Movlog

Health

മരിച്ചെന്നു കരുതിയ ആളെ ജീവിപ്പിക്കുന്ന ദൈവത്തിന്റെ കരങ്ങൾ ! പേടിക്കേണ്ട എന്ന് പറഞ്ഞു അപകട സമയത്തെ ഇടപെടൽ

കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയ ഒന്നായിരുന്നു വയനാട്ടിൽ നടന്ന സംഭവം. വയനാട്ടിലെ ചുരത്തിൽ അപകടത്തിൽപ്പെട്ട ഡ്രൈവറായ ഒരു യുവാവിന് പെട്ടെന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി. പോലീസുകാരുടെ കൃത്യമായ ഇടപെടൽ കാരണം മാത്രമാണ് ആ രോഗിയുടെ ജീവൻ രക്ഷിക്കാനായത്. ഇത്തരം സമയങ്ങളിൽ ഒരു നിമിഷം പോലും പാഴാക്കാതെ പ്രവർത്തിച്ചില്ലെങ്കിൽ അത് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായേക്കും. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായി സിപിആർ നൽകിയാൽ ജീവൻ രക്ഷിക്കാൻ സാധിക്കും. ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും അല്ലാത്തവർക്കും ഇത് ചെയ്യാൻ സാധിക്കും.

ഒരാൾ കുഴഞ്ഞു വീഴുന്നതിന് പല കാരണങ്ങളും ഉണ്ടാകാം. ഇവരിൽ ചിലരെങ്കിലും ഹൃദയത്തിന്റെ പ്രശ്നങ്ങൾ കാരണമാകാം കുഴഞ്ഞു വീഴുന്നത്. മറ്റൊരു കാരണം അപസ്മാരം ആണ്. ചിലർക്കാകട്ടെ ചെവിയുടെ ബാലൻസ് തെറ്റിയാലും കുഴഞ്ഞു വീഴും. ഇങ്ങനെ കാണുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് രോഗിയെ പരന്ന ഒരു പ്രദേശത്തിൽ മലർത്തി കിടത്തുക എന്നതാണ്. അതിനുശേഷം തല ഒരു ഭാഗത്തേക്ക് ചെരിക്കുക. ശ്വസന പ്രക്രിയ ശരിയായ രീതിയിൽ ആകുവാൻ ഇതു സഹായിക്കും. പിന്നീട് കയ്യിലെ പൾസ് നോക്കുക. അഥവാ അത് കിട്ടുന്നില്ലെങ്കിൽ തലച്ചോറിലേക്ക് പോകുന്ന കഴുത്തിലെ ഞരമ്പിലെ പൾസ് നോക്കുക. അവിടെയും പൾസ് കിട്ടിയില്ലെങ്കിൽ രോഗിക്ക് കാർഡിയാക് അറസ്റ്റ് വന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കാം.

അങ്ങനെയുള്ളവർക്ക് പെട്ടെന്നുതന്നെ സിപിആർ നൽകണം. ഇതിനായി വലതു കൈയിൽ മുകളിൽ ഇടതു കൈ വെച്ച് ലോക്ക് ചെയ്തു, വലതുകൈയ്യിലെ രോഗിയുടെ ഹൃദയഭാഗത്ത് വെച്ച് നന്നായി മുകളിലേക്കും താഴേക്കും അമർത്തുക. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം അധികം അമർത്താനും പാടില്ല എന്നാൽ തീരെ ശക്തി കുറയാനും പാടില്ല. നിന്നുപോയ ഒരു ഹൃദയത്തെ പമ്പ് ചെയ്യുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. അധികം ശക്തി ഉപയോഗിക്കുകയാണെങ്കിൽ വാരിയെല്ല് പൊട്ടാൻ ഇത് കാരണമാകുന്നു. വളരെ പതുക്കെ ചെയ്താൽ ഫലം കിട്ടിയെന്നുവരില്ല. ഒരു 30 തവണയെങ്കിലും ഇങ്ങനെ ചെയ്യുക. എന്നിട്ടും രോഗിക്ക് ശ്വാസം കിട്ടുന്നില്ല എങ്കിൽ ഒരു തുണി ഉപയോഗിച്ച് അവരുടെ വായ പൊതിഞ്ഞ് നല്ലപോലെ കൃത്രിമ ശ്വാസം കൊടുക്കുക.

30 തവണ അമർത്തുന്നതിനോടൊപ്പം രണ്ടുതവണയെങ്കിലും കൃത്രിമ ശ്വാസം കൊടുക്കുക. 90 ശതമാനം ആളുകളെ സിപിആർ ചെയ്യുന്നതിലൂടെ പുനർജീവിപ്പിക്കാൻ സാധിക്കും. ഇനി കാർഡിയാക് അറസ്റ്റ് അല്ലെങ്കിൽ രക്തസമ്മർദം കുറഞ്ഞതാകാം ബോധ ക്ഷയത്തിന് കാരണം. അങ്ങനെയെങ്കിൽ രോഗിയുടെ രണ്ട് കാലുകൾ മടക്കിവെച്ച് ശരീരത്തിലുള്ള രക്തത്തെ ഹൃദയഭാഗത്ത് എത്തിക്കാൻ ശ്രമിക്കുക. കാൽ മടക്കി വെക്കുമ്പോൾ അവിടേക്ക് പോകുന്ന രക്തം എല്ലാം മുകളിലേക്ക് പോകും. ഇങ്ങനെ ചെയ്യുന്നതിലൂടെ രക്തസമ്മർദ്ദം കൂടുകയും രോഗിക്ക് ആരോഗ്യം വീണ്ടെടുക്കാനും സാധിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top