” എന്റെ മെഴുതിരി അത്താഴങ്ങൾ ” എന്ന ചിത്രത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയെ കുറിച്ച് മനസ്സ് തുറന്നു സംവിധായകൻ ജീത്തു ജോസഫ്

അനൂപ് മേനോനും മിയയും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തി 2018 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു “എന്റെ മെഴുതിരി അത്താഴങ്ങൾ “സൂരജ് തോമസ് സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രത്തിനു കഥ എഴുതിയത് നായകൻ ആയ അനൂപ് മേനോൻ തന്നെ ആയിരുന്നു

.അനൂപിനും മിയയ്ക്കും പുറമെ ദിലീഷ് പോത്തൻ ,ലാൽ ജോസ് ,ബൈജു ,അലൻസിയർ  ,വി കെ പ്രകാശ് ,ഹന്നാ രജി കോശി ,നിഷ എൻ പി എന്നിവരും സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു .എം ജയചന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾ മികച്ച സ്വീകാര്യത നേടിയിരുന്നു .രാഹുൽ രാജ് ആയിരുന്നു പശ്ചാത്തല സംഗീതം ഒരുക്കിയത് .2018 ജൂലൈ 27 നു റിലീസ് ചെയ്ത ഈ സിനിമ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് .

പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് ആണ് “എന്റെ മെഴുതിരി അത്താഴങ്ങൾ “ടീമിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കു വെച്ചത് .ഒപ്പം ഈ സിനിമ റിലീസ് ചെയ്തപ്പോൾ കാണാത്തതിന് ക്ഷമയും ചോദിച്ചു ജീത്തു .ചില മുൻവിധികൾ കാരണം ചില കാര്യങ്ങൾക്ക് നേരെ നമ്മൾ മുഖം തിരിക്കും .

ആ തെറ്റ് മനസ്സിലാക്കുമ്പോൾ ജാള്യത തോന്നും .അത്തരം ഒരു അവസ്ഥയിൽ ആണ് താൻ എന്ന് ജീത്തു പറയുന്നു .തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടും മുൻവിധി കൊണ്ടും കാണാതെ പോയ ഒരു മനോഹരമായ പ്രണയ ചിത്രമാണ് അനൂപ് മേനോൻ ഒരുക്കിയ “എന്റെ മെഴുതിരി അത്താഴങ്ങൾ “.അതിമനോഹരമായ തിരക്കഥയും വളരെ സ്വാഭാവികമായ അവതരണവും ആണ് സിനിമയുടേത് .ഒരു വലിയ സല്യൂട്ടും ഒപ്പം രണ്ടു വർഷങ്ങൾക്ക് ശേഷം സിനിമ കണ്ടതിനു ക്ഷമയും ചോദിച്ചു ജീത്തു ജോസഫ് .

Leave a Reply