Movlog

Movie Express

ജയറാം അന്ന് ചവിട്ടിയതിന് ഇപ്പോഴും അദ്ദേഹം ചികിത്സ നടത്തുന്നു ! നിങ്ങൾക്ക് ചിലപ്പോൾ ആ രംഗം കാണുമ്പോൾ ചിരി വരുന്നുണ്ടാകും – പക്ഷെ അതിൽ അഭിനയിച്ച അദ്ദേഹം ഇന്നും ആ വേദന സഹിക്കുന്നുണ്ട്

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജയറാം. ഒരുകാലത്ത് കുടുംബ പ്രേക്ഷകർ ഹൃദയത്തിലേറ്റി ചിത്രങ്ങളായിരുന്നു ജയറാം ചെയ്തിരുന്നത്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രങ്ങളൊക്കെ അതിന് ഉദാഹരണങ്ങൾ കൂടിയായിരുന്നു. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കാവടിയാട്ടം. ജയറാം പ്രധാനവേഷത്തിലെത്തിയ ഈ ചിത്രത്തിൽ രസകരമായ പല രംഗങ്ങളും കോർത്തിണക്കിയിട്ട് ഉണ്ടായിരുന്നു. ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്,ജയറാം തുടങ്ങിയവർ മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു.

ഒരു ഹാസ്യചിത്രം എന്ന തന്നെ വേണം ഇതിനെ വിശേഷിപ്പിക്കാം. ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയുകയാണ് ഇപ്പോൾ സംവിധായകനായ അനിയൻ. സിനിമ കുറച്ച് പരാജയം നേരിടുന്ന സമയത്ത് എടുത്ത ചിത്രമാണിത്. ചിത്രത്തിൽ ഒരുപാട് ആളുകളെ രസിപ്പിച്ച ഒരു രംഗമുണ്ട്. ജയറാം ഭ്രാന്ത് പിടിച്ച പോലെ നാട്ടിലൂടെ ഓടി നടക്കുമ്പോൾ ഓട്ടത്തിനിടയിൽ ഇന്ദ്രൻസിനെ ചവിട്ടുന്നത്. റിഹേഴ്സൽ ചെയ്യുന്ന സമയത്ത് കൃത്യമായി ഇത് ചെയ്തിരുന്നു. എന്നാൽ ഷോട്ട് എടുക്കുന്ന സമയത്ത് രണ്ടുപേരും നിൽകുന്ന ഗ്യാപ്പിൽ ചെറിയൊരു വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് ചവിട്ട് കൊള്ളുകയും ചെയ്തു. പിന്നാലെ അദ്ദേഹം താഴെ വീണു. ഇപ്പോഴും അദ്ദേഹം ചികിത്സ നടത്തുകയും ചെയ്യുന്നു. ഇതുവരെ മാറിയിട്ടില്ല.

അതുപോലെ ചിത്രത്തിൽ തെങ്ങിൽ നിന്ന് വീഴുന്ന സീനിൽ ജഗതിയും സുരക്ഷ ഒന്നും ഇല്ലാതെയാണ് അഭിനയിച്ചത് എന്ന് സംവിധായകൻ വ്യക്തമാക്കുന്നു. അതോടെ സോഷ്യൽ മീഡിയയിൽ വരുന്ന ഏറ്റവും വലിയ കാര്യം എന്നത് അന്നത്തെ കാലത്തെ താരങ്ങളുടെ ഡെഡിക്കേഷൻ എത്ര വലുതായിരുന്നു എന്നതാണ്. ഒരു സിനിമയ്ക്ക് വേണ്ടി എത്രത്തോളം ബുദ്ധിമുട്ടും സഹിക്കാൻ താരങ്ങൾ തയ്യാറായിരുന്നു. ചെറുതോ വലുതോ ആയ വേഷമാണെങ്കിലും ഒരു നടൻ ആ കഥാപാത്രത്തിന് വേണ്ടി എടുക്കുന്ന എഫർട്ട് തീർച്ചയായും അംഗീകരിക്കപ്പെടേണ്ടതാണ്.

ഒരു കഥാപാത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് ഒറ്റ സെക്കൻഡ് മാത്രമാണെങ്കിലും അത് മനസ്സിൽ തറഞ്ഞു നിൽക്കുവാൻ ഒരു മികച്ച കലാകാരൻ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ സംവിധായകന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. അതേസമയം കാലങ്ങൾക്കിപ്പുറം ഇന്ന് ഇന്ദ്രൻസ് നല്ലൊരു നടനാണെന്ന് തെളിയിച്ചതാണ്. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി ഇന്ന് ഇന്ദ്രൻസ് മാറികഴിഞ്ഞിരുന്നു. ഹാസ്യ വേഷങ്ങളിൽ നിന്നും അദ്ദേഹം കഥാപാത്രം റോളുകളിലേക്ക് ചേക്കേറി കഴിഞ്ഞിരിക്കുകയാണ്. മികച്ച ചിത്രങ്ങളിലൂടെ അദ്ദേഹം അത് തെളിയിക്കുകയും ചെയ്യുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top