Movlog

India

ബോബി ചെമ്മണ്ണൂരിനെ കുറിച്ചുള്ള ജസ്ല മാടശേരിയുടെ കുറിപ്പ് വൈറലാകുന്നു

ബോബി ചെമ്മണ്ണൂരിനെ അറിയാത്ത മലയാളികൾ ഇല്ല. അദ്ദേഹത്തിന്റെ ബിസിനസിനെക്കാൾ അദ്ദേഹത്തെ കുറിച്ച് വരുന്ന ട്രോളുകളിലൂടെ ആണ് അദ്ദേഹം ഏറെ ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തെക്കുറിച്ച് ജസ്ല പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പലപ്പോഴും പല സുഹൃത്തുക്കളും ബോബി ചെമ്മണ്ണൂരിനെ ട്രോളുന്നതും അപമാനിക്കുന്നതും കേൾക്കുമ്പോഴും അദ്ദേഹത്തെ പോലെ മികച്ചൊരു ബിസിനസ്മാൻ വേറെ ഇല്ലെന്ന് ജസ്ലയ്ക്ക് തോന്നാറുണ്ട്. രണ്ടുവർഷം കുത്തിയിരുന്ന് ജസ്ല പുസ്തകത്തിൽ പഠിച്ച എംബിഎയുടെ പ്രാക്ടിക്കൽ വിഷ്വൽ സ്റ്റഡി ആണ് ബോബി ചെമ്മണ്ണൂറിലൂടെ അറിയാൻ സാധിക്കുന്നത്.

പല ബിസിനസ്സുകാർ അവരുടെ ബ്രാൻഡിന്റെ പേര് ആളുകളിലേക്ക് എത്തിക്കാൻ വർഷങ്ങൾ പ്രയത്നിക്കുന്നു. അതിനു വേണ്ടിയുള്ള പരസ്യങ്ങൾക്കും ചിത്രങ്ങൾക്കും സ്പോണ്സര്ഷിപ്പിനുമായി കോടികൾ മുടക്കുന്നു. എന്നിട്ട് പോലും പല ബ്രാൻഡുകളുടെ പേരും ലോഗയും ഒന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കാറില്ല . അതിന്റെ പിന്നിലെ പ്രയത്നങ്ങളും പണവും ഒന്നും സാധാരണക്കാർ അറിയുന്നില്ല. എന്നാൽ ഏറ്റവും മികച്ചതും വളരെ വ്യത്യസ്തവുമായ മാർക്കറ്റിംഗ് പ്രൊമോഷൻ രീതിയിലൂടെ സ്വന്തം ബ്രാൻഡ് നെയിം ആളുകളുടെ ഹൃദയത്തിൽ എത്തിച്ച വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ.

മറഡോണയും ബോബിയുടെ കാർ കളക്ഷനും അടക്കം എല്ലാം സാധാരണക്കാരന്റെ വിഷയങ്ങളായി. ഇത് അദ്ദേഹത്തിന്റെ ബ്രാൻഡിനെ ട്രസ്റ്റും ലോയൽറ്റിയും വർധിപ്പിച്ചു. മറ്റു പല ജ്വല്ലറികളെ പോലെ കൂടുതൽ പരസ്യങ്ങൾ ഒന്നും ചെമ്മണ്ണൂർ ജ്വല്ലറിക്ക് ഇല്ല. എന്നാൽ ട്രോളുകൾ കൊണ്ട് അദ്ദേഹം നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബ്രാൻഡ് സാധാരണക്കാർ ഒരിക്കലും മറക്കില്ല. ഈ കാലത്ത് ഏറ്റവും വലിയ മാർക്കറ്റിംഗ് രീതി ആയ ഡിജിറ്റൽ മാർക്കറ്റിംഗ് ആണ് അദ്ദേഹം ചെയ്യുന്നത്.ഇതുതന്നെയാണ് ബോബി ചെമ്മണ്ണൂരിന്റെ ദീർഘവീക്ഷണം.

ആരെ നിങ്ങൾ വിടാതെ പിന്തുടർന്ന് തെറിവിളിക്കുകയും ട്രോളും ചെയ്യുന്നുവോ അവർ ആണ് ഏറ്റവും പെട്ടെന്ന് ഉയരുക. പണ്ട് കെ കരുണാകരനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു, എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ എന്ന്. അതിന് അദ്ദേഹം നൽകിയ മറുപടി ഇതാണ്. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പബ്ലിസിറ്റി അല്ലേ ,അത് ഒരാളെ വളർത്തുമെന്ന്. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ മനപ്പൂർവ്വം അദ്ദേഹത്തെ തളർത്താൻ ആളുകൾ നോക്കുമ്പോഴും അദ്ദേഹം അത് ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്.

അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ സമൂഹത്തിനു ഉപകാരപ്പെടുകയും അദ്ദേഹത്തെ വളർത്തുകയും ചെയ്യുന്നു . തന്റെ കയ്യിലുള്ളത് എങ്ങനെ പൈസ ചെലവില്ലാതെ മാർക്കറ്റ് ചെയ്യാം എന്ന് ഉത്തമ ബോധ്യമുള്ള ഒരു മനുഷ്യനാണ് ബോബി ചെമ്മണ്ണൂർ. ഒരു എംബിഎ വിദ്യാർഥിനി എന്ന നിലയിൽ ഞാൻ ബോബി ചെമ്മണ്ണൂരിനെ ബഹുമാനിക്കുന്നു എന്ന് ജസ്ല മാടശ്ശേരി പറയുന്നു അദ്ദേഹത്തിൽ അഭിമാനം കൊള്ളുന്നു എന്നും ജസ്ല കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top