Movlog

Kerala

പ്രതിശ്രുത വധുവിന്റെ അഭ്യർത്ഥന മാനിച്ച് സഹോദരിയേയും വിവാഹം ചെയ്തു ! എന്നാൽ വരന് പിന്നീട് സംഭവിച്ചത് ഇതാണ്

കർണാടകയിൽ നടന്ന ഒരു വിവാഹ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. കർണാടകയിലെ കോലാറിൽ നടന്ന ഉമാപതിയുടെ വിവാഹത്തിനെകുറിച്ചുള്ള വാർത്തകൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിവാഹത്തിന് തയ്യാറെടുത്ത ഉമാപതിക്ക് വധുവിനെ കൂടാതെ വധുവിന്റെ സഹോദരിയെ കൂടി വിവാഹം കഴിക്കേണ്ടി വന്ന സംഭവം ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കോലാർ ജില്ലയിലെ മുൽബാഗലിലുള്ള കുറുട്മലേ ക്ഷേത്രത്തിൽ വെച്ചാണ് അപൂർവമായ ഈ വിവാഹം നടന്നത്. മെയ് ഏഴിനായിരുന്നു ഉമാപതി തന്റെ ജീവിത സഖികൾ ആക്കിയത്. ലളിതാ സുപ്രിയ എന്നീ സഹോദരിമാരെയാണ് ഉമാപതി വിവാഹം കഴിച്ചത്.

യഥാർത്ഥത്തിൽ ലളിത ആയിരുന്നു ഉമാപതിയുടെ വധു. എന്നാൽ വിവാഹത്തിനായി എത്തിയ വരനു മുന്നിൽഅപൂർവമായൊരു വ്യവസ്ഥയായിരുന്നു വധു വെച്ചത്. സംസാരശേഷിയില്ലാത്ത സഹോദരിയെ വിവാഹം കഴിച്ചാൽ മാത്രമേ വിവാഹത്തിന് സമ്മതിക്കുള്ളൂ എന്നായിരുന്നു ലളിത പറഞ്ഞത്. അങ്ങനെ രണ്ടു കുടുംബങ്ങളും ഈ കാര്യം ചർച്ച ചെയ്യുകയും അതിനുശേഷം രണ്ടു സഹോദരിമാരെ വിവാഹം കഴിക്കാൻ ഉമാപതി സമ്മതിക്കുകയായിരുന്നു. അങ്ങനെ മെയ് ഏഴിന് വധുവിന്റെ ആവശ്യപ്രകാരം ഉമാപതി സുപ്രിയയെയും ലളിതയെയും ഒരേവേദിയിൽ വിവാഹം കഴിച്ചു. ഇവരുടെ വിവാഹ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വീഡിയോ വൈറലായതോടെ ഉമാപതിക്കെതിരെ പോലീസ് നടപടി എടുക്കുകയായിരുന്നു. ഉമാപതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉമാപതിയുടെ രണ്ടു ഭാര്യമാരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു എന്നാണ് കാരണം. ഇതിലെ ഏറ്റവും രസകരമായ മറ്റൊരു സംഭവം എന്തെന്നാൽ ഉമാപതി വിവാഹം ചെയ്ത സഹോദരിമാരുടെ പിതാവ് നാഗരാജപ്പനും ഇതുപോലെ ഒരു വേദിയിൽ രണ്ടു സഹോദരിമാരെ വിവാഹം കഴിച്ച ആളാണ്. റാണിഅമ്മ ,സുബ്ബാമ്മ എന്നീ സഹോദരികളെ ആയിരുന്നു ഇവരുടെ പിതാവ് വിവാഹം കഴിച്ചത്. അവരിലൊരാൾക്ക് സംസാര വൈകല്യം ഉണ്ടായിരുന്നു.

സംസാരിക്കാൻ കഴിയാത്ത സഹോദരിയെ വിവാഹം കഴിക്കാൻ ആരും എത്തില്ല എന്ന് തോന്നിയതുകൊണ്ടാണ് മൂത്ത സഹോദരി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വിവാഹത്തിനു ശേഷം മൂത്ത സഹോദരി മാത്രമാണ് ഉമാപതിയുടെ വീട്ടിലേക്ക് തിരിച്ചതെന്നും മറ്റേ പെൺകുട്ടി വീട്ടിൽ തന്നെയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അത്യപൂർവ്വമായ ഈ വിവാഹ വാർത്ത സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്. നിരവധിപേരാണ് ഉമാപതിയെ കുറ്റം പറഞ്ഞ് രംഗത്തെത്തിയത്. ഇതുപോലൊരു വിവാഹത്തിന് അദ്ദേഹം തയ്യാറാവാൻ പാടില്ലായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top