Movlog

Faith

ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ ആയേഷ മുഖർജിയും വിവാഹമോചിതരായി.

എട്ടു വർഷത്തെ ദാമ്പത്യത്തിനു ശേഷം ശിഖർ ധവാനും ഭാര്യ ആയേഷ മുഖർജിയും വിവാഹ മോചിതരായി. ഇവർക്ക് സൊരാവർ എന്നൊരു മകനുണ്ട്. ഫേസ്ബുക്കിലൂടെ ആയിരുന്നു ആയേഷയും ധവാനും പരിചയപ്പെടുന്നത്. കിക്ക് ബോക്സർ ആയ ആയേഷയുടെ ചിത്രങ്ങൾ കണ്ട് കൗതുകം തോന്നിയ ധവാൻ ആയേഷയുടെ സോഷ്യൽ മീഡിയ പേജ് എടുത്തപ്പോൾ ആയിരുന്നു സഹതാരമായ ഹർഭജൻ സിംഗ് സുഹൃത്താണെന്ന് കണ്ടത്. അങ്ങനെ ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 2012ൽ പഞ്ചാബി മതാചാരപ്രകാരം ആയിരുന്നു ഇവരുടെ വിവാഹചടങ്ങുകൾ നടന്നത്. രണ്ടു വർഷങ്ങൾക്കു ശേഷം ആയിരുന്നു സൊരാവർ എന്ന മകൻ പിറന്നത്.

ആംഗ്ലോ ഇന്ത്യൻ കുടുംബ പശ്ചാത്തലമുള്ള ആയേഷ പശ്ചിമബംഗാളിൽ ആണ് ജനിച്ചതെങ്കിലും എട്ടാംവയസിൽ ആയേഷയുടെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറി. ഓസ്ട്രേലിയയിലെ ഒരു പ്രമുഖ വ്യവസായിയുമായിട്ടായിരുന്നു ആയേഷയുടെ ആദ്യ വിവാഹം. ഈ വിവാഹത്തിൽ രണ്ട് കുട്ടികളുമുണ്ട് ആയേഷയ്ക്ക്. ഈ ബന്ധം വേർപെടുത്തിയതിനു ശേഷമായിരുന്നു 2012ൽ ശിഖർ ധവാനും ആയുള്ള വിവാഹം. ഇന്ത്യക്കെതിരായ ഏകദിന ടി20 പരമ്പരയിൽ ഇന്ത്യയെ നയിച്ചത് ശിഖർ ധവാൻ ആയിരുന്നു. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാമെന്ന പ്രതീക്ഷയിലാണ് താരം. ബുധനാഴ്ചയാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top