Movlog

Health

ക്ഷുദ്ര ജീവികളുടെ കടി കിട്ടിയാൽ ഉണ്ടാകുന്ന വേദനയ്ക്കും നീരിനും ഒരു പരിഹാരം – കണ്ടു നോക്കു

വീടിനു പുറത്തും അകത്തും ജോലിസ്ഥലത്തും സ്‌കൂളുകളിലും എല്ലാം ഒരുപാട് തരം ജീവികൾ ഉണ്ടാവും. ഉറുമ്പ്, കൊതുക്, തേനീച്ച, വണ്ട് തുടങ്ങിയ ജീവികൾ ചിലപ്പോഴൊക്കെ മനുഷ്യനെ കുത്തുകയോ കടിക്കുകയോ ചെയ്യും. വലിയ നീറ്റലും വേദനയും ആണ് ഇതിനെ തുടർന്ന് അനുഭവപ്പെടുന്നത്. ചിലർക്ക് അത് അലർജി ആയി മാറുകയും ചെയ്യും. അലർജി ഉള്ളവർക്ക് ചിലപ്പോൾ അസ്വസ്ഥകൾ ഗുരുതരമാവുകയും ചെയ്യും. ചിലന്തിയുടെ കടിയേറ്റാൽ ചിലപ്പോൾ ചികിത്സ തന്നെ തേടേണ്ടി വരും. അത് കൊണ്ട് ക്ഷുദ്രജീവികളുടെ കടിയേറ്റാണ് ചെയ്യേണ്ട പരിഹാര മാർഗം എല്ലാവരും അറിഞ്ഞിരിക്കണം.

ഈ ഒറ്റമൂലിക്ക് പ്രധാനമായും വേണ്ടത് പാവലിന്റെ ഇല ആണ്. മിക്ക വീടുകളിലും പാവൽ കൃഷി ഉണ്ടാവാറുണ്ട്. പാവലിന്റെ ഇല നല്ലത് പോലെ പേസ്റ്റ് രൂപത്തിൽ അരച്ചിട്ട് കടിച്ച ഭാഗത്ത് അഥവാ നീര് വന്ന ഭാഗത്ത് നന്നായി പുരട്ടുക. കുറച്ചു നേരം കഴിയുമ്പോൾ തന്നെ അത്ഭുതകരമായ ഫലം ആണ് ലഭിക്കുന്നത്. പലപ്പോഴും പല ജീവികളുടെ കടിയേറ്റാൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാറില്ലെങ്കിലും ചില ജീവികളുടെ ഉള്ളിൽ വിഷാംശം ഉള്ളതിനാൽ അത് ആരോഗ്യത്തിന് ഹാനികരം ആയി വരും. അസഹനീയമായ വേദനയും നീരും അനുഭവപ്പെടുമ്പോൾ ഈ ഒറ്റമൂലി പ്രയോഗിക്കുന്നത് ആണ് ഉത്തമം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top