Movlog

Health

കുഞ്ഞുങ്ങളെ ഏതു പ്രായം മുതൽ തനിച്ചു കിടത്തണം ? നിങ്ങളുടെ ഇന്റിമേറ്റ് നിമിഷങ്ങൾ കൊച്ചു കുഞ്ഞുങ്ങൾ കണ്ടാൽ എന്ത് ചെയ്യണം എന്ന് എല്ലാ അച്ഛനമ്മമാരും തീർച്ചയായും അറിഞ്ഞിരിക്കണം !

ഒരു കുട്ടിയെ വളർത്തുന്നത് അത്ര നിസ്സാരമായ ഒരു കാര്യമല്ല. ചെറിയ പ്രായത്തിൽ അവർക്ക് നമ്മൾ നൽകുന്ന പാഠങ്ങളും അറിവുകളും തന്നെയാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. യാതൊരു അറിവും ശരിതെറ്റുകളെ കുറിച്ചുള്ള ജ്ഞാനവും ഇല്ലാതെയാണ് ഒരു കുട്ടി ഈ ലോകത്തിലേക്ക് ജനിച്ചു വീഴുന്നത്. മുൻവിധികളില്ലാതെ ആണ് അവർ ഈ ലോകത്തെ നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ അവർക്ക് സംശയങ്ങളും ഒരുപാടുണ്ടാകും. എന്നാൽ പലപ്പോഴും അവരുടെ സംശയങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്ന് മാതാപിതാക്കൾ ആശങ്കപ്പടാറുണ്ട്. എങ്ങനെയാണ് ഞാൻ ഉണ്ടായത് എന്ന് ഒരു നാലുവയസുകാരി ചോദിക്കുമ്പോൾ എന്ത് മറുപടി നൽകണം എന്നറിയാതെ നിൽക്കുന്ന ഒരുപാട് രക്ഷിതാക്കൾ ഉണ്ട്. അമ്മയുടെ വയറ്റിൽ ഗർഭപാത്രം ഉണ്ടെന്നും അതിൽ 10 മാസം മകളെ കൊണ്ടുനടന്ന് പുറത്തേക്ക് എടുത്തതാണെന്ന് തന്നെ അവളോട് പറയണം.

ഒരു കുട്ടിക്ക് അഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ അവരെ മാതാപിതാക്കളിൽ നിന്നും മാറ്റി കിടത്തേണ്ടതുണ്ട്. മാതാപിതാക്കളിൽ നിന്നും പെട്ടെന്ന് മാറ്റി കിടത്തുമ്പോൾ വിഷമം ഉണ്ടാവുമെങ്കിൽ പാവയോ ടെഡി ബെയറോ നൽകാം. അപരിചിതരോട് കുട്ടികൾ ഇടപഴകുന്നത് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രം ആയിരിക്കണം. എത്ര അടുത്തബന്ധുക്കൾ ആണെങ്കിൽ പോലും കുട്ടിയെ പരിധിവിട്ട് ഉമ്മ വയ്ക്കാനും മടിയിൽ വെക്കാനും ഉള്ള രീതികൾ നിരുത്സാഹപ്പെടുത്തണം. ചിലപ്പോഴെങ്കിലും അമ്മയും അച്ഛനും തമ്മിലുള്ള ബന്ധപെടലുകൾ കുട്ടികൾ കാണാൻ ഇടയാകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ കുട്ടിയോട് ഒച്ച ഇടുകയോ വഴക്കു പറയുകയല്ല വേണ്ടത്. അത് മാതാപിതാക്കൾ തമ്മിലുള്ള സ്നേഹപ്രകടനം ആണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ചില കുട്ടികൾക്ക് ഇത്തരം കാഴ്ചകൾ വലിയ ഷോക്ക് ആകാൻ സാധ്യത ഉണ്ട്. ആ സാഹചര്യത്തിൽ മനശാസ്ത്ര വിദഗ്ദ്ധ സഹായം തേടുന്നതാണ് ഉചിതം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അഞ്ചു വയസ്സിനു ശേഷം കുട്ടികളെ മാറ്റി കിടത്താൻ പ്രോത്സാഹിപ്പിക്കുന്നത്. ആദ്യം ഒരു മുറിയിൽ തന്നെ മറ്റൊരു കട്ടിലിൽ കിടത്തിയിട്ട് പിന്നീട് മറ്റൊരു മുറിയിലേക്ക് മാറ്റുന്നതാണ് ഉചിതം.

ഈ കാലത്ത് കുട്ടികൾ നേരിടുന്ന പ്രശനങ്ങൾ കുറിച്ചും കൊച്ചുകുട്ടികളെ തന്നെ ബോധവൽക്കരിക്കേണ്ടത് ഉണ്ട്. സ്വയം സുരക്ഷയെ കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കണം. നല്ല സ്പർശനം ചീത്ത സ്പർശനം എന്നിവയെ കുറിച്ച് ആവർത്തിച്ചു പറഞ്ഞു മനസ്സിലാക്കിക്കുക. മുതിർന്ന മക്കളോട് സമൂഹത്തിലുള്ള ചതിക്കുഴികളെ കുറിച്ച് സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ തുറന്നുപറയാൻ ആവശ്യപ്പെടുകയും ചെയ്യുക. 12 തൊട്ടു 17 വയസ്സ് വരെയുള്ള പ്രായത്തിൽ ഇണയെ കുറിച്ചും പ്രത്യുൽപാദനത്തിനെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ മക്കൾക്ക് പറഞ്ഞുകൊടുക്കുക. ആർത്തവത്തെക്കുറിച്ചും ആർത്തവ ശുചിത്വത്തെക്കുറിച്ചും ശാരീരികമായി ഉണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം മക്കൾക്ക് പറഞ്ഞു കൊടുക്കണം. ശരിയായ വിവരങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ആർത്തവത്തെ കുറിച്ച് പറയുമ്പോൾ തന്നെ ഗർഭധാരണത്തിനുള്ള സാധ്യതയെക്കുറിച്ചും വിവാഹത്തിനുമുമ്പുള്ള ബന്ധത്തിന്റെ വരുംവരായ്കകളെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമാണ്. ബന്ധപെടലുകളെ ഒരു മോശമായ കാര്യം ആയിട്ടല്ല, വിവാഹവും ധാർമികതയും സ്നേഹവുമായി ബന്ധപ്പെടുത്തി വേണം സംസാരിക്കാൻ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top