Movlog

Kerala

കനത്ത മഴ പെയ്ത്ത് തുടരുന്നു ! നാളെയും അവധി പ്രഖ്യാപിച്ചു ജില്ലാ കലക്‌ടർ

കേരള തീരത്ത് 29-11-2021 ന് മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാൽ അന്നേ ദിവസം മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു – പ്രത്യേക ജാഗ്രത നിർദ്ദേശം

28-11-2021: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത

29-11-2021: കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ചക്രവാതചുഴി നിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആന്തമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യത. തുടർന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചക്രവാതചുഴി (cyclonic circulation) നാളെയോടെ അറബികടലിൽ പ്രവേശിക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം (low Pressure) തിങ്കളാഴ്ചയോടെ.ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആൻഡമാൻ കടലിൽ നാളെയോടെ രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

തിരുവനന്തപുരത്ത് തീരാപെയ്ത്ത് തുടരുന്ന സാഹചര്യത്തിൽ നഗരത്തിന്റെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ ആണ്. നിലവിൽ 2 ദിവാമായി തുടരുന്ന ശക്തമായ മഴയ്ക്ക് ഇതുവരെ ശമനം ഉണ്ടായിട്ടില്ല. ഇതോടെ ജില്ലാ കലക്‌ടർ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല. 28.11.2021 ഡാമുകളിൽ അടക്കം വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ജനങ്ങൾ ജാഗരൂകരായി ഇരിക്കുക എന്ന നിർദ്ദേശം തന്നെയാണ് കളക്ടർ നൽകുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top