Movlog

Kerala

ജീജ സുരേന്ദ്രന്റെ വാക്കുകൾ അച്ചട്ടായി ! അമ്പിളി ആദിത്യൻ വിവാഹം അറിഞ്ഞപ്പോൾ ജീജ പറഞ്ഞത് ഇതാണ്

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് താരദമ്പതികൾ ആയ അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും വേർപിരിയൽ. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഒരുപാട് വിവാദങ്ങൾ ആണ് ഇവരുടെ വിവാഹത്തിനെ തുടർന്ന് ഉയർന്നത്. ആദിത്യൻ നാല് വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്ന രീതിയിൽ വാർത്തകൾ അന്ന് പ്രചരിച്ചിരുന്നു. അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ് കേക്ക് മുറിച്ച് മുൻ ഭാര്യയുടെ വിവാഹം ആഘോഷിച്ചതും ഏറെ വിവാദമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങൾ മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവർ എന്ന് പ്രേക്ഷകരും കരുതി. എന്നാൽ ഇപ്പോൾ അവരുടെ വിവാഹ മോചന വാർത്തകൾ ആണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

ഇപ്പോൾ ഇവരുടെ വിവാഹത്തെ കുറിച്ച നടി ജീജ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വിവാഹത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ തന്റെ മുൻ ഭാര്യയെ അഭിനയത്തിലേക്ക് കൂട്ടികൊണ്ടു പോയ നടിയെ കുറിച്ച് ആദിത്യൻ പറഞ്ഞിരുന്നു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആ നടി ആണ് തന്റെ കുടുംബജീവിതം തകർത്തത് എന്നും ആദിത്യൻ അഭിമുഖത്തിൽ പറഞ്ഞു. പിന്നീട് ജീജ സുരേന്ദ്രൻ ആണ് തന്റെ ജീവിതം നശിപ്പിച്ചതെന്നു ആദിത്യൻ തുറന്നു പറഞ്ഞു. “സ്നേഹതൂവൽ” എന്ന പരമ്പരയിൽ ഇവരുടെ ‘അമ്മ ആയി ജീജ അഭിനയിച്ചിരുന്നു. അന്നേ അമ്പിളിയും ആദിത്യനുമായുള്ള മാനസിക അടുപ്പം തങ്ങൾക്ക് അറിയാമായിരുന്നു എന്നും എന്നാൽ ഇരുവരും വേറെ വിവാഹം കഴിക്കുകയായിരുന്നു എന്നും ജീജ വ്യക്തമാക്കി.

അതേ പരമ്പരയിലെ കാമറ മാൻ ആയിരുന്നു ലോവൽ. ആർക്കും ഇഷ്ടം തോന്നി പോകുന്ന ഒരു മകൻ എങ്ങനെ ആയിരിക്കണോ അങ്ങനെ ഉള്ള ഒരു ആൾ ആയിരുന്നു ലോവൽ എന്ന് ജീജ പറയുന്നു. ലോവലിനെ ഒഴിവാക്കി ആദിത്യനെ അമ്പിളി സ്വീകരിച്ചപ്പോൾ അത്ഭുതം ഒന്നും തോന്നിയില്ല. കാരണം പരമ്പരയിൽ വെച്ച് അവരുടെ പ്രണയം കണ്ടിട്ടുള്ളതാണെന്ന് ജീജ പറയുന്നു. അവർ ഒന്നിച്ചതിൽ സന്തോഷമുണ്ടെന്നും ഇനി സീരിയൽ മേഖലയിൽ ഉള്ളവരെ ഞെട്ടിച്ച് നിങ്ങൾ മൂന്നാമത് വിവാഹം കഴിക്കരുത് എന്നായിരുന്നു ജീജ സുരേന്ദ്രൻ പറഞ്ഞത്. ജീജ സുരേന്ദ്രന്റെ വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.അന്ന് ജീജ പറഞ്ഞ വാക്കുകൾ ആണിപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top