Movlog

Film News

മതിലിന്റെ മുകളിൽ കൂടി കുളി സീൻ കണ്ടു ശീലമുള്ള അവൻ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു, വൈറലായി ജിഷിന്റെ കുറിപ്പ്!

സീരിയൽ താരം ജിഷിൻ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്. കാരണം ജിഷിന്റെ ഏതെങ്കിലും വിഡിയോയ്ക്കും ഫോട്ടോയ്ക്കും കൂടെ രസകരമായ എന്തെങ്കിലും അടിക്കുറിപ്പും കാണും. അത്തരത്തിൽ ഉള്ള കുറിപ്പ് വായിക്കാനാണു് ആരാധകർക്ക് താൽപ്പര്യവും. അത്തരത്തിൽ ജിഷിന് പങ്കുവെച്ച ഏറ്റവും പുതിയ ഒരു വിഡിയോയും അതിന്റെ കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കുറിപ്പ് വായിക്കാം,

എനിക്ക് തിരിച്ചു പണി തരാൻ വേണ്ടി കെട്ടിപ്പെറുക്കി ജീവിതനൗക ലൊക്കേഷനിൽ വന്നതാ Ranjith Raj . കൂടെ Arun Mjmohan ഉം Mahesh Kannur ഉം. ഞാൻ മുൻപേ പറഞ്ഞ പോലെ, വഴിയേ പോയ പണി, തോട്ടി വച്ച് സ്വന്തം തലയിലേക്ക് വലിച്ചിടുന്നവനാ ഇവൻ. പണി തരാൻ വന്ന പാവം രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവനുള്ള പണി അവൻ കൂടെത്തന്നെ കൊണ്ട് വന്നിരുന്നു എന്നത്. രഞ്ജിത്ത് ഒളിഞ്ഞു video എടുക്കുന്നത് മഹേഷ്‌ തന്റെ മൊബൈലിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. മതിലിന്റെ മുകളിൽ കൂടി കുളി സീൻ കണ്ടു ശീലമുള്ള അവൻ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു. എന്നിട്ടും ഒന്നും കിട്ടാഞ്ഞിട്ട് ലൊക്കേഷനുള്ളിലേക്ക് കേറി വന്നു. അതിന് ശേഷം കുറേ നേരം ലൊക്കേഷനിൽ ചെലവഴിച്ച് കുറേ വീഡിയോസ് ഒക്കെ എടുത്തു പോയിട്ടുണ്ട് കക്ഷി. പക്ഷെ എന്റെ മുത്ത് രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവൻ എടുത്തതിനെക്കാൾ content എനിക്ക് കിട്ടിയിട്ടുണ്ടെന്നു. അത് ഈ video കാണുമ്പോൾ മനസ്സിലാവും. അങ്ങനെ എട്ടിന്റെ പണി തരാൻ വന്ന രഞ്ജിത്ത് പതിനാറിന്റെ പണിയും വാങ്ങി തിരിച്ചു പോയി. Note: എനിക്ക് തിരിച്ചു പണി തരാൻ പ്ലാൻ ചെയ്യുന്നവർ ഇതൊന്ന് കണ്ട ശേഷം പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്. രഞ്ജിത്തേ.. ആ പാവം മഹേഷിനെ കൊല്ലാതെ വിട്ടേക്കണേ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top