Movlog

India

വിവാഹം കഴിഞ്ഞ് നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം 70മത്തെ വയസിൽ അമ്മയായ കഥ ശ്രദ്ധേയമാകുന്നു

വിവാഹം കഴിക്കുന്ന ഭൂരിഭാഗം സ്ത്രീകളും ഒരു അമ്മയാകണം എന്ന് ആഗ്രഹിക്കും. അത്രയേറെ പവിത്രവും പരിശുദ്ധമായ ഒരു അനുഭവമാണ് മാതൃത്വം. പങ്കാളികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ ഗർഭധാരണം പ്രയാസമാവുകയും ചിലപ്പോൾ സാധ്യമല്ലാതെ വരുണൻ അവസ്ഥകൾ ഉണ്ട്. ചില ദമ്പതികൾ എത്രയോ വർഷങ്ങളാണ് ഒരു കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകൾ ഇത്രയേറെ പുരോഗമിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഐവിഎഫ് പോലുള്ള ചികിത്സകൾ ഒരുപാട് ദമ്പതിമാർക്ക് ആണ് അനുഗ്രഹം ആയിരിക്കുന്നത്.

അങ്ങനെ ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ച് എഴുപതാം വയസ്സിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ അമ്മയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിവാഹം കഴിഞ്ഞ് 45 വർഷങ്ങളായിട്ടും കുഞ്ഞുങ്ങൾ ഒന്നുമില്ലാതിരുന്ന ഗുജറാത്തിലെ കച്ചിലെ ജീവൻ ബെൻ റബാരി,വൽജിഭായ് റബാരി ആണിപ്പോൾ ലാലോ എന്ന മകന്റെ മാതാപിതാക്കൾ ആയിരിക്കുന്നത്. 45 വർഷം മുമ്പ് വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഒരു കുഞ്ഞിനുവേണ്ടി ഒരുപാട് പ്രാർത്ഥനകളും ചികിത്സകളും നടത്തിയിരുന്നു ഈ ദമ്പതിമാർ.

എന്നാൽ എല്ലാം വിഫലം ആയിരുന്നു. അങ്ങനെ തന്റെ 75 ആമത്തെ വയസ്സിൽ ആയിരുന്നു ഐവിഎഫ് ചികിത്സയ്ക്കായി ഇവർ എത്തുന്നത്. ഒന്നര വർഷങ്ങൾക്ക് മുമ്പാണ് ഡോക്ടർ ഭാനുശാലിയുടെ ക്ലിനിക്കിൽ ഇവർ എത്തുന്നത്. ഒരു കുഞ്ഞു വേണമെന്ന് അവർ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഡോക്ടർ ഞെട്ടിപ്പോയി. മറ്റൊന്നുമല്ല അവരുടെ പ്രായം തന്നെയായിരുന്നു അതിനു കാരണം. ഈ പ്രായത്തിൽ ഇങ്ങനെ ഒരു ചികിത്സ അപകടകരമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു.

മൂന്നുമാസത്തോളം അവരെ ഡോക്ടർമാർ മാറിമാറി ഉപദേശിച്ചു. എന്നാൽ മരിക്കുന്നതിനു മുമ്പ് ഒരു കുട്ടി വേണമെന്ന ആഗ്രഹത്തിൽ അവർ നിർബന്ധം പിടിച്ചിരുന്നു. അവസാനം അവരുടെ അഭ്യർത്ഥനകൾക്ക് വഴങ്ങി ചികിത്സ നടത്താൻ തീരുമാനിക്കുകയായിരുന്നു.

പതിവ് പരിശോധനയ്ക്കായി 150 കിലോമീറ്റർ ദൂരം ആയിരുന്നു ഇവർ ബസിൽ യാത്ര ചെയ്തിരുന്നത്. രക്തസമ്മർദ്ദം വളരെ കൂടുതലായതുകൊണ്ട് എട്ടാം മാസത്തിൽ സിസേറിയൻ വഴിയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. ഒരു കാർഡിയോളജിസ്റ്റ്, ബൈസ്റ്റാൻഡിൽ ഒരു ഫിസിഷ്യൻ എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ ഒരു സംഘം തന്നെ ആയിരുന്നു എന്തിനും തയ്യാറായി ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നത്.

അവരുടെ പ്രായം കാരണം എന്തും സംഭവിക്കാം എന്ന തയ്യാറെടുപ്പോടെ തന്നെയായിരുന്നു ഓപ്പറേഷൻ നടത്തിയത്. എന്നാൽ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ ആരോഗ്യവാനായ ഒരു കുഞ്ഞിനു ജന്മം നൽകുകയായിരുന്നു ആ ‘അമ്മ. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുകയാണ് എന്നും ഡോക്ടർ പറഞ്ഞു. നൊന്തു പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞു തെരുവോരങ്ങളിൽ ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോകുന്ന മാതാപിതാക്കൾക്ക് ഒരു മാതൃകയാണ് ഈ ദമ്പതിമാർ. സ്വന്തം ജീവൻ പോലും അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഒരു കുഞ്ഞിനു വേണ്ടി ഇവർ ചെയ്ത ത്യാഗവും ഇവരുടെ ആത്മധൈര്യവും പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top