Movlog

Movie Express

പൃഥ്വിരാജ് ചിത്രം കടുവയിൽ അഭിനയിക്കാനുള്ള അവസരം താൻ വേണ്ടെന്നു വെക്കുകയായിരുന്നു ! കാരണം വെളിപ്പെടുത്തി സുമേഷ് മൂർ

ടോവിനോ തോമസിന്റെ “കള” എന്ന സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കലാകാരൻ ആണ് സുമേഷ് മൂർ. “പതിനെട്ടാം പടി ” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സുമേഷിനെ മലയാളികൾ ഏറ്റെടുക്കുന്നത് “കള ” എന്ന ചിത്രത്തിലൂടെ ആണ്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ടോവിനോയുടെ “കള” അടിച്ചമർത്തലിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഒരു സിനിമയാണിത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഈ ചിത്രത്തിൽ ഒരു സർപ്രൈസ് ഉണ്ടെന്നു ടോവിനോ തോമസ് ആരാധകരോട് പറഞ്ഞിരുന്നു. ചിത്രത്തിലെ നായകൻ ടോവിനോ അല്ല എന്നത് തന്നെയാണ് സർപ്രൈസ്.

ഒരു ഗ്രേ ഷേഡ് ഉള്ള കഥാപാത്രത്തെയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുമേഷ് മൂർ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടോവിനോ തോമസിന്റെ ചിത്രം എന്ന പ്രതീക്ഷയിലെത്തിയെ പ്രേക്ഷകരെ നിരാശപ്പെടുത്താതെ ഞെട്ടിക്കുന്ന പ്രകടനമാണ് സുമേഷ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. സിനിമ ചർച്ച ചെയ്യുന്ന വിഷയം തന്നെയാണ് സുമേഷിനെ ഈ സിനിമയിലേക്ക് ആകർഷിച്ചത്. മികച്ച പ്രകടനം കാഴ്ച വെച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് സുമേഷ്.

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററിൽ റിലീസ് ചെയ്തിരുന്ന ടോവിനോ ചിത്രമായിരുന്നു “കള “. വീണ്ടും ലോക്ക് ഡൗൺ ആയി തുടർന്ന് തിയേറ്ററും അടച്ച സാഹചര്യത്തിൽ ഈ അടുത്തിടെ ആണ് ചിത്രം ഓൺലൈൻ മാധ്യമങ്ങളിൽ റിലീസ് ചെയ്ത. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് “കള”. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരൻ നായകൻ ആകുന്ന ഷാജി കൈലാസ് ചിത്രത്തിൽ നിന്നും പിന്മാറിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് സുമേഷ്.

പൃഥ്വിരാജ് സുകുമാരനെ നായകൻ ആക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “കടുവ”. ഈ സിനിമ പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങളിലൂടെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഈ സിനിമയിലേക്ക് ക്ഷണം ലഭിച്ചിരുന്നു എന്നും അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും തുറന്നു പറയുകയാണ് സുമേഷ്. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമായിരുന്നു സുമേഷിന് ലഭിച്ചിരുന്നത്. കറുത്ത വർഗ്ഗക്കാർ അടിച്ചമർത്തപ്പെടേണ്ടവർ ആണെന്ന ധാരണ അന്നും ഇന്നും ഇല്ലാത്തതിനാൽ ആ വേഷം തിരസ്കരിക്കുകയായിരുന്നു എന്ന് സുമേഷ് കൂട്ടിച്ചേർത്തു. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കും എന്നും സിനിമയില്ലെങ്കിലും ജീവിതമെന്ന ആത്മവിശ്വാസം ഉണ്ടെന്നും സുമേഷ് കൂട്ടിച്ചേർത്തു.

കണ്ണൂർ ചെറുപുഴ സ്വദേശി ആണ് സുമേഷ് മൂർ.തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലൂടെ അഭിനയജീവിതം ആരംഭിച്ച താരം കൊൽക്കത്തയിലെ പ്രശസ്ത ഗ്രൂപ്പുകൾക്ക് വേണ്ടി നാടകങ്ങൾ ചെയ്തിട്ടുണ്ട്. “മഹാഭാരതം” പോലുള്ള വലിയ നാടകങ്ങൾ പോലും വേദിയിൽ എത്തിച്ചിട്ടുണ്ട് ഈ കലാകാരൻ. “കള ” യിലെ കഥാപാത്രത്തിന് വേണ്ടി ഏറെ മുന്നൊരുക്കങ്ങൾ ആണ് സുമേഷ് നടത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top