Movlog

Faith

ആശുപത്രിക്കിടക്കയിൽ നിന്നുള്ള ജോബിയുടെ വീഡിയോ മലയാളികളെ നൊമ്പരപ്പെടുത്തുന്നു

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകനാണ് ജോബി ജോൺ. 2009ലെ സീസണിലെ വിജയിയായിരുന്ന ജോബി ജോണിന് ട്രാവൻകൂർ ബിൽഡേഴ്സ് നൽകിയ ഒരു വില്ല ആയിരുന്നു ഒന്നാം സമ്മാനമായി ലഭിച്ചത്. പിന്നീട് ചില സിനിമകളിൽ ജോബി പാടിയെങ്കിലും ജോബിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ആർക്കും അറിയില്ലായിരുന്നു. ആ സീസണിലെ മറ്റു മത്സരാർത്ഥികൾ പ്രശസ്തരായപ്പോൾ വിജയി ആയ ജോബി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ജോബി പങ്കുവെച്ച ഒരു വീഡിയോ മലയാളികളെ നൊമ്പരപ്പെടുത്തുകയാണ്. ആശുപത്രിക്കിടക്കയിൽ നിന്നാണ് ജോബി ഒരു വീഡിയോ പങ്കുവെച്ചത്.

ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കോവിഡ് 19 ജോബിയുടെ കുടുംബത്തെയും ബാധിച്ചുവെന്ന് വിഷമത്തോടെ പറയുകയാണ് ജോബി. ജോബിയുടെ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് ബാധിച്ചു എങ്കിലും കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി എല്ലാവർക്കും അസുഖം മാറി. എന്നാൽ ജോബിക്ക് മാത്രം കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ പ്രത്യക്ഷപ്പെട്ടു. ശ്വാസകോശത്തിന് ചെറുതായി അസുഖം ബാധിക്കുകയും ന്യൂമോണിയ അധികം ആവുകയും ചെയ്തു. ഇതിനോടൊപ്പം ശ്വാസതടസ്സവും അനുഭവപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റെയ് മെഡ്സിറ്റിയിലെ അഡ്മിറ്റ് ആയിരിക്കുകയാണ് ജോബി. ജോലിസംബന്ധമായി ഒരുപാട് പേരാണ് തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല എന്ന് പരാതിയും വിഷമങ്ങളും അറിയിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ജോബി തീരുമാനിച്ചത്.

സ്റ്റാർ സിംഗറിൽ വിജയി ആയിട്ടും നല്ല പാട്ടുകൾ പാടാൻ സാധിക്കാത്ത വേദനയും ജോബിക്കുണ്ട്. കൊറോണ ചിലർക്ക് വന്ന് പെട്ടെന്ന് മാറുമെങ്കിലും ചിലർക്ക് അത് ജീവൻ എടുക്കുകയും ചെയ്യുന്നു. രണ്ടുവർഷത്തോളം തന്റെ കുട്ടികളെ പുറത്തു പോലും ഇറക്കാതെ അത്രയേറെ ശ്രദ്ധിച്ച് ആയിരുന്നു നജോബി നടന്നത്. എന്നിട്ടും അവസാനനിമിഷം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും അവസ്ഥയിലൂടെ കടന്നു പോകേണ്ടി യും വന്നു. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ട് എന്നും തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു ജോബി. ഈ അസുഖത്തെ ആരും നിസ്സാരമായി കരുതരുത്. പല വകഭേദങ്ങളും ഉള്ളതിനാൽ ഏതാണ് നമുക്ക് വരുന്നത് എന്ന് പ്രവചിക്കാൻ സാധിക്കില്ല. സൂക്ഷിച്ചാൽ നമ്മുടെ കുടുംബത്തിൽ ഉള്ളവരും നമ്മളും ഒരു പോലെ സുരക്ഷിതരായിരിക്കും. അല്ലെങ്കിൽ നമ്മുടെ ജീവന്റെ വില കൊടുക്കേണ്ടി വരും എന്ന് ജോബി പറയുന്നു. 2019ൽ ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കോവിഡ് 19 വൈറസ് ഇന്നും ഒരു ഭീഷണിയായി ലോകജനതയെ ഭീതിയിൽ ആഴ്ത്തുകയാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top