Kerala

കിറ്റെക്സ് ഉടമ സാബുവിനെതിരെ ആഞ്ഞടിച്ചു ജോമോൾ !

കിറ്റെക്സ് ഉടമ സാബുവിനെതിരെ ജോമോൾ ജോസഫ് പങ്കുവെച്ച ഫേസ്ബുക്ക് പ്രതിഷേധ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു കമ്പനിക്ക് വേണ്ടി കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് വളരെ തുച്ഛമായ പ്രതിഫലം നൽകുന്നതിനെതിരെ ആണ് ജോമോൾ ശക്തമായി പ്രതിഷേധിച്ചത്. തൊഴിലാളികളെ കൊള്ളയടിക്കുകയാണ് കിറ്റെക്സ് ഉടമ സാബു എന്ന് ജോമോൾ പറയുന്നു. കഷ്ടപ്പെട്ട് പണിയെടുക്കുന്നവർക്ക് ശമ്പളം എന്ന പേരിൽ 8500 രൂപ മാത്രം കൊടുത്ത് അവരുടെ വിയർപ്പ് നക്കിത്തുടച്ചു കൊള്ളയടിക്കുന്ന കമ്പനി മുതലാളിയാണ് സാബു എന്ന് ജോമോൾ വിമർശിക്കുന്നു. ഇത് ചോദ്യം ചെയ്യാൻ പോകുന്ന തൊഴിലാളികളോട് നാടുവിടും എന്ന് കമ്പനി ഉടമ പറയുമ്പോൾ, അയ്യോ മുതലാളി പോകല്ലേ എന്ന് പറഞ്ഞ് പുറകെ പോകാതെ തൊഴിലാളികൾക്ക് അവകാശപ്പെട്ട ശമ്പളവും ആനുകൂല്യവും കൊടുക്കാൻ കഴിയില്ലെങ്കിൽ ഈ നാട്ടിൽ കമ്പനി നടത്തേണ്ട എന്നും വേറെ നാട്ടിലേക്ക് പോയിക്കോ എന്നും പറയാൻ ഉള്ള ചങ്കൂറ്റം ഉള്ള സർക്കാരിനെയാണ് ഈ നാട്ടിലെ സാധാരണക്കാർക്ക് ആവശ്യം.

തൊഴിലാളിമാരെ ചൂഷണം ചെയ്യാനുള്ള അന്തരീക്ഷം മുതലാളിമാർക്ക് ഉണ്ടാക്കി കൊടുക്കുക എന്നതല്ല വ്യവസായ അനുകൂല അന്തരീക്ഷം. മാന്യമായി ഒരു കമ്പനി നടത്തുവാൻ വേണ്ടി, അവകാശപ്പെട്ട മിനിമം വേതനം കമ്പനിയിലെ തൊഴിലാളികൾക്ക് കൊടുക്കണം. എങ്കിൽ മാത്രമേ ഒരു മുതലാളിയുടെ ബിസിനസിൽ മാന്യത എന്ന വാക്കിന് അർത്ഥം ഉണ്ടാവുകയുള്ളൂ. അടുത്തിടെ കിറ്റക്സ് നൽകിയ പരസ്യത്തിൽ 8500 രൂപ ശമ്പളം നൽകുമെന്ന് ഉണ്ടായിരുന്നു. ഒരു ആൾക്ക് 8500 രൂപ ശമ്പളം ലഭിച്ചാൽ എങ്ങനെ ഒരു കുടുംബം പുലർത്തി കൊണ്ടുപോകും എന്ന് ചോദിക്കുവാൻ ഒരു മാധ്യമങ്ങളും ഇല്ലാതായി. ഒരു ദിവസം 283 രൂപ കൂലി ലഭിച്ചിട്ട് അവർ എന്തു ചെയ്യാൻ.

ഇരുപത് വർഷത്തോളം ആയി ജോലിചെയ്യുന്ന തൊഴിലാളികൾക്കും 12,000 രൂപയാണ് ശമ്പളം നൽകുന്നത് എന്ന് കിറ്റെക്സ് മുതലാളി പറയുകയുണ്ടായി.ഇതുപോലുള്ള മുതലാളിമാരുടെ കീഴിൽ ജോലി എടുക്കാതെ ഇറങ്ങിപ്പോരാൻ തൊഴിലാളികൾക്ക് സാധിക്കണം. അങ്ങനെ വരുന്ന തൊഴിലാളികൾക്ക് മാന്യമായ വേതനം തൊഴിൽ ചെയ്യുവാനുള്ള നിയമങ്ങൾ സർക്കാർ കൊണ്ടുവരണം. അല്ലാതെ വ്യവസായം എന്ന പേരിൽ തോന്നിയതുപോലെ ചെയ്യാൻ പാടില്ല എന്നും ജോമോൾ ജോസഫ് കുറിപ്പിൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top