാദിച്ചെങ്കിലും ഇതെല്ലാം തള്ളിക്കളയുകയായിരുന്നു കോടതി.

വിസ്മയ എല്ലാം സ്വയം അവസാനിപ്പിച്ചതാണോ അതോ ചെയ്യിച്ചതാണോ എന്ന് തെളിയിക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. വിസ്മയ ഭർതൃവീട്ടിലെ ശുചി മുറിയിൽ ജീവിതം ഒരു കയറിൽ അവനിപ്പിച്ചു എന്ന് കിരൺ നൽകിയ മൊഴിയാണ്. മറ്റാരും വിസ്മയയെ അങ്ങനൊരു കാഴ്ച്ചയിൽ കണ്ടിട്ടില്ല എന്നത് സംശയത്തിന് ഇടയാക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top