Movlog

Movie Express

ഭാഷ കടുപ്പിച്ചു കനിഹ ! ശരീരത്തെ കളിയാക്കുന്നവർക്ക് ഇത് തന്നെ മറുപടി എന്ന് ആരാധകർ

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം സജീവമായ കനിഹ 2002ൽ പുറത്തിറങ്ങിയ “ഫൈവ് സ്റ്റാർ” എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഒരു മാഗസിൻ കവർ പേജിൽ കനിഹയുടെ ചിത്രം കണ്ടു ഇഷ്ടപ്പെട്ട സൂസി ഗണേശൻ ആണ് കനിഹയെ “ഫൈവ് സ്റ്റാർ” എന്ന ചിത്രത്തിനായി തിരഞ്ഞെടുത്തത്. “എന്നിട്ടും” എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് കനിഹ മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പവും മികച്ച സംവിധായകർക്കൊപ്പം കനിഹ പ്രവർത്തിച്ചിട്ടുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “ഭാഗ്യദേവത”യിൽ ജയറാമിന്റെ നായികയായും, “പഴശ്ശിരാജ” എന്ന ഹരിഹരൻ ചിത്രത്തിൽ മമ്മൂട്ടിയുടെ , “സ്പിരിറ്റ്” എന്ന ചിത്രത്തിൽ മോഹൻലാലിന്റെ, “ക്രിസ്ത്യൻ ബ്രദേഴ്സ്” എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചു കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ സജീവമായിരുന്ന താരം കുടുംബജീവിതത്തിനും അഭിനയ ജീവിതത്തിനും തുല്യ പ്രാധാന്യമാണ് നൽകുന്നത്. ചെന്നൈയിലാണ് താരം താമസിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. 38 വയസ്സിലും ഒരു പതിനെട്ടുകാരിയുടെ മെയ്‌വഴക്കത്തോടെ ആണ് താരം വർക്കൗട്ട് ചെയ്യുന്നത് എന്നാണ് ആരാധകരുടെ അഭിപ്രായം. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം “മാമാങ്ക”ത്തിൽ ആണ് കനിഹ ഏറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത്. അഭിനയത്തിന് പുറമെ മികച്ച ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റും ,പിന്നണിഗായികയും, ടിവി അവതാരക കൂടിയാണ് കനിഹ.

ഇപ്പോൾ ഇതാ കനിഹയുടെ ഏറ്റവും പുതിയ ചിത്രത്തിൽ മോശമായ കമന്റ് ഇട്ടവർക്ക് അർഹിക്കുന്ന മറുപടി നൽകുകയാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് ശരീരത്തെ മോശമായ രീതിയിൽ പരാമര്ശിക്കുന്നവർക്ക് എതിരെ താരം പ്രതികരിച്ചത്. തന്റെ മാറിടത്തിന് വലിപ്പം കൂടുതലാണെന്ന് പറയുന്ന ഒരുപാട് പേരുണ്ടെന്ന് കനിഹ വീഡിയോയിൽ വെളിപ്പെടുത്തുന്നു. അവരോട് സ്റ്റോപ്പ് എന്നു പറഞ്ഞ് സന്തോഷത്തോടെ സ്വന്തം ജീവിതം മുന്നോട്ടു നയിക്കു എന്ന് ആവശ്യപ്പെടുകയാണ് താരം. കനിഹയുടെ വീഡിയോ ഇതിനോടകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് മുന്നോട്ട് എത്തിയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top