Movlog

Movie Express

സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം വീണ്ടും ! താരത്തിന്റെ മകളെ ഉപദേശിക്കാൻ വന്ന കമന്റുകൾ

മലയാള സിനിമാ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് സുകുമാരന്റെത്. അന്തരിച്ച നടൻ സുകുമാരനും ,ഭാര്യ മല്ലിക സുകുമാരനും ,രണ്ടു മക്കളായ പൃഥ്വിരാജ് ,ഇന്ദ്രജിത്ത് ,മൂത്ത മരുമകളായ പൂർണിമ എന്നിവരെല്ലാം അഭിനേതാക്കളാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഒരു നിർമാതാവ് ആണ് . ഇന്ദ്രജിത്തിന്റെ മൂത്തമകൾ പ്രാർത്ഥന, “മോഹൻലാൽ” എന്ന സിനിമയിലെ “ലാലേട്ടാ ല ല ല ” തുടങ്ങുന്ന ഗാനം ആലപിച്ച് സിനിമയിലേക്ക് പ്രവേശിച്ചിരുന്നു. രണ്ടാമത്തെ മകൾ നക്ഷത്രയാണെങ്കിൽ ബാലതാരമായും എത്തിയിട്ടുണ്ട്. അങ്ങനെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു താര കുടുംബമാണ് ഇവരുടേത്.

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് ഇവർ. പ്രാർത്ഥന പങ്കുവെച്ച ഒരു ചിത്രത്തിനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മോശം കമന്റുകൾ പ്രചരിക്കുന്നത്. “ഇന്ദ്രജിത്തിന് നല്ല അവസരം ലഭിച്ചാലേ പ്രാർത്ഥനയുടെ ദാരിദ്രം മാറു”,” നല്ല ഉടുപ്പ് കിട്ടാൻ പ്രാർത്ഥിക്കാം” എന്ന രീതിയിലാണ് താര പുത്രിയുടെ ചിത്രത്തിനു താഴെ മോശം കമന്റുകൾ വരുന്നത്.

എൻജിനീയർ ആയി ജോലി ചെയ്തു വരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് എത്തുന്നത്. വിനയൻ സംവിധാനം ചെയ്ത “ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ” എന്ന സിനിമയിലൂടെ വില്ലനായിട്ടാണ് ഇന്ദ്രജിത്ത് തുടക്കംകുറിച്ചത്. വില്ലനായും ,സ്വഭാവനടനായും ,നായകനായും മലയാള സിനിമയിൽ മുൻ നിര താരം ആയി മാറുകയായിരുന്നു ഇന്ദ്രജിത്ത് സുകുമാരൻ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top