കൊറോണക്കാലം നന്നായിത്തന്നെ നമ്മുടെ ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയുടെ ഉലച്ചുകളഞ്ഞു എന്നതാണ് സത്യം. എല്ലാ മേഖലകളിലെയും പോലെ തന്നെ ഇപ്പോൾ ഈ പ്രതിസന്ധി അടിവസ്ത്ര മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ തന്നെ പ്രമുഖ അടിവസ്ത്ര നിർമാതാക്കളുടെ എല്ലാം തന്നെ ആഗോള വിൽപ്പനയിൽ വലിയ ഉലച്ചിൽ ആണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പോയ 10 വർഷത്തിനിടയിൽ തന്നെ ഏറ്റവും വലിയ നഷ്ടത്തിലാണ് ഇപ്പോൾ കമ്പനികൾ എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പുരുഷന്മാരുടെ അടിവസ്ത്ര നിർമ്മാണത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ബ്രാൻഡ് ആണ് ജോക്കി. ജോക്കിയുടെ അവസാനപാദത്തിൽ വിൽപ്പന വളർച്ച നിരക്ക് എന്നത് കേവലം രണ്ട് ശതമാനമാണ് എന്നതാണ് ഏറ്റവും കൂടുതൽ അമ്പരപ്പിക്കുന്ന ഒരു സത്യം.
2008നു ശേഷം ഇത്രയും കുറഞ്ഞ വളർച്ചനിരക്ക് ജോക്കിയുടെ നിർമാതാക്കളുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. വിപണിയിൽ വലിയൊരു ഇടിവു തന്നെയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഡോളർ ഇൻഡസ്ട്രീസിന് വിൽപനയിൽ നാല് ശതമാനത്തോളം ഇടിവാണ് കാണാൻ സാധിച്ചിരിക്കുന്നത് എങ്ങനെയാണ് ഈയൊരു പ്രതിസന്ധിയെ നേരിടേണ്ടത് എന്ന് അറിയാതെ നിൽക്കുകയാണ് ഓരോ കമ്പനികളും. വിഐപി ക്ലോത്തിങ്ങിൽ ഉണ്ടായിരിക്കുന്നത് 20 ശതമാനത്തോളം നഷ്ടം ആണെന്ന് മനസ്സിലാക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നേരിട്ട ഒരു ഉലച്ചിൽ തന്നെയാവണം ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത് എന്നാണ് വിദഗ്ധർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.
ഇത് ജോക്കി ബ്രാന്റിന്റെ മാത്രം അവസ്ഥയല്ല ഇത്, മറ്റു പല ബ്രാൻഡുകളുടെയും അവസ്ഥ നിലവിൽ ഇതു തന്നെയാണ്. പലരും ഇത് തുറന്നു സമ്മതിക്കുകയും ചെയ്യുന്നുണ്ട്. കമ്പനിയുടെ ഇപ്പോഴത്തെ വളർച്ച നിരക്ക് എന്നതും കേവലം രണ്ട് ശതമാനമാണ്. ആദ്യമായാണ് തങ്ങളുടെ കമ്പനിക്ക് ഇത്രയും ഒരു നഷ്ടമുണ്ടാകുന്നത് എന്നാണ് കമ്പനി അധികൃതർ പറയുന്നത്. നമ്മുടെ രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് വളരെയധികം ഉയർന്നിരിക്കുന്നു ഒരു സാധ്യത തന്നെയാണ് ഇപ്പോൾ കാണാൻ സാധിച്ചിരിക്കുന്നത്. കൊറോണ കാലത്തിനു ശേഷമാണ് പല കമ്പനികൾക്കും ഇത്തരത്തിൽ ഒരു അവസ്ഥ നേരിടേണ്ടതായി വന്നിരുന്നത്.
എല്ലാ മേഖലകളെയും കൊറോണ ബാധിച്ചു എന്നതാണ് സത്യം. അതുകൊണ്ടു തന്നെ പല പ്രമുഖ കമ്പനികളും ഇപ്പോൾ നഷ്ടത്തിന്റെ വക്കിലാണ്. ചിലർ അത് തുറന്നു പറയുന്നുണ്ട്. എങ്കിലും മറ്റുചിലർ അത് തുറന്നു പറയാൻ തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു സത്യം. മറ്റു ചില കൂട്ടർ ആവട്ടെ വളരെ വേദനയോടെ തന്നെ ഈ സാധ്യത അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ജോലിയും വരുമാനവും കുറഞ്ഞതോടെ സാധനങ്ങൾ വാങ്ങുന്നതിനുള്ള ആളുകളുടെ താൽപര്യവും കുറഞ്ഞു എന്നതാണ് സത്യം.