Movlog

India

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസം… ഇനിയൊരു വീണ്ടെടുപ്പില്ല..ആരാധകലക്ഷത്തെ നിരാശയിലാഴ്ത്തി കെ പോപ്പ് ബാൻഡ് ബി ടി എസ്.

ദക്ഷിണ കൊറിയയിൽ നിന്നും വന്ന ഏഴംഗ സംഘം ചെറുപ്പക്കാരുടെ ബാൻഡ് ആണ് ബി ടി എസ്. ലോകമെമ്പാടും ആരാധകരുള്ള ഈ കൊറിയൻ പോപ്പ് ബാൻഡ് സംഗീതത്തിൽ മാത്രമല്ല നൃത്തത്തിലും വിസ്മയം തീർക്കാറുണ്ട്. “നോ മോർ ഡ്രീം” എന്ന ഗാനവുമായി തുടക്കം കുറിച്ച ബിടിഎസ് ഇന്ന് ഹിറ്റുകളിൽ നിന്നും ഹിറ്റുകളിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്. സംഗീതത്തിനു പുറമെ യുവതലമുറയെ ഏറെ സ്വാധീനിക്കുന്ന ഫാഷൻ സ്റ്റൈലുകളും ഇവർ കൊണ്ട് വരാറുണ്ട്.

ഓരോ വേദികളിലും എത്തുമ്പോഴും 7 അംഗങ്ങളുടെയും ഹെയർസ്റ്റൈൽ, ആക്സസറി, വസ്ത്രധാരണം, ഫുട് വെയർ എന്നിങ്ങനെ ഓരോ ഘടകങ്ങളിലും വ്യത്യസ്ത കൊണ്ടുവരാറുണ്ട് ഇവർ. ബിൽബോർഡ് മ്യൂസിക് അവാർഡ് നൈറ്റിലെ ഇവരുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ടോപ് സെല്ലിംഗ് ഉൾപ്പെടെ നാലു വിഭാഗങ്ങളിലെ ജേതാക്കളായിരുന്നു ബി ടി എസ്. 2020 സെപ്റ്റംബറിൽ ബോർഡ് ടോപ്പ് 100 ചാർട്ടിൽ ഒന്നാമതെത്തിയ ബി ടി എസ് ന്റെ “ഡൈനാമിറ്റ്” ,ഈ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് കൊറിയൻ സംഘമായി മാറി.

അഞ്ചുവർഷം തുടർച്ചയായി ടോപ് സോഷ്യൽ ആർട്ടിസ്റ്റ് പുരസ്കാരവും ഇവർ നേടിയിട്ടുണ്ട്. ഇവരുടെ ഏറ്റവും പുതിയ ഗാനം ആയ ബട്ടർ സകല റെക്കോർഡുകളും ഭേദിച്ച് തരംഗം ആവുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ 110 ദശലക്ഷം വ്യൂകൾ ആയിരുന്നു ഈ ഗാനം നേടിയത്. ഏറ്റവും വേഗത്തിൽ ഇത്രയധികം വ്യൂസ് നേടുന്ന ആദ്യ മ്യൂസിക് വീഡിയോ ആയിരുന്നു ബട്ടർ. ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് വീഡിയോ പ്രീമിയർ ആയിമാറി ബട്ടർ.

പാട്ടുകളിൽ മാത്രമല്ല ഹെയർ സ്റ്റൈലിലും ഹെയർ കളറിലും വ്യത്യസ്തത കൊണ്ടു വരുന്ന സംഘമാണ് ഇവർ. ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ ആരാധകരെ നിരാശയിൽ ആക്കിയിരിക്കുകയാണ്. പുറത്തിറക്കാൻ തയ്യാറാക്കി വെച്ചിരുന്ന പാട്ടിന്റെ ഫയലുകൾ നഷ്ടപ്പെട്ടു എന്ന വിവരമാണ് ഇപ്പോൾ ബി ടി എസ് പുറത്തു വിട്ടത്. ബി ടി എസ് താരം ആർ എം ആണ് ഇക്കാര്യം കടുത്ത നിരാശയോടെയും ദുഃഖത്തോടെയും ലോകത്തെ അറിയിച്ചത്.

കമ്പ്യൂട്ടറിലെ ചില ഡോക്യൂമെന്റുകൾ നീക്കം ചെയ്യുന്നതിനിടെ അബദ്ധവശാൽ പുതിയ പാട്ടിന്റെ ഫയലുകളും ഡിലീറ്റ് ആയി പോയി എന്ന് താരം വെളിപ്പെടുത്തി. ഇതു പൂർണമായും തന്റെ ഭാഗത്തുണ്ടായ തെറ്റാണെന്ന് സമ്മതിച്ചു കൊണ്ടായിരുന്നു ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആർ എം പങ്കുവെച്ചത്. പാട്ട് നശിച്ചുപോയി എന്നും ഇനിയൊരു വീണ്ടെടുക്കലില്ല എന്നായിരുന്നു ആർ എം കുറിച്ചത്. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശമായ ദിവസം എന്നായിരുന്നു ആർ എം കുറിച്ചത്.

ഇതോടെ പാട്ടിന്റെ അറുപതോളം ഓഡിയോ ട്രാക്കുകളും നഷ്ടപ്പെടുകയും ആ പാട്ടിനെ പുനഃസൃഷ്ടിക്കുന്നത് സാധ്യമല്ലാതെ ആകുകയും ചെയ്തു. ലക്ഷങ്ങൾ വിലയുള്ള പാട്ടുകൾ സൃഷ്ടിക്കുന്ന സംഗീതസംവിധായകനായ ആർ എമ്മിന്റെ നിരാശയോടെ ഉള്ള വാക്കുകൾ ആരാധകലക്ഷത്തെ വിഷമിച്ചിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആശ്വാസവാക്കുകളുമായി മുന്നോട്ടുവന്നത്. കേരള

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top