Movlog

Thoughts

കാശു കൊടുത്തു വാങ്ങാതെ തുളസി ചെടിയിൽ നിന്നും കസ്കസ് എങ്ങനെ എടുക്കും എന്ന് കണ്ടു നോക്കൂ – ഷെയർ ചെയ്യൂ

തുളസിയിൽ നിന്നും ആണ് കസ്കസ് ലഭിക്കുന്നത് എന്ന് പലർക്കും അറിവുള്ള കാര്യമായിരിക്കില്ല. എന്നാൽ എല്ലാ തരം തുളസിയിൽ നിന്നും ഇത് ലഭിക്കണമെന്നില്ല. രാമതുളസി എന്ന് അറിയപ്പെടുന്ന തുളസി ചെടിയുടെ പൂവിൽ നിന്നും കസ്കസ് ലഭിക്കുന്നതാണ്. പെട്ടെന്ന് പടർന്നു പിടിക്കുന്നതും എല്ലാ സ്ഥലത്തും വളരുന്ന ഒരു ചെടിയാണ് രാമതുളസി.

നമ്മുടെ വീട്ടുവളപ്പിൽ തന്നെ വളർത്താവുന്ന ഒന്നാണ് ഇത്. മിക്ക വീടുകളിലും ഈ ചെടി ഉണ്ടാവുമെങ്കിലും പലർക്കും ഈ ചെടിയിൽ നിന്നാണ് കസ്കസ് ലഭിക്കുന്നത് എന്ന് അറിയില്ല. ബേസിൽ സീഡ്‌സ് എന്നാണ് കസ്കസിന്റെ മറ്റൊരു നാമം.

ഇനി കസ്കസ് കടയിൽ നിന്നും പൈസ കൊടുത്ത് വാങ്ങിക്കേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടുവളപ്പുകളിൽ തന്നെ ഈ ചെടി നട്ടു വളർത്താവുന്നതേയുള്ളൂ.രാമതുളസിയുടെ പൂക്കൾ ശേഖരിച്ചത് തന്നെ ധാരാളം കസ്കസ് ലഭിക്കും. കുറച്ചു പൂക്കളിൽ നിന്ന് തന്നെ ഒരുപാട് കസ്കസ് ലഭിക്കുന്നതാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു സാധനം ആണ് കസ്കസ്.

രുചി കൂട്ടാൻ വേണ്ടി മാത്രമല്ല ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കസ്കസ്. കാൽസ്യം, പൊട്ടാസ്യം, മാഗ്നീസ്യം, അയേൺ എന്നിവ ഒരുപാട് അടങ്ങിയിട്ടുള്ള കസ്കസിൽ ഭക്ഷ്യ നാരുകളും ഫാറ്റി ആസിഡുകളും ഒരുപാട് അടങ്ങിയിട്ടുണ്ട്.വായിലെ പുണ്ണ് അകറ്റാനും, ചര്മത്തിലെ അണുബാധ തടയാനും, രക്തസമ്മർദം നിയന്ത്രിക്കാനും, രോഗപ്രതിരോധനത്തിനും അത്യുത്തമം ആണ് കസ്കസ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top