Movlog

Film News

ഇരുൾ എന്ന ചിത്രത്തിന്ഫ ഹദ് ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്നുള്ള ആശങ്കയുണ്ട്, സംവിധായകന്റെ തുറന്നു പറച്ചിൽ

കേരളത്തിന് അകത്ത് മാത്രമല്ല പുറത്തും കൈനിറയെ‌ ആരാധകരുളള യുവതാരമാണ് ഫഹദ് ഫാസിൽ. നടന്റെ ഏറ്റവും പുതിയ ചിത്രമായ ഇരുൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ . മികച്ച പ്രതികരണമാണ് ചിറ്റത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.. നവാഗത സംവിധായകനായ നസീഫ് യൂസഫ് ഇസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈയിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹത്തിന്റ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി സിനിമ ചെയ്യണമെന്നുള്ളത്.. ഇപ്പേഴിത ലോക്ക് ഡൗൺ കാലത്ത് തന്റെ സ്വപ്നം സത്യമായതിനെ കുറിച്ചും മലയാളസിനിമയുമായി വലിയ ബന്ധം ഒന്നും  ഇല്ലാത്ത താൻ  ഫഹദിനെ വെച്ച് സിനിമ ചെയ്തതിനെ കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് യൂസഫ്  . മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം  ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങൾക്ക് മുൻപ് തന്റെ  സുഹൃത്ത് സുനിൽ യാദവ് ഹിന്ദിയിൽ എഴുതിയ സ്ക്രിപ്റ്റ് ആണിത്. തിമിർ എന്നാണ് ഹിന്ദിയിൽ നൽകിയിരുന്ന പേര് . അദ്ദേഹം ഹിന്ദിയിൽ പല തവണ സിനിമ ചെയ്യാൻ ശ്രമിച്ചുവെങ്കിലും, നടന്നില്ല. രണ്ടു വർഷം മുൻപ് അദ്ദേഹം ഈ സ്ക്രിപ്റ്റ് എന്നെ ഏൽപ്പിച്ചു. വായിച്ചപ്പോൾ എനിക്കിത് മലയാളത്തിൽ ചെയ്താൽ കൊള്ളാം എന്ന് തോന്നി. ഈ പടം ചെയ്യാൻ വേണ്ടിയാണു ഞാൻ ബോംബെയിൽ നിന്ന് ഇങ്ങോട്ട് വന്നത്. ലോക്ഡൗൺ ആയപ്പോൾ ഈ സ്ക്രിപ്റ്റ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. സ്റ്റോറി തന്നെ ഒറ്റ സ്പേസിൽ നടക്കുന്നതായിരുന്നു മലയാള സിനിമയുമായി അധികം ബന്ധമെന്നുമില്ലെങ്കിലും ഫഹദിന്റെ വലിയ ആരാധകനാണ് നസീഫ് . നടന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും നഅദ്ദേഹം  അഭിമുഖത്തിൽ പറഞ്ഞു. സിനിമാട്ടോഗ്രാഫർ ജോമോൻ ടി. ജോണിനോടാണ് ആദ്യം താൻ  ഈ കഥ പറയുന്നത്. ജോമോൻ തന്നെയാണ്  ഈ സിനിമയുടെ പ്രൊഡ്യൂസറും . ജോമോൻ ചേട്ടൻ ചോദിച്ചു നീ ആരെയാണ് കഥാപാത്രങ്ങളായി കാണുന്നത് എന്ന്. ഫഹദ് ഫാസിൽ എന്ന് മടിച്ചു മടിച്ചാണ് ഞാൻ പറഞ്ഞത്. അദ്ദേഹത്തെ കിട്ടുമെന്ന് യാതൊരു  ഉറപ്പുമില്ലയിരുന്നു. വലിയ ബഡ്ജറ്റ് ഇല്ലാത്ത മൂവി ആണ്. രണ്ടു ദിവസം കഴിഞ്ഞു ജോമോൻ ചേട്ടൻ ഫഹദിന്റെ ഓഫിസിൽ വന്നു കഥപറയാൻ തന്നോട്  പറഞ്ഞു.

കേട്ട ഉടനെ താൻ പോയി കഥ പറഞ്ഞുവെന്നും കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമാവുകയായിരുന്നു എന്നും നസീഫ് പറഞ്ഞു . രണ്ടു ദിവസം കഴിഞ്ഞു താൻ സൗബിൻ ചേട്ടനോട് കഥപറഞ്ഞു. അദ്ദേഹവും കഥ കേട്ട് എക്സ്സൈറ്റഡ് ആവുകയും  ലോക്ഡൗൺ ആയി ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്കുന്നതുകൊണ്ടു തന്നെ  “അഭിനയിക്കാൻ കൊതിയാകുന്നു” എന്നായിരുന്നു സൗബിന്റെ റീക്ഷൻ എന്ന് നസീഫ് തുറന്നു പറഞ്ഞു.. പിന്നെ നായികയുടെ കാര്യത്തിൽ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. പടത്തിൽ ആകെ മൂന്നുപേരെ ഉള്ളൂ , സൗബിൻ ഇക്കയോടും ഷാനു ഇക്കയോടും ഒപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന ഒരു നടി തന്നെ വേണമായിരുന്നു. അങ്ങനെ ഒരാളെ കണ്ടെത്തുമോ എന്നെനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. സൗബിൻ ഇക്ക തന്നെ  ആണ് ദർശനയുടെ പേര് നിർദ്ദേശിച്ചത്.. ദർശന വന്നു, അവരുടെ വർക്കുകളും ബാക്ഗ്രൗണ്ടും അറിഞ്ഞപ്പോൾ എനിക്ക് കോൺഫിഡൻസ് ആയി. ആ കഥാപാത്രവുമായി ദർശന വളരെ നല്ല വിധത്തിൽ  കണക്റ്റ് ചെയ്തു. അതിന്റെ റിസൾട്ട് സിനിമയിൽ കാണാനും ഉണ്ടെന്നു  പറയുന്നു നസീഫ് . ഒടിടി റിലീസ് പ്ലാൻ ചെയ്തു കൊണ്ട് തന്നെയാണ് സിനിമ ചെയ്തത്. ഉരുൾ മലയാളി പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ച് ഇറക്കിയ ചിത്രമല്ല. കേരളത്തിന് പുറത്തും ഫഹദിന് ഫാൻസ്‌ ഉണ്ട്. അവരും ചിത്രം കാണുമെന്ന പ്രതീക്ഷ തനിക്കു ഉണ്ട്., സബ്ടൈറ്റിൽ ഉള്ളതുകൊണ്ട് റിലീസ് ചെയ്യുമ്പോൾ തന്നെ എല്ലാവർക്കും ഒരുമിച്ച് സിനിമ കാണാൻ കഴിയും എന്ന സന്തോഷവുമുണ്ട്.. തിയറ്ററിന്റെ മൂവി experience ചെയ്യുന്ന  ഫീൽ ഒന്ന്  റെയാണ്, ഞാനും ഒരു തിയറ്റർ ഫാൻ ആണ്. .ചിത്രം എപ്പോൾ റിലീസ് ആയി കഴിഞ്ഞു എന്നാലും ഫഹദിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ   കഴിഞ്ഞിട്ടുണ്ടോ  എന്ന ആശങ്കയും തനിക്കു ഉണ്ടെന്നും നസീഫ് വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top