Movlog

Health

പ്രമേഹത്തെ പിടിച്ചു നിർത്താൻ ഇതാ ഒരു വഴി ! ഇങ്ങനെ ചെയ്യുന്നവരിൽ നല്ല രീതിയിൽ നിയന്ത്രിക്കാം എന്ന് കണ്ടെത്തൽ

ഇന്ത്യയിൽ മൂന്നുപേരിൽ ഒരാൾ പ്രമേഹരോഗിയാണ്. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ടുതരം പ്രമേഹ രോഗങ്ങൾ ആണുള്ളത്. ശരീരത്തിൽ ഇൻഷുറൻസ് കുറവുള്ള ആളുകൾക്കാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തിലുള്ള ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടത് കാരണം ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 2. 30 വയസ്സിനു താഴെയുള്ള വർക്കാണ് ടൈപ്പ്1 പ്രമേഹം കണ്ടുവരുന്നത്. 30 വയസ്സിന് കൂടുതലുള്ളവർക്ക് ആണ് ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നത്. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ 126 ന് മുകളിൽ ആകുന്നതും ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം ഉള്ള ബ്ലഡ് ഷുഗർ 200 നു മുകളിലും മൂന്നുമാസത്തെ ആവറേജ് ഷുഗർ 6.5 ന് മുകളിൽ ആകുമ്പോഴാണ് ഒരു വ്യക്തിക്ക് പ്രമേഹരോഗം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്.

മൂത്രം കൂടുതൽ പോകുന്നത്, അമിതമായ ദാഹം, അമിതമായ വിശപ്പ്, അമിതമായി ഭാരം കുറയുന്നത് എന്നീ ലക്ഷണങ്ങൾ കാണുമ്പോൾ പ്രമേഹരോഗം ഉണ്ടോ എന്ന് പരിശോധിക്കണം. ജീവിതശൈലി ആണ് പ്രമേഹരോഗത്തിന് മറ്റൊരു കാരണം. ഭക്ഷണ രീതികളിലും ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ഇന്ന് പ്രമേഹ രോഗങ്ങൾ വർധിക്കുന്നു. വ്യായാമക്കുറവ് കാരണം ഉണ്ടാവുന്ന പൊണ്ണത്തടിയും പ്രമേഹ രോഗത്തിന് കാരണമാണ്. പ്രമേഹം കൂടിയാൽ അത് കണ്ണ്, കിഡ്നി, കാലുകൾ എന്നിവയെ ബാധിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലുകൾ മുറിക്കേണ്ടി വരുന്നത് പ്രമേഹം കാരണമാണ്. എല്ലാ അസുഖങ്ങളുടെയും മൂലകാരണം എന്നാണ് പ്രമേഹത്തെ വിശേഷിപ്പിക്കുന്നത്. പ്രമേഹ രോഗം ഉണ്ടായാൽ ശരീരത്തിൽ ഒരുപാട് രോഗങ്ങളും സങ്കീർണതകളും പിന്നീട് ഉണ്ടാകും.

മദ്യപാനത്തിനു ശേഷം കരൾ രോഗങ്ങൾക്ക് ഏറ്റവും കൂടുതൽ കാരണമാകുന്നത് പ്രമേഹമാണ്. പ്രമേഹം നിയന്ത്രിക്കാൻ ആദ്യമായി ഭക്ഷണരീതികളിൽ മാറ്റങ്ങൾ വരുത്തണം. പഞ്ചസാരയുടെ അളവ് മാത്രമല്ല പ്രോട്ടീൻ അടങ്ങുന്ന ഭക്ഷണം കൂടുതൽ കഴിച്ച് കാർബോഹൈഡ്രേറ്റ് അളവും കുറയ്ക്കേണ്ടതുണ്ട്. ചെറുപയർ, കടല,ഗോതമ്പ് ദോശ, ചപ്പാത്തി, കക്കിരി, പേരക്ക എന്നിവ കൂടുതലായി ഭക്ഷണരീതികളിൽ ഉൾപ്പെടുത്തുക. ഭക്ഷണം അഞ്ചു നേരങ്ങളിൽ ആയി വിഭജിച്ചു കഴിക്കുക. ഭക്ഷണ രീതികളിൽ മാറ്റം വരുത്തി കിട്ടും പ്രമേഹം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരുന്നുകൾ കുടിക്കേണ്ടിവരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top