Movlog

Faith

ഉപ്പും മുളകിലയും പ്രിയ താരം ലച്ചുവിന്റെ അമ്മ അപകടത്തിൽ മരണപെട്ടു !

പ്രമുഖ താരം ജൂഹിയുടെ മാതാവ് ഭാഗ്യ ലക്ഷ്മി രഘുവീർ എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ മരണപെട്ടു. ഭാഗ്യ ലക്ഷ്മിയും മകനും ചേർന്ന് സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ലോറി ഇടിച്ചാണ് അപകടം ഉണ്ടാകുന്നത്. അപകടം നടന്ന സഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. ജൂഹി ചെയ്തിരുന്നു ഉപ്പും മുളകിലെ ലച്ചു എന്ന കേന്ദ്ര കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു.

എണാകുളം സൺറൈസ് ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ മൃതുദേഹം സൂക്ഷിച്ചിരിക്കുന്നത്. ചോറ്റാനിക്കരയിലാണ് ജൂഹിയുടെ ‘അമ്മ വീട്. നാളെ ചോറ്റാനിക്കരയിൽ വെച്ചാകും സംസ്ക്കാര ചടങ്ങുകൾ എന്ന് ആണ് അടുത്ത ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരം. ഫ്ലവർസ് ടി വിയിൽ സംപ്രേക്ഷണം ചെയ്ത പരുപാടി അവസാനിച്ചെങ്കിലും താരത്തിന് മികച്ച ആരാധക പിന്തുണയുണ്ട്. പെട്ടന്നുണ്ടായ അപകടത്തിൽ ഇതുപോലൊരു ദുരന്തം താരത്തെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് സങ്കടപെടുകയാണ് ആരാധകർ.

ജൂഹിയുടെ അച്ഛന്റെ നാട് രാജസ്ഥാൻ ആണ്, ‘അമ്മ മലയാളിയും. എറണാകുളത്ത് ബിസിനസ് ചെയ്തിരുന്ന ജൂഹിയുടെ അച്ഛൻ കേരളത്തിൽ നിന്നും കല്യാണം കഴിക്കാൻ ആഗ്രഹിച്ചാണ് ചോറ്റാനിക്കര സ്വദേശിനി ആയ ഭാഗ്യ ലക്ഷ്മിയെ വിവാഹം കഴിച്ചത്. ഇടവേളകളിൽ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ താരം പങ്കുവെക്കാറുള്ളത് കൊണ്ട് ഞെട്ടലോടെ ആണ് ഈ മരണവാർത്ത എല്ലാവരും അറിയുന്നത്. അപകട സമയത്ത് കൂടെ ഉണ്ടായിരുന്ന ജൂഹിയുടെ ഏട്ടന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഈ സങ്കട മറികടക്കാൻ ഉള്ള ശക്തി സർവേശ്വരൻ നല്കട്ടെ എന്ന പ്രാർത്ഥനയാണ് ആരാധകർക്ക്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top