Movlog

India

ഈ പാസ്സായ പരിഷ്കരണങ്ങൾ നടപ്പാക്കിയാൽ ഇന്ത്യ മുഴുവൻ ഒരു കറണ്ട് ബില്ല്.കേരളത്തിൽ കറണ്ട് ബില്ല് കുറയും .പെട്രോൾ വില കുറയും

രാജ്യം മുഴുവൻ വൈദ്യുതി ബില്ല് ഏകീകരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച കരട് പദ്ധതി കേന്ദ്ര ഊർജ്ജ മന്ത്രാലയം തയ്യാറാക്കി ഇരിക്കുകയാണ്. ഇനിമുതൽ ഒരു രാജ്യം ഒരു വൈദ്യുതിബിൽ എന്ന പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കുവാൻ പോവുകയാണ്. ഇതുപ്രകാരം രാജ്യത്തെങ്ങും ഒരേ വൈദ്യുതിനിരക്ക് ആവും ഇനി വരിക. വൈദ്യുതി ബില്ലും കുറയും. ഇതിനോടൊപ്പം പെട്രോൾ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ചിരിക്കുകയാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഈ പദ്ധതിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താം എന്ന് അറിയിച്ചിട്ടുണ്ട്. നിരക്ക് ഏകീകരിക്കുന്നതിലൂടെ വൈദ്യുത വില കുറയും എന്ന് മന്ത്രാലയം അറിയിച്ചു.

ഒരു രാജ്യം ഒരു ഗ്രിഡ് ഒരു ഫ്രീക്വൻസിക്ക് ശേഷമാണ് ഒരേ വൈദ്യുത നിലയിലേക്ക് മാറാൻ ആയിട്ട് രാജ്യം ഒരുങ്ങുന്നത്. വൈദ്യുത യൂണിറ്റിന് ശരാശരി മൂന്ന് രൂപയാണ് വില. ദീർഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ഏകദേശം ആറു രൂപ വരെ നൽകേണ്ടിവരും. കേരളത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ അതിന് 6രൂപ 5പൈസ എന്ന നിരക്കിലാണ് ചിലവ് വരുന്നത്. പുതിയ സംവിധാനം വരുമ്പോൾ യൂണിറ്റിന് ഏകദേശം ഒരു രൂപയെങ്കിലും കുറവ് വരുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതി വില നിശ്ചയിക്കുന്നത് വൈദ്യുത ഉല്പാദന കമ്പനികളിൽ നിന്നും വാങ്ങുന്ന വൈദ്യുതിയുടെയും അതാത് സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെയും ചെലവ് കണക്കിലെടുത്താണ്.

രാജ്യം മുഴുവൻ ഒരേ വില എന്ന ആശയം നടപ്പിലാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമേ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് ഏർപെട്ട ദീർഘകാല കരാറുകൾ റദ്ദാക്കണം. ഇക്കാര്യങ്ങളിൽ ഉൾപ്പെടെയുള്ള അഭിപ്രായമാണ് സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർക്കാർ ആരാഞ്ഞത്. കേവലം 30 രൂപ വിലമതിക്കുന്ന പെട്രോൾ നിരവധി ടാക്സുകൾ കഴിഞ്ഞു വരുമ്പോൾ ആണ് 100രൂപ ആയി എത്തുന്നത്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ തീരുമാനങ്ങൾ വന്നിരിക്കുകയാണ്. നിലവിൽ പെട്രോൾ ഡീസൽ ഉൽപ്പന്നങ്ങളിൽ എത്തനോളിന്റെ അംശം 8 തൊട്ട് 10 ശതമാനം വരെയാണ്. എന്നാൽ ഇത് 20 ശതമാനം വരെ ചേർക്കാമെന്നു തീരുമാനിക്കുകയാണ് കേന്ദ്രസർക്കാർ. എത്തനോൾ പെട്രോളിൽ ചേർത്ത് തുടങ്ങിയാൽ കൂടുതൽ ഇന്ധനം ലഭിക്കുമെന്നാണ് കണ്ടെത്തൽ. പെട്രോൾ വില കുറയാൻ മാത്രമല്ല മലിനീകരണം കുറയ്ക്കാനും ഇത് സാധിക്കും എന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top