Movlog

Movie Express

ആദ്യത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങി തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ !

2004ൽ പുറത്തിറങ്ങിയ “ക്യു ഹോ ഗയ ന”എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരമാണ് കാജൽ അഗർവാൾ. തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമായിട്ടുള്ള താരം, രാജമൗലി സംവിധാനം ചെയ്ത “മഗധീര” എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധേയയായത്. തമിഴിലും തെലുങ്കിലും നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കാജൽ. മലയാള സിനിമയിലേക്ക് കാജൽ അഗർവാൾ ഉടൻ എത്തുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദുൽഖറിന്റെ നായികയായി കാജൽ അഗർവാൾ മലയാളത്തിൽ അരങ്ങേറ്റം കുറിക്കും എന്നായിരുന്നു പുറത്തുവന്നത്. ഒപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വൈറൽ ആയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധികൾ കാരണം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെക്കുകയായിരുന്നു.

ഇതിനു പിന്നാലെ ആയിരുന്നു താരത്തിന്റെ വിവാഹം. ബിസിനസുകാരനായ ഗൗതം കിച്ചുവും ആയിട്ടായിരുന്നു കാജൽ അഗർവാളിന്റെ വിവാഹം. കോറോണയുടെ പശ്ചാത്തലത്തിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അണിനിരന്ന ലളിതമായ ചടങ്ങ് ആയിരുന്നു വിവാഹം . അധികം ആളുകൾ പങ്കെടുത്തില്ലെങ്കിലും വളരെ ആർഭാടകരമായ ഒരു വിവാഹം തന്നെയായിരുന്നു കാജലിന്റേത്. കാജലിന്റെ വിവാഹ ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

12 വർഷമായുള്ള പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. സ്കൂൾ കാലം മുതൽ ഉള്ള പരിചയം ആയിരുന്നു കാജലും ഭർത്താവും. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് വളരെ രഹസ്യമായിട്ടായിരുന്നു ഇവർ പ്രണയം മുന്നോട്ട് കൊണ്ടുപോയത്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ താരം കാജൽ അഗർവാൾ അമ്മയാകാൻ ഒരുങ്ങുകയാണ് എന്ന സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. ആദ്യത്തെ കണ്മണയെ സ്വാഗതം ചെയ്യാൻ കാജലും ഗൗതമും ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഈ വാർത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗർഭിണിയായതോടെ നേരത്തെ കരാറൊപ്പിട്ട സിനിമകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കാജൽ എന്നും പുറത്തു വരുന്നുണ്ട്. ഇപ്പോൾ കാജൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന “ആചാര്യ”, “ഗോസ്റ്റ്” എന്ന സിനിമകളുടെ അണിയറ പ്രവർത്തകരോട് തന്റെ ഭാഗങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കാജൽ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top