Movlog

Movie Express

കാവ്യയുടെയും മീനാക്ഷിയുടെയും സന്തോഷം നിറഞ്ഞ പുതിയ ചിത്രങ്ങൾ വൈറൽ

ദിലീപിനെയും മഞ്ജുവാര്യരെയും എത്ര കാലം കഴിഞ്ഞാലും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. അവരുടെ പ്രിയപ്പെട്ട ജോഡികൾ തന്നെയായിരുന്നു ഇവർ. ഈ ജോഡികൾ ജീവിതത്തിൽ ഒരുമിച്ചപ്പോഴും മലയാളികൾ ഒരുപാട് സന്തോഷിച്ചിരുന്നു എന്നതാണ് സത്യം. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു ദാമ്പത്യജീവിതം ആയിരുന്നില്ല ഈശ്വരൻ ഇവർക്ക് വിധിച്ചിരുന്നത്. ദിലീപനെയും മഞ്ജുവിനെയും പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു വ്യക്തിയാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകളായ മീനാക്ഷിയും.

ഇവരോട് പ്രേക്ഷകർക്കുള്ള സ്നേഹം അതേപോലെതന്നെ മീനാക്ഷിയോടും ഉണ്ട് എന്നതാണ് സത്യം. ചെന്നൈയിൽ എംബിബിഎസ് വിദ്യാർഥിനിയാണ് നിലവിൽ മീനാക്ഷി. അച്ഛനെയും അമ്മയെയും പോലെ അഭിനയം താല്പര്യം ഒന്നും തന്നെ മീനാക്ഷിക്ക് ഇല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മകൾ ഡോക്ടർ ആവണമെന്നത് ദിലീപിന്റെ ഒരു വലിയ മോഹമായിരുന്നു എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കുഞ്ഞ് അനുജത്തിയായ മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രങ്ങളൊക്കെ മീനാക്ഷി പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധനേടുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ശ്രെദ്ധ നേടുന്നത് കാവ്യ മാധവനും മീനാക്ഷിയും ഒരുമിച്ചുള്ള ഒരു ചിത്രമാണ്. ഇവരുടെ ഫാൻസ് പേജുകളിലൂടെ ആണ് ഈ ചിത്രം പുറത്ത് വന്നിരിക്കുന്നത്. കാവ്യാമാധവൻ പൊട്ട് കുത്തുമ്പോൾ ലിപിസ്റ്റ്ക്ക് ഇടുന്ന മീനാക്ഷി ആണ് കാണാൻ സാധിക്കുന്നത്. ഈ ചിത്രം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കാവ്യയുടെയും ദിലീപിന്റെയും വിവാഹദിവസം ഉള്ള ചിത്രങ്ങൾ ആയിരുന്നു ഇത്. കാവ്യയുടെയും മീനാക്ഷിയുടെയും സന്തോഷമാണ് ആരാധകർക്ക് കാണാൻ കഴിയുന്നത്.

നല്ല ഭംഗി ഉണ്ട് എന്ന് കമന്റുകൾ ആണ് കൂടുതൽ ഇവരുടെ ചിത്രങ്ങൾക്ക് വരുന്നത്. ഇതിനുമുൻപും ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറൽ ആകുമായിരുന്നു. ഇരുവരും ഒരുമിച്ച് യാത്ര പോകുമ്പോഴൊക്കെ തന്നെ ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. കാവ്യയുടെയും ദിലീപിന്റെയും വിവാഹദിവസം ഉള്ള ഈ ചിത്രങ്ങളിൽ നിന്ന് തന്നെ ഇരുവരും തമ്മിൽ എത്രത്തോളം സ്നേഹത്തിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ഇപ്പോൾ കാവ്യയും ചെന്നൈയിലാണ് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ചെന്നൈയിൽ നിന്നും അടിമുടി മാറിയ ലുക്കിലുള്ള കാവ്യയുടെ പുതിയ ചിത്രങ്ങളും ഫാൻസ് പേജ് വഴി പുറത്ത് വന്നിരുന്നത്. ഒരു മോഡേൺ ലുക്കിലുള്ള ഔട്ട്‌ ഫിറ്റിൽ ആയിരുന്നു കാവ്യയെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സിനിമയിലേക്കുള്ള ഒരു തിരിച്ചുവരവാണ് കാവ്യ നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് പോലും ഇതിനു താഴെ കമന്റുകൾ വന്നിരുന്നു. വ്യക്തമായ യാതൊരു മറുപടിയും ഇതുവരെ കാവ്യയുടെയും ദിലീപിന്റെയും ഭാഗത്തു നിന്നും വന്നിട്ടുണ്ടായിരുന്നില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top