Movlog

Kerala

ബാങ്കുകൾ 3 ദിവസം മാത്രം .പുറത്തിറങ്ങാൻ റേഷൻ കാർഡ് നിർബന്ധം- ഏറ്റവും പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

മെയ് മാസത്തിലെ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റേഷൻ കട തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തിയതിനാൽ ആണ് വിതരണം വൈകാൻ കാരണം. അതാത് റേഷൻകടകളിൽ എത്തുന്ന സ്റ്റോക്ക് അനുസരിച്ച് ആയിരിക്കും വിതരണം നടത്തുക. മെയ് മാസത്തിലെ ഭക്ഷ്യക്കിറ്റ് സാധനങ്ങളിൽ ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, കടല, പഞ്ചസാര, തേയില, മുളകുപൊടി, മഞ്ഞൾ പൊടി, വെളിച്ചെണ്ണ,ആട്ട, ഉപ്പ എന്നിവയാണ് ഉൾപ്പെടുത്തുന്നത്. ഏപ്രിൽ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം നിർത്തിയിട്ടില്ല എന്നാണ് ഭക്ഷ്യവകുപ്പ് അറിയിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ പിങ്ക് റേഷൻ കാർഡുകളിലെ ഓരോ അംഗങ്ങൾക്കും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം സൗജന്യമായി വിതരണം ചെയ്തു തുടങ്ങും എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിൽ കേരളത്തിൽ പുതിയൊരു രോഗം കൂടി സ്വീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസ് അഥവാ മ്യുകോർമൈകോസിസ് ആണിത്. കണ്ണുകൾക്കും മൂക്കിനും ചുറ്റിലും ചുവപ്പുനിറവും വേദനയും, പനി, തലവേദന,കഫക്കെട്ട്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, രക്തം ചർദ്ദിക്കുന്ന അവസ്ഥ, സൈനസ്, മൂക്കടപ്പ്, ശക്തമായിട്ടുള്ള മൂക്കൊലിപ്പ്, നീർവീക്കം, കാഴ്ചയ്ക്ക് മങ്ങൽ, നെഞ്ചുവേദന ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

കോവിഡ് ബാധിച്ചവരിൽ ആണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് കണ്ടുവരുന്നത്. കോവിഡ് ഭേദമായവരിൽ പ്രതിരോധശേഷി ദുർബലമാവുന്ന അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് കാണപ്പെടുന്നത് . വായുവിൽ നിന്നാണ് ഈ ഫംഗസ് ബാധ മനുഷ്യരിലേക്ക് എത്തുന്നത്. തലച്ചോറിൽ ബാധിച്ചാൽ മരണം സംഭവിക്കുന്നതിനാൽ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. രണ്ടുദിവസത്തിനുള്ളിൽ ചേരുന്ന യോഗത്തിൽ കുട്ടികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ വീട്ടു പരീക്ഷ മാറ്റിവെച്ചത് കാരണമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്. രണ്ടാം തരംഗം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫലം വൈകും എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞവർഷം ലോക്ക് ഡൗൺ കാലത്ത് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത എവൈ, ബിപിഎൽ വിഭാഗത്തിൽപെട്ട കാർഡുടമകൾക്ക് ആണ് ആയിരം രൂപ ലഭിച്ചിരുന്നത്. രണ്ടാം ഘട്ടത്തിലും ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീണ്ടും ആയിരം രൂപ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാൻ സർക്കാർ ആരംഭിച്ചിരിക്കുകയാണ്. എല്ലാ ജില്ലകളിലും ബാങ്കുകൾ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുക. ഓൺലൈൻ വഴി ചെയ്യാൻ കഴിയാത്ത കാര്യങ്ങൾക്ക് മാത്രം ബാങ്കുകൾ സമീപിക്കുക. മലപ്പുറം ജില്ലയിൽ റേഷൻ കാർഡ് നമ്പറിന് അടിസ്ഥാനത്തിലാണ് ഓരോ ദിവസവും പുറത്തേക്കു പോകാനുള്ള അനുമതി ഇപ്പോൾ ക്രമപ്പെടുത്തിയിരിക്കുന്നത്. അവസാനം ഒറ്റ നമ്പറിലുള്ള ആളുകൾക്ക് തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ പുറത്തേക്ക് ഇറങ്ങാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ റേഷൻകാർഡ് ഇരട്ട നമ്പർ അവസാനിക്കുന്ന ഉടമകൾക്ക് പുറത്തേക്ക് പോകാം. ഒരു വീട്ടിൽ ഒരു റേഷൻ കാർഡ് ആയതിനാൽ ഒരാൾക്ക് മാത്രമേ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top