Movlog

Kerala

ഭാര്യയും ഭർത്താവും ഒരേ ബസ്സിൽ – 26 വയസ്സിൽ ആരംഭിച്ച പ്രണയം ജാതകം കാരണം വീട്ടിൽ സമ്മതം ഇല്ലായിരുന്നു – 20 വർഷമാണ് ഇവർ ഒന്നാകാൻ കാത്തിരുന്നത്

പ്രണയം തീവ്രമാണെന്ന് കഥകളിലൂടെയും കവിതകളിലൂടെയും ഒക്കെ വായിച്ച് മനസ്സിലാക്കിയിട്ട് ഉള്ളവരാണ് നമ്മൾ. യഥാർത്ഥ ജീവിതത്തിലേക്ക് വരുമ്പോൾ ഓരോ മനുഷ്യനിലും വ്യത്യസ്തമായി ആണ് പ്രണയം കാണപ്പെടുന്നത്. ഹൃദയത്തോടു ചേർത്തു വയ്ക്കാൻ ഉള്ള ഒരു പ്രണയകഥ ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഉണ്ടാകും. അത് ചിലപ്പോൾ വിരഹത്തിന്റെ മേമ്പോടി ഉള്ളതായിരിക്കും. മറ്റുചിലപ്പോൾ മധുരത്തോടെ ഓർമ്മിക്കാൻ സാധിക്കുന്നത്. അല്ലെങ്കിലും പ്രണയം അങ്ങനെയാണല്ലോ. ഏതൊരു മനുഷ്യൻ ജീവിക്കുന്നതും പുതുമയുള്ള തന്നെയാണ്. ചില കാത്തിരിപ്പുകൾ നമ്മെ അമ്പരപ്പിക്കാറുണ്ട്.

കാഞ്ചനയുടെയും മൊയ്തീന്റെയും കാത്തിരിപ്പ് മലയാളക്കരയിൽ വളരെയധികം ശ്രദ്ധേയമായിരുന്നു. കാത്തിരിപ്പിന് ഒരു പരിധിയില്ലേ എന്ന് ചോദിക്കുന്ന ചില കാത്തിരിപ്പുകൾ. ഒരു അത്ഭുതത്തിൽ നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന പ്രണയം. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് അത്തരത്തിൽ കേരളത്തിൽ നിന്നുളള ദമ്പതികൾ ആണ് ഈ കഥയിലെ നായികനായകൻമാർ. ഗിരിയും താരയും ഏതാനും നാളുകൾക്ക് മുമ്പേ തന്നെ കേരളക്കര വൈറലായ പ്രണയകഥയിലെ താരങ്ങളാണ്. നിലവിൽ വിവാഹിതരായവർ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ കൂടിയാണ്. ഇരുവരും ഒരു ബസ്സിലാണ് ജോലി ചെയ്യുന്നത്. ഈ ബസ് കെഎസ്ആർടിസി ബസ് മാത്രമല്ല.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ ഈ ബസ് മ്യൂസിക് സിസ്റ്റം സിസിടിവിയും അടക്കം സൗകര്യങ്ങളുള്ള ഒരു പുതുമയുള്ള കെഎസ്ആർടിസി ബസ് ആണ്. വളരെയധികം അലങ്കരിച്ച ഒരു ബസ് എന്ന് പറയാം. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി 6 സിസിടിവി ക്യാമറകൾ, എമർജൻസി സ്വിച്ചുകൾ, പാട്ടുകേട്ട് യാത്ര ചെയ്യാൻ മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് എയർ ഫ്രഷ്നർ കുട്ടികൾക്ക് വിനോദത്തിനുള്ള പാവകൾ, അലങ്കാരങ്ങൾ എൽഇഡി ഡെസ്റ്റിനേഷൻ ബോർഡ് എന്നിവയെല്ലാം വിവാഹത്തിൽ ഉണ്ട്.

ബസ് പോലെ തന്നെ അതിനെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നവരാണ് ഗിരിയും താരയും പിന്നെ അവരുടെ ഒരു കുഞ്ഞു പ്രണയം.ഐപ്പ് വള്ളിക്കാടൻ എന്നയാളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ഈ പ്രണയകഥയും ബസും ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. സ്വന്തം വരുമാനത്തിൽ നിന്നും പണം മുടക്കിയാണ് ഗിരീഷ് ബസ് ഇത്രത്തോളം മനോഹരം ആക്കിയത്. സ്ഥിരമായി യാത്ര ചെയ്യുന്ന യാത്രക്കാർ നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ പോലും ആരംഭിച്ചിട്ടുണ്ട്. എല്ലാദിവസവും ഒന്നേകാലിനു എഴുന്നേറ്റ് രണ്ടുമണിക്ക് ഡിപ്പോയിൽ എത്തുന്നവർ വൃത്തിയാക്കുകയും ഇവരുടെ ഡ്യൂട്ടിസമയം എന്നത് 5 50 സമയത്താണ്.

ഇരുവരും വിവാഹിതരായത് അടുത്ത സമയത്ത് ആയിരുന്നു. ഇരുവരും തമ്മിൽ വർഷങ്ങളോളം പഴക്കമുള്ള ഒരു പ്രത്യേകത കൂടിയുണ്ട്. ഗിരിക്ക് 26 വയസ്സും താരയ്ക്ക് 24 വയസ്സുള്ളപ്പോഴാണ് തമ്മിൽ ആദ്യമായി കാണുന്നത്. വിവാഹത്തിന്റെ പടിവാതിൽ വരെ എത്തിയിട്ടും ജാതകം ചേരുന്നില്ല കാരണത്താൽ അത് മുടങ്ങുകയായിരുന്നു. എന്നാൽ മറ്റു വിവാഹത്തിലേക്ക് രണ്ടുപേരും പോയില്ല. വിവാഹം ഇല്ലാതെ പ്രണയം തുടരാമെന്ന് രണ്ടുപേരും തീരുമാനിച്ചു. അങ്ങനെ 20 വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ ലോക്ക് ഡൗൺ സമയത്താണ് ഇരുവരും വിവാഹിതരായത്. സിനിമയെ പോലും വെല്ലുന്ന ഒരു പ്രണയം ആയിരുന്നു ഇത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top