മലയാളം പ്രേക്ഷകർക്കിടയിൽ ഇന്നും ജനപ്രിയനായകൻ എന്ന പദവി സ്വന്തമാക്കി വച്ചിരിക്കുന്ന താരമാണ് ദിലീപ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ദിലീപിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും സിനിമാ മേഖലയിൽ തന്നെയുള്ള പലരും അത് അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. മിമിക്രിയിലൂടെ ഉയർന്നു വന്ന കഥാകാരനാണ് ദിലീപ് അതുപോലെ മിമിക്രിയിൽ നിന്നും കടന്ന് വന്ന ഒരു കലാകാരൻ തന്നെയാണ്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് കലാഭവൻ ഷാജോൺ മുൻപ് പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
തുടക്കകാലത്ത് എനിക്ക് ഏറെ പിന്തുണ നൽകിയ വ്യക്തിയാണ് ദിലീപ്. ഒരുപാട് വേഷങ്ങൾ എനിക്ക് വാങ്ങി തന്നിട്ടുണ്ട്. പറക്കും തളിക എന്ന ചിത്രത്തിലാണ് അദ്ദേഹത്തിനൊപ്പം ഞാൻ അഭിനയിച്ചത്. ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു. മിമിക്രിക്കാരൻ ആണ് എന്ന് അറിഞ്ഞതു കൊണ്ട് തന്നെ ദിലീപേട്ടൻ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഒരു മിമിക്രിക്കാരൻ ആയതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹം ഒരു സീൻ ആണെങ്കിൽ കൂടി അവന് കൊടുക്ക് എന്ന് പറഞ്ഞ് സംവിധായകനെ കൊണ്ടു വിളിപ്പിക്കും. ഭാഗ്യം നോക്കുന്ന വ്യക്തിയാണ് ദിലീപേട്ടൻ എന്ന് പലരും പറഞ്ഞിട്ടുണ്ട്. ഭാഗ്യത്തിന് എന്റെ കാര്യത്തിൽ അത് ശരിയായി.
എല്ലാ സിനിമകളിലും ദിലീപേട്ടൻ എന്നെ വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെയും ട്രാക്ക് ചെയ്തിരുന്നത് എന്നെ കൊണ്ടായിരുന്നു. അദ്ദേഹം അഭിനയിച്ച കേശു എന്ന ചിത്രത്തിനു വേണ്ടി വരെ താൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ഫ്രീ ആണെങ്കിൽ ഒന്ന് ചെയ്യടാ മോനേ എന്ന് ദിലീപേട്ടൻ വിളിച്ചു പറയും. തനിക്കത് ചെയ്യുന്നത് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. അത് ചെയ്യാൻ എളുപ്പമാണ്. ജീവിതത്തിൽ വഴിത്തിരിവായ ചലച്ചിത്രമായിരുന്നു മൈ ബോസ്. സിനിമ കണ്ട് ഒരുപാട് പേർ തന്നെ വിളിച്ചു നന്നായി എന്ന് പറഞ്ഞിരുന്നു. അതിന്റെ ക്രെഡിറ്റ് ദിലീപേട്ടനും സംവിധായകനും മാത്രമാണ്. ചില രംഗങ്ങളൊക്കെ അഭിനയിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്ന് ദിലീപേട്ടൻ പറയും.
നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ് ചിന്തിച്ച് പറഞ്ഞു തരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എന്നും ഷാജോൺ പറയുന്നുണ്ട്. ദിലീപിന് ഇന്നും ആരാധകർ നിരവധിയാണ്. നിരവധി ആളുകൾക്ക് ഒരു തുടക്കം കാണിച്ചുകൊടുത്ത കലാകാരൻ കൂടി ആയിരുന്നു ദിലീപ്. വളരെയധികം പ്രചോദനമായ ഒരു നടനെന്ന് തന്നെ ദിലീപിനെ വിളിക്കേണ്ടിരിക്കുന്നു. വളരെ സാധാരണക്കാരനായ ഒരു പയ്യൻ സിനിമയിലെത്തി സ്വന്തം കഷ്ടപ്പാട് കൊണ്ട് സിനിമയിലെ ജനപ്രിയനായകൻ ആയി വളർന്നു വരിക എന്നു പറയുന്നത് സിനിമയിലേക്ക് എത്താൻ ആഗ്രഹിക്കുന്ന ഓരോ കലാകാരന്മാർക്കും വലിയ പ്രചോദനം നൽകിയ കാര്യം തന്നെയാണ്.
