Movlog

Kerala

പുരുഷന്മാരുടെ കഴിവുകേടുകളെ പരിഹസിക്കുന്ന ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പിനെതിരെ ആഞ്ഞടിച്ച് ജസ്ല മാടശേരി.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ഒരു പെൺകുട്ടിയാണ് ശ്രീലക്ഷ്മി അറക്കൽ. ഫെമിനിസ്റ്റ് ചിന്താഗതിയുള്ള കുറിപ്പുകൾ പങ്കുവെച്ച് ഏറെ ശ്രദ്ധേയമാകാറുണ്ട് ശ്രീലക്ഷ്മി. എന്നാൽ കഴിഞ്ഞ ദിവസം ശ്രീലക്ഷ്മി പങ്കു വെച്ച കുറിപ്പാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. ഒരുപാട് പേരാണ് ശ്രീലക്ഷ്മിയുടെ കുറിപ്പിനെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ആക്ടിവിസ്റ്റും, ബിഗ് ബോസ് മത്സരാർത്ഥിയുമായ ജസ്ല മാടശേരി പങ്കു വെച്ച കുറിപ്പും ശ്രദ്ധേയമായിട്ടുണ്ട്. ആണുങ്ങളുടെ * കഴിവുകളെ കളിയാക്കുന്ന തരത്തിൽ ഉള്ള ഒരു കുറിപ്പാണ് ശ്രീലക്ഷ്‌മി പങ്കു വെച്ചത്. എന്നാൽ ശ്രീലക്ഷ്മിയുടെ കുറിപ്പിന് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ജസ്ല മാടശേരി.

ഒരു വിവാഹ ആലോചന നടക്കുമ്പോൾ വിവാഹം കഴിക്കുന്ന പയ്യന്റെ ജാതി, മതം, ജോലി, കുടുംബമഹിമ തുടങ്ങി എല്ലാ കാര്യങ്ങളും നോക്കുമെങ്കിലും ദാമ്പത്യത്തിനു പ്രധാനമായി വേണ്ട ഒരു കാര്യം മാത്രം ആരും നോക്കില്ല. അവർക്ക് * കഴിവുകൾ ഉണ്ടോ എന്ന് മാത്രം ആരും നോക്കില്ല. ശ്രീലക്ഷ്മിയുടെ ഒരു കൂട്ടുകാരി പ്രേമിച്ച് വിവാഹം കഴിച്ചതാണ്. എന്നാൽ മൂന്നു വർഷമായിട്ടും അവർക്കിടയിലെ ശാരീരിക ബന്ധം പരാജയപ്പെടുകയാണെന്നും സുഹൃത്തിന്റെ ഭർത്താവിന് * പ്രശ്നങ്ങൾ ഉണ്ടെന്നും ശ്രീലക്ഷ്മി പങ്കു വെക്കുന്നു.

തുടർന്ന് വിവാഹ മോചനം വേണമെന്ന് സുഹൃത്ത് വീട്ടുകാരോട് പറയുമ്പോൾ ഇതൊക്കെ ഒരു കാരണമാണോ എന്നായിരുന്നു വീട്ടുകാർ ചോദിച്ചത്. എങ്ങനെയെങ്കിലും ഒക്കെ ശ്രമിച്ചു ഒരു കുട്ടിയെ ഉണ്ടാക്കാൻ നോക്കൂ എന്നായിരുന്നു വീട്ടുകാരുടെ ഉപദേശം. അതിനാൽ പെൺകുട്ടികളോട് ഇങ്ങനെയുള്ള കാര്യങ്ങൾ നോക്കി പരീക്ഷിച്ചതിനു മാത്രം വിവാഹത്തിന് മുതിരുക എന്ന ഉപദേശം ആണ് ശ്രീലക്ഷ്മിക്ക് നല്കാൻ ഉള്ളത്. ഇത് പോലെ * പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർ വേണ്ട ചികിത്സകൾ ചെയ്തിട്ട് വേണം വിവാഹം കഴിക്കാൻ എന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. വിവാഹം കഴിക്കുന്ന പെണ്ണിനോട് എല്ലാം തുറന്നു പറയാൻ ഉള്ള മനസെങ്കിലും കാണിക്കണം എന്നും ഒരുപാട് ആഗ്രഹിച്ചു വരുന്ന ഒരു പെണ്ണിന്റെ ജീവിതം തകർക്കരുത് എന്നും ശ്രീലക്ഷ്മി തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.

ശ്രീലക്ഷ്മിയുടെ കുറിപ്പിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ജസ്ല മാടശേരി. ശ്രീലക്ഷ്മിയുടെ കുറിപ്പിനെ ഊളത്തരം എന്നാണ് ജസ്ല വിശേഷിപ്പിക്കുന്നത്. ഇത്തരം ഊളത്തരങ്ങളോട് കടുത്ത വിയോജിപ്പ് മാത്രമേ ഉള്ളു എന്ന് ജസ്ല തുറന്നടിക്കുന്നു. പുരുഷന്മാരുടെ പോരായ്മകളെ വിളിച്ചു കൂവുന്നതല്ല ഫെമിനിസം എന്ന് ജസ്ല മാടശേരി ശ്രീലക്ഷ്മിയെ ഓർമിപ്പിക്കുന്നു. സ്ത്രീ സമത്വം എന്നത് പുരുഷ വിരോധം അല്ല എന്ന് ജസ്ല തുറന്നു പറയുന്നു. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും ഇത്തരം പോരായ്മകൾ ഉണ്ടെന്നും * മാത്രമല്ല ബന്ധങ്ങളുടെ ആധാരം എന്നും ജസ്ല പറയുന്നു.

വിവാഹത്തിന് മുമ്പ് * ചെയ്‌ത്‌ പരീക്ഷിക്കാൻ എത്ര സ്ത്രീകൾ തയ്യാറാവുമെന്നും എന്തൊക്കെ വൃത്തിക്ക്ടാണ് വിളിച്ചു പറയുന്നതെന്നും ജസ്ല ശ്രീലക്ഷ്മിയോട് ചോദിക്കുന്നു. കഴിവുകേടുകൾ ഉണ്ടെങ്കിൽ ഒരു പുരുഷൻ ആണല്ല എന്ന എന്നതൊക്കെ ഏത് നൂറ്റാണ്ടിലെ ചിന്താഗതികൾ ആണെന്നും ഇങ്ങനെ ചിന്തിക്കുന്നവർക്ക് കുറച്ച് വിത്തുകാളകളെ വാങ്ങി വളർത്തുന്നതാകും നല്ലത് എന്നും ശക്തമായി വിമർശിക്കുകയാണ് ജസ്ല മാടശേരി. ശ്രീലക്ഷ്മിയുടെ കുറിപ്പ് കഴിവില്ലാത്ത ഒരു വിഭാഗത്തിനെതിരെയുള്ള ഒരു വിവേചനം ആണെന്നും ജസ്ല കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top