Movlog

Kerala

ബസ് യാത്രക്കിടയിൽ 12 പവന്റെ സ്വർണം വലിച്ചെറിഞ്ഞ് വീട്ടമ്മ.

ബസ് യാത്രയ്ക്കിടയിൽ 12 പവൻ സ്വർണം വലിച്ചെറിഞ്ഞ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളും ശ്രദ്ധേയമാവുന്നത്. അബദ്ധങ്ങൾ സംഭവിക്കുന്നത് മനുഷ്യസഹജമാണ്. എന്നാൽ ഈ സംഭവത്തിന്റെ കാരണം കേട്ട് തലയിൽ കൈ വെക്കുകയാണ് യാത്രക്കാർ. സുൽത്താൻ ബത്തേരി ചുള്ളിയോട് കൈതക്കുന്ന് വീട്ടിൽ തൗലത്തിന് പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോട്ടയത്തുനിന്നും സുൽത്താൻ ബത്തേരിയുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം നടക്കുന്നത്. സ്വർണ്ണത്തിന്റെ വില കുതിച്ചുയർന്ന ഈ കാലത്തിലാണ് 12 പവൻ സ്വർണാഭരണം തൗലത്ത് ബസ്സിൽ നിന്നും വലിച്ചെറിയുന്നത്.

നിരവധി വീടുകളിൽ പണിയെടുത്ത് കിട്ടുന്ന പണം കൊണ്ടാണ് തൗലത് ജീവിക്കുന്നത്. ഇതിനിടയിൽ കുറച്ച് സ്വർണ്ണം ബാങ്കിൽ പണയം വെച്ചിരുന്ന തൗളത് സ്വർണ്ണം തിരിച്ചെടുത്തു വീട്ടിലേക്ക് ബസ്സിൽ മടങ്ങുകയായിരുന്നു. ഈ സമയത്താണ് ഇവർക്ക് അബദ്ധം പറ്റുന്നത് . പണയം എടുത്ത സ്വർണവുമായി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇവർ കോട്ടയത്തുനിന്ന് കെഎസ്ആർടിസി ബസിൽ കയറിയത്. സ്വർണ്ണം നഷ്ടപ്പെടാതിരിക്കാനായി കവറിൽ കെട്ടി കടലാസുകൊണ്ട് പൊതിഞ്ഞാണ് പിടിച്ചത്. ഇതിനിടയിൽ വിശന്നപ്പോൾ കഴിക്കാനായി ബസിൽ നിന്നും വടവാങ്ങി. രാത്രി ഒമ്പതോടെ രാമനാട്ടുകര പൂവന്നൂർ പള്ളിക്കടുത്ത് എത്തിയപ്പോൾ വട ഏകദേശം കഴിച്ചു കഴിഞ്ഞിട്ട് ബാക്കി വന്ന വട പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

എന്നാൽ ബസ്സ് അല്പം മുന്നോട്ടു പോയപ്പോൾ ആണ് ബാക്കിവന്ന വടയ്ക്ക് പകരം സ്വർണാഭരണങ്ങൾ ആണ് വലിച്ചെറിഞ്ഞത് എന്ന് തിരിച്ചറിയുന്നത്. ഇതോടെ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് വടക്ക് പകരം സ്വർണം എറിഞ്ഞത് യാത്രക്കാരോട് തൗലത് പങ്കു വെച്ചത്. ഇതോടെ യാത്രക്കാർ എല്ലാവരും ബസിനകത്ത് തിരച്ചിൽ ആരംഭിച്ചു.45 മിനിറ്റിലധികം തിരഞ്ഞിട്ടും കിട്ടാഞ്ഞതിനാൽ അടുത്തുള്ള ഫറോക് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ തൗലത്തിന് സ്വർണം ലഭിക്കുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top