Movlog

Movie Express

സൗഹൃദം പ്രണയമായി മാറുമെന്ന് മനസ്സിലായപ്പോൾ വീട്ടിൽ വന്നു ആലോചിക്കാൻ ഞാൻ പറഞ്ഞു!

അവതാരകയായും നടിയായുമെല്ലാം പ്രേഷകരുടെ മുന്നിലെത്തുന്ന താരമാണ് ജുവൽ മേരി. അവതാരികായായാണ് സ്ക്രീനിനു മുന്നിൽ എത്തിയതെങ്കിലും പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് ജുവൽ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. കുറച്ച് സിനിമകൾ ചെയ്ത ശേഷം വീണ്ടും അവതരണത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് താരം.

ഞങ്ങളുടേത് ഒരു അറഞ്ചിഡ്‌ ലൗ മാര്യേജ് ആണെന്ന് പറയാം. ജെൻസണും ഞാനും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് പോകുകയാണെന്ന് മനസ്സിലാക്കി ഞാൻ വീട്ടിൽ വന്നു ആലോചിക്കാൻ ജെൻസനോട് പറഞ്ഞു. അങ്ങനെ വീട്ടിൽ ആലോചന എത്തിയപ്പോൾ അവർക്കും സമ്മദം. പിന്നീട് ഒരു വര്ഷം കഴിഞ്ഞാണ് വിവാഹം നടന്നത്. ആ ഒരു വര്ഷം ഞങ്ങൾ സ്വസ്ഥമായി പ്രണയിച്ചു. ഞങ്ങൾ രണ്ടുപേരും ഒരു മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഞങ്ങളുടെ ജോലിയെ കുറിച്ച് പരസ്പ്പര ധാരണ ഞങ്ങൾക്ക് ഉണ്ട്.

പുറമെ ഞാൻ ബോൾഡ് ആയി തോന്നുമെങ്കിലും ഉള്ളിൽ അങ്ങനെ അല്ലായിരുന്നു. ജെൻസൺ ആണ് എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നത്. എല്ലാവര്ക്കും കഴിവ് കിട്ടില്ല, നിനക്കു കിട്ടിയ കഴിവ് നീ ഇല്ലാതാക്കരുത് എന്ന് എന്നോട് പറയും. ഇപ്പോൾ അതൊക്കെ മാറി എനിക്ക് ആത്മവിശ്വാസം ആയി എന്നും താരം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top