Movlog

Kerala

നല്ല കച്ചവടം നടക്കുന്ന ഹോട്ടലിൽ എത്ര ശ്രദ്ധിച്ചിട്ടും വരുമാനം കുറയുന്നു – കോട്ടയത്തെ ഹോട്ടൽ മാനേജർന്റെ തട്ടിപ്പ് എല്ലാ ഹോട്ടല്കാർക്കും ഒരു പാഠമാണ്

പണം നൽകുന്ന ആളുടെ അക്കൗണ്ട് വിവരങ്ങളും പേരൊന്നും അറിയാതെ തന്നെ വളരെ പെട്ടെന്ന് പണം കൈമാറാൻ പറ്റുന്ന ഒരു സംവിധാനമാണ് ക്യു ആർ കോഡ് സ്കാനിങ്. അക്കൗണ്ട് വിവരങ്ങൾ പങ്കു വെക്കാത്തതിനാൽ ഈ സംവിധാനം വളരെ സുരക്ഷിതമാണെന്ന് വിലയിരുത്തുന്നവരാണ് എല്ലാവരും. ഈ വിശ്വാസത്തെ മുതലെടുത്തുകൊണ്ട് പല ത ട്ടി പ്പു കളും നടക്കുന്നുണ്ട്. അത്തരത്തിൽ ഒരു ത ട്ടി പ്പ് നടത്തി ലക്ഷങ്ങൾ സമ്പാദിച്ച ഹോട്ടൽ മാനേജർ ആണ് ഇപ്പോൾ പിടിയിൽ ആയിരിക്കുന്നത്.

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്ന ഉപഭോക്താക്കൾ ഗൂഗിൾ പേ വഴിയും യുപിഐ വഴിയും പണം അടയ്ക്കുമ്പോൾ ക്യു ആർ കോഡ് സ്കാൻ ചെയ്യും. അവിടെ സ്വന്തം ക്യു ആർ കോഡ് പ്രദർശിപ്പിച്ച് ആയിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ഹോട്ടലുടമയുടെ അക്കൗണ്ടിലെ ക്യു ആർ കോഡിന് പകരം ഉപഭോക്താവ് സ്കാൻ ചെയ്യുമ്പോൾ സ്വന്തം ക്യു ആർ കോഡ് നൽകുമായിരുന്നു. അങ്ങനെ ബിനോജ് കൊച്ചുമോന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു ഹോട്ടലിലെ പണം എത്തിയത്.

ടെക്നോളജിയുടെ വളർച്ചയുടെ പുതുതലമുറ തന്റെ സമ്പാദ്യം പണമായി കാണുന്നില്ല എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അക്കൗണ്ടിൽ ഉള്ള വെറും നമ്പറുകൾ ആണ് പണം. ആ നമ്പറുകൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നു എന്ന രീതിയിലേക്ക് എത്തി കാര്യങ്ങൾ. ബാങ്കുകളുടെ ടെക്നോളജി ദിനം പ്രതി അപ്ഗ്രേഡ് ആയി വരുന്നത് കാണാൻ സാധിക്കും. അത്രയധികം യുപിഐ ട്രാൻസെക്‌ഷൻസ്‌ ആണ് നടക്കുന്നത്.

ഹോട്ടലിൽ സ്വന്തം അക്കൗണ്ടിന്റെ ക്യു ആർ കോഡ് പ്രദർശിപ്പിച്ച് പണം തട്ടി ഹോട്ടൽ മാനേജർ ആയ തൃശ്ശൂർ സ്വദേശി. ജോലി ചെയ്യുന്ന കോട്ടയം കളത്തിൽപ്പടി ഷെഫ് മാർട്ടിൻ ഹോട്ടലിൽ ആണ് ബിൽ പെയ്മെന്റ് ചെയ്യുന്ന ക്യുആർ കോഡിൽ സ്വന്തം ക്യു ആർ കോഡ് ഇയാൾ നൽകിയത്. ഇതിലൂടെ രണ്ടു ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഹോട്ടൽ മാനേജർ ആയ ബിനോജ് കൊച്ചുമോനിനെ(42) ആൺ ഈസ്റ്റ് പോ ലീ സ് കയ്യോടെ പൊക്കിയത്.

അടുത്ത കാലത്തായി ഹോട്ടലിൽ ഓൺലൈൻ പെയ്മെന്റ് വരുമാനം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് ഹോട്ടലുടമ ഇത് പരിശോധിക്കാൻ തീരുമാനിച്ചത്. അങ്ങനെ ആദ്യം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ ഒരുപാട് ഉപഭോക്താക്കൾ ക്യു ആർ കോഡ് സ്കാൻ ചെയ്തത് കാണാൻ സാധിച്ചു. ഇതോടെ പേമെന്റ് നടക്കുന്നുണ്ട് എന്ന് വ്യക്തമായി. എന്നാൽ ആ പണം എത്തുന്നില്ല എന്ന് മനസ്സിലായി.

ഇതോടെ സ്വന്തം ഹോട്ടലിൽ വലിയ ത ട്ടി പ്പ് നടക്കുന്നുണ്ടെന്ന് ഉടമ തിരിച്ചറിഞ്ഞു. അങ്ങനെ ഒരു സുഹൃത്തിനെ ഹോട്ടലുടമ സ്വന്തം ഹോട്ടലിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ക്യു ആർ കോഡ് സ്കാൻ ചെയ്തു പണം അടച്ചു. എന്നാൽ ബില്ല് ചോദിച്ചപ്പോൾ മാനേജർ ബില്ല് നൽകിയില്ല. ഒരുപാട് നിർബന്ധിച്ചപ്പോൾ ആയിരുന്നു ബില്ല് നൽകിയത്. എന്നാൽ ഹോട്ടലുടമയുടെ അക്കൗണ്ടിൽ പണം ഒന്നും എത്തിയതുമില്ല.

ഇതു മനസ്സിലാക്കി നടത്തിയ പരിശോധനയിലാണ് മാനേജറുടെ ഭീ മ മാ യ ത ട്ടി പ്പ് ഹോട്ടലുടമ കണ്ടുപിടിച്ചത്. തുടർന്ന് കോട്ടയം ഡി വൈ എ സ്പി യ്ക്ക് പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ മാനേജരെ കയ്യോടെ പോക്കുകയുംമായിരുന്നു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മ ജി സ്ട്രേ റ്റ് കോ ട തി യി ൽ ഹാ ജ രാ ക്കിയ പ്ര തി യെ 14 ദിവസത്തേക്ക് റി മാ ൻ ഡ് ചെയ്തിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top